![]() |
ചെണ്ടുമല്ലി |
നമ്മുടെ കൃഷിയെ കീടങ്ങളിൽ നിന്നും മറ്റു ക്ഷുദ്ര ജീവികളിൽ നിന്നും സംരക്ഷിക്കാനായി വിളകളോടൊപ്പമോ അല്ലെങ്കിൽ അതിരുകളിലോ അതുമല്ലെങ്കിൽ ഇടവിളയായോ ചില പ്രത്യേക സസ്യങ്ങൾ നട്ടുവളർത്തി കീട നിയന്ത്രണം സാധ്യമാക്കുന്ന ഒരു രീതിയാണ് ഇത്. കീടങ്ങൾക്ക് വിളകളേക്കാൾ കൂടുതൽ താല്പര്യം ഇത്തരം ചെടികളോടായിരിക്കും. ഇങ്ങനെ വരുമ്പോൾ ഒന്നുകിൽ കീടങ്ങൾ കൃഷിയിടത്തിൽ കയറുന്നതു തടയാൻ സാധിക്കുന്നു അല്ലെങ്കിൽ വിളകൾക്ക് വരുത്തുന്ന നഷ്ടം കുറയ്ക്കാൻ സാധിക്കുന്നു
.



കെണി വിളകളുടെ ശാസ്ത്രം എന്ന് പറയുന്നത്, വിളകളേക്കാൾ കീടങ്ങൾക്കു താല്പര്യം ഈ സസ്യങ്ങളോടായിരിക്കും എന്നതാണ്. അതുവഴി കൃഷിയിൽ വരുന്ന ആക്രമണവും നഷ്ടവും കുറക്കാൻ സാധിക്കും. ഇന്ന് പ്രചാരത്തിൽ ആയികൊണ്ടിരിക്കുന്ന ജൈവ കൃഷി രീതികളിൽ ഇതിന്റെ സാധ്യത വളരെയേറെയാണ്. ഇങ്ങനെയുള്ള കെണിവിളകൾ തീർക്കുമ്പോൾ വാസ്തവത്തിൽ നാം മിത്ര കീടങ്ങൾക്കുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം ജൈവ വൈവിധ്യം സംരക്ഷിക്കപെടുകയുമാണ് ചെയ്യുന്നത്.
ഇനി നമുക്ക് ചില കെണിവിളകളെ പരിചയപ്പെടാം
![]() |
ജമന്തി |
- പച്ചക്കറി കൃഷിക്ക് ചുറ്റുമായി കടുക് നടുക. കടുകിനെ ഇലതീനി കീടങ്ങള്‍ക്ക് വളരെ ഇഷ്ടമാണ്. വന്നെത്തുന്ന കീടങ്ങളെ വിളക്ക് കെണി വെച്ച് ഇല്ലാതാക്കാം
- തക്കാളിക്ക് ചുറ്റും ചെണ്ടുമല്ലി നടുക. വേരിലൂടെ ആക്രമിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാൻ ഇത് സഹായിക്കും.
- തക്കാളിയുടെ കായതുരപ്പൻ പുഴുവിനെ തുരത്താൻ ഓരോ 15 വരികളുടെ ഇടയിലായി ഒരു വരി ചെണ്ടുമല്ലി അല്ലെങ്കിൽ വെള്ളരി നട്ടു പിടിപ്പിക്കാവുന്നതാണ്.
- ചിത്ര കീടത്തെ നിയന്ത്രിക്കാൻ ജമന്തി വളർത്തിയാൽ മതി.
- ഉരുളക്കിഴങ്ങിനെ ആക്രമിക്കുന്ന നിമാ വിരകളെ തുരത്താൻ ചെണ്ടുമല്ലി വളരെയേറെ ഉപയോഗപ്രദമാണ്.
- നെല്ലിനെ ആക്രമിക്കുന്ന ഒച്ചിനെ തുരത്താൻ ചെണ്ടുമല്ലി സഹായിക്കുന്നു.
- മക്ക ചോളത്തിനെ ആക്രമിക്കുന്ന തണ്ടു തുരപ്പൻ പുഴുവിനെ തുരത്താൻ ഇടയിൽ അരിച്ചോളാം നട്ടാൽ മതി.
