Skip to main content

ചിന്തകള്‍ നേരായ രീതിയില്‍ ആയിരുന്നെങ്കില്‍

ഒരിക്കല്‍ 
ഒരധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കവേ 
ബോര്‍ഡില്‍ ചോക്ക് കൊണ്ട് 'ചന്ത' എന്നെഴുതി...

എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു..
"ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട്
ചില ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ 
അതിന്റെ അര്‍ത്ഥമാകെ മാറും..

ഉദാഹരണത്തിന് ഈ വാക്കിലെ 
ഒരക്ഷരത്തിനോട് 
ഒരു 
വിസര്‍ഗം ചേര്‍ത്താല്‍ 
അത് 'ചന്തം' എന്ന് വായിക്കാം..."

ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷം 
അദ്ദേഹം തുടര്‍ന്നു ...
"എന്നാല്‍, ഈ വാക്കിലെ ഒരക്ഷരത്തിന്‍റെ കൂടെ 
ഒരു വള്ളി ചേര്‍ത്താല്‍ നമ്മള്‍ എന്ത്
വായിക്കും...?

ക്ലാസ്സിലാകെ ഒരാരവമുയര്‍ന്നു....
വികൃതിപ്പിള്ളേരിരിക്കുന്ന പിന്‍ ബഞ്ചില്‍ നിന്ന് 
അടക്കിപ്പിടിച്ച ചിരികളും 
ചില കമന്റുകളും ഉയര്‍ന്നു..

പെണ്‍കുട്ടികള്‍ ബോര്‍ഡിലേക്ക് നോക്കാതെ 
താഴോട്ടു മുഖം കുനിച്ചിരുന്നു.. 

മുന്നിലിരിക്കുന്ന പഠിപ്പിസ്റ്റുകള്‍
'ഈ മാഷിനിതെന്തു പറ്റി'യെന്ന്‍
ഒരല്‍പം നീരസത്തോടെ 
പരസ്പരം നോക്കി നെറ്റി ചുളിച്ചു ...

"ശരി നിങ്ങള്‍ പറയേണ്ട...
ഞാന്‍ തന്നെ എഴുതിക്കോളാം .."

മാഷ്‌ ചോക്ക് കൈയിലെടുത്തു 
ബോര്‍ഡിനടുത്തേക്ക് നീങ്ങി..

ശേഷം എഴുതിയ അക്ഷരങ്ങളോട് 
ഒരു വള്ളി ചിഹ്നം ചേര്‍ത്ത് വെച്ചു...

"ഇനി ഇതൊന്നു വായിക്കൂ..."
ബോര്‍ഡിലേക്കു നോക്കിയ കുട്ടികളുടെ 
മുഖത്തുനിന്നു പതുക്കെ ചിരി മാഞ്ഞു..

അവരുടെ ചുണ്ടുകള്‍ ഇങ്ങനെ വായിച്ചു....
"ചിന്ത"
"അതെ.. ചിന്ത..."

അദ്ധ്യാപകന്‍ പറഞ്ഞു..
"നിങ്ങളുടെ ചിന്തയാണ് ഇവിടുത്തെയും പ്രശ്നം..

ഞാന്‍ നിങ്ങളോട് ഈ  
ഒരക്ഷരത്തിന്റെ കൂടെ 
ഒരു വള്ളി ചിഹ്നം ചേര്‍ക്കാനേ പറഞ്ഞുള്ളൂ...

ഏതു അക്ഷരം എന്ന് പറഞ്ഞിരുന്നില്ല... 
നിങ്ങളുടെ ചിന്തയും മനസ്സും 
മറ്റൊരു രീതിയില്‍ പോയതുകൊണ്ടാണ് 
നിങ്ങള്‍ ചിരിച്ചത്.. 
മുഖം കുനിച്ചിരുന്നത്....

ചിന്തകള്‍ നേരായ രീതിയില്‍ ആയിരുന്നെങ്കില്‍.....
നമ്മുടെ മനസ്സ്...
അതങ്ങിനെയാണ്...

പക്ഷെ നല്ലതു മാത്രം ചിന്തിയ്ക്കുവാൻ ശീലിയ്ക്കുക....

മനസ്സു നന്നാകും...

മനസ്സു നന്നായാൽ പ്രവൃത്തിയും അങ്ങനെ വ്യക്തിയും നന്നാവും...

വ്യക്തി നന്നായാൽ കുടുംബവും  

കുടുംബം നന്നായാൽ സമൂഹവും നന്നാവും....
.
നല്ലതു മാത്രം ചിന്തിക്കു ...നല്ലതു മാത്രം പ്രവർത്തിക്കൂ....

(കടപ്പാട് : ഫേസ് ബുക്ക് )

Comments

Popular posts from this blog

കാർഷികം - കാർഷിക കലണ്ടർ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ  പച്ചക്കറികൾ നടുന്നതിനുള്ള  ഏകദേശ സമയക്രമം  ജനുവരി മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഫെബ്രുവരി വഴുതന, തക്കാളി, വെണ്ട, ചീര, പയർ മാർച്ച് തക്കാളി, വെണ്ട, ചീര, പയർ ഏപ്രിൽ മുളക്,         പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,     ചീര, പയർ മെയ് മുരിങ്ങ , മുളക്,   വഴുതന, ചീര, പയർ , ചേമ്പ് , ചേന ജൂൺ മുരിങ്ങ , മുളക്,   വഴുതന, വെണ്ട, ചീര, പയർ , ചേമ്പ് , ചേന ജൂലൈ വെണ്ട, പയർ ആഗസ്ത് മുളക്,     ചീര, പയർ സെപ്റ്റംബർ മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഒക്ടോബർ കാബേജ്, കോളിഫ് ‌ ളവർ , വഴുതന, തക്കാളി , വെണ്ട, ചീര, പയർ , ചേമ്പ് നവംബർ കാബേജ്, കോളിഫ് ‌ ളവർ ,     വെണ്ട, ...

കാർഷികം - ചേന

മലയാളിയുടെ തീൻ മേശയിലെ കരുത്തനാണ്, ചൊറിയനെങ്കിലും ചേന. വെറുതേ അല്ല ചൊറിച്ചിൽ.  നമ്മുടെ ശരീരത്തെ കരുത്തുറ്റതാക്കാനുള്ള കാൽസ്യം ഓക്സലേറ്റിന്റെ നിറകലാപമാണ് ചൊറിച്ചിലിന്റെ പിന്നിൽ . സഹിച്ചേ പറ്റു. നട്ടാലേ നേട്ടമുള്ളൂ  ഇനി അതല്ല,  ചൊറിച്ചിൽ വേണ്ടേ?  വേണ്ട... മ്മ്ടെ ഗജേന്ദ്രയോ, ശ്രീ പദ്മയോ നട്ടോളൂ. കാൽസ്യം അല്പം കുറഞ്ഞാലും വേണ്ടില്ല ചൊറിച്ചിൽ തീരെ കമ്മി.  ഇത് എവിടെ കിട്ടും?  ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ അന്വേഷിച്ച് നോക്കാം..(അവിടെ ഇല്ലെങ്കിൽ എന്നെ തെറി വിളിക്കരുത്, ). മലയാളിയുടെ ക്ഷാമ ഭൂതകാലത്തിൽ എരിവയറുകൾക്ക് കൂട്ടായി നിന്ന ഭക്ഷണമാണ് കിഴങ്ങ് വർഗ വിളകൾ.  കപ്പയും ചേനയും കാച്ചിലുമൊക്കെ. 'ചേനേം കാച്ചിലും മുമ്മാസം' ആയിരുന്നു അക്കാലം. അവിടെ നിന്നും 'സ്വിഗ്ഗിയും സൊമാറ്റോയും എക്കാലവും'  എന്ന നിലയിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ. പുകയാത്ത അടുപ്പുകൾ ഉള്ള നവ കേരളം.    ചേനയോടേറ്റുമുട്ടാൻ ആരുണ്ട് ഈ നാട്ടിൽ? വാ.. ഇങ്ങ് കേരളത്തിലേക്ക്... പ്രമേഹിയാണോ?സന്തോഷം..ചേനയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് . ധൈര്യമായി തട്ടിക്കോ..  കൂടിയ രക്...

കാർഷികം - ഞാറ്റുവേല

ഞാറ്റുവേല സൂര്യന്റെ സഞ്ചാര പഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ  വിശ്വാസ പ്രകാരം 27  നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ സമയത്തു സൂര്യൻ ഏതു നക്ഷത്രത്തിന് നേരെയാണോ സ്ഥിതി ചെയ്യുന്നത് ആ ഞാറ്റുവേല അപ്പോൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ 27 ഞാറ്റുവേലകളാണ് ഉള്ളത്. അതുപോലെതന്നെ ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം 13.5 ദിവസങ്ങൾ ആണ്. അതായതു ഒരു വർഷം 365  ദിവസം. ഇതിനെ ആകെ ഞാറ്റുവേലകളുടെ എണ്ണം (27) കൊണ്ട് ഹരിച്ചാൽ നമുക്ക് 13.5 എന്ന് കിട്ടുന്നു. ഞാറ്റുവേല ചക്രം  ഞാറ്റുവേല കലണ്ടർ മലയാള മാസം നക്ഷത്രം മേടം അശ്വതി, ഭരണി, കാർത്തിക1/4 ഇടവം കാർത്തിക3/4 , രോഹിണി മകീര്യം1/2 മിഥുനം മകീര്യം1/2 , തിരുവാതിര,പുണർതം ¾ കർക്കിടകം പുണർതം¼ ,പൂയ്യം, ആയില്യം ചിങ്ങം മകം, പൂരം, ഉത്രം ¼ കന്നി ഉത്രം ¾, അത്തം, ചിത്ര ½ തുലാം ചിത്ര ½, ചോതി, വിശാഖം ¾ വൃശ്ചികം വിശാഖം ¼ , അനിഴം,തൃക്കേട്ട ധനു മൂലം, പൂരാടം, ഉത്രാടം ¼ മകരം ഉത്രാടം ¾ , തിരുവോണം, അവിട്ടം ½ കുംഭം അവിട്ടം ½ , ചതയം, പൂരുട്ടാതി ¾ മീനം പൂരുട്ടാതി ¼, ഉതൃട്ടാതി, രേവതി അശ്വതി ഞാറ്റുവേല  വിരിപ്പ് കൃഷിക്ക്...