- പയറിനെ ആക്രമിക്കുന്ന ചില കമ്പിളിപുഴുക്കളെ തുരത്താൻ എള്ള് വിതച്ചാൽ മതി.
- പച്ചക്കറി തോട്ടത്തില്‍ അരുത നടുക. മൃദുല ശരീരികളായ ക്ഷുദ്ര പ്രാണികള്‍ അകലും.
- പാവലിന്റെ അരികില്‍ പീച്ചില്‍ നടുക. പാവലിനെ അക്രമിക്കുന്ന പ്രധാനകീടമാണ് കായീച്ച . പീച്ചില്‍ പന്തലിന് ചുറ്റും ഉണ്ടെങ്കില്‍ പാവലിലെ കായീച്ച ബാധ കുറയും.
- വെള്ളരി വര്‍ഗ വിളകള്‍ക്ക് ഇടയില്‍ ചെണ്ടുമല്ലി നടുക. കായ തുരപ്പന്പുഴുക്കള്,നിമാവിര എന്നിവയുടെ ശല്യം കുറയ്ക്കാം .
- ഹ്രസ്വകാല വിളകള്‍ക്കിടയില്‍ തുവര നടുക. മണ്ണിനടിയിലൂടെയുള്ള എലി, പെരുച്ചാഴി ശല്യം കുറക്കാം. കായീച്ചകളെ തുവര എളുപ്പത്തില്‍ ആകര്‍ഷിക്കും .ഈച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കാം.
- വെള്ളരിവര്‍ഗ വിളകള്‍ക്കൊപ്പം മുതിര വളര്‍ത്തുക. മുതിരയും ലഭിക്കും .മത്തന്‍ വണ്ടിന്റെ ഉപദ്രവം കുറയുകയും ചെയ്യും.
- പയറിനോടൊപ്പം കടുക് വളര്‍ത്തുക. കടുകും വിളവെടുക്കാം
.പച്ചക്കുതിരയെ നിയന്ത്രിക്കുകയുമാവാം. - ചേന, ചേമ്പ് എന്നിവയുടെ ചുറ്റിലും മഞ്ഞള്‍ നടുക. തുരപ്പനെലിയുടെ നുഴഞ്ഞുകയറ്റം ലഘൂകരിക്കാം.
- കാബേജിനെ / കോളിഫ്ളവറിനെ ആക്രമിക്കുന്ന ഡയമണ്ട് ബ്ലാക് മോത്തിനെ തുരത്താൻ ഓരോ 25 വരികളുടെ ഇടയിലായി രണ്ടു വരി എള്ള് വളർത്താവുന്നതാണ്.
- നിലക്കടലയുടെ ഇലതീനി കീടങ്ങളെ തുരത്താൻ പാടത്തിന്റെ അതിർത്തിയിൽ ആവണക്ക്, സൂര്യകാന്തി എന്നിവ കൃഷി ചെയ്യാവുന്നതാണ്.
- പരുത്തിയുടെ കായതുരപ്പൻ പുഴുവിനെ തുരത്താൻ പാടത്തിന്റെ അതിർത്തിയിൽ ചെണ്ടുമല്ലി വളർത്തിയാൽ മതി.
വ്യത്യസ്ത കൃഷികളിൽ കെണിവിളകൾ ഒരുപരിധിവരെ ഫലപ്രദമാണ്. പൂര്‍ണ്ണമായും ക്ഷുദ്ര കീടങ്ങളെ കെണിവിളയില് കുരുക്കുവാന്‍ സാധിക്കില്ല.
മണ്ണിനും പ്രകൃതിക്കും ദോഷകരമല്ലാത്ത ഇതുപോലുള്ള പരിസ്ഥിതി സൗഹൃദപരമായ കീടനിയന്ത്രണമാണ് നമുക്കാവശ്യം.
This is excellent.
ReplyDeleteThis wisdom is eye opener. I need to put it into practice.While serving in Punjab I have seen marigold planted in between the farmland and never realised the importance of it .
ReplyDeleteThank you and the Team .
👍
ReplyDelete