ആഗ്നേയാസ്ത്രം
- 10 ലിറ്റർ ഗോമൂത്രം
- 1 കിലോഗ്രാം പുകയില നന്നായി ഇടിച്ചത്
- 500 ഗ്രാം പച്ചമുളക് അരച്ചത്
- 500 ഗ്രാം വെളുത്തുള്ളി അരച്ചത്
- 5 കിലോഗ്രാം വേപ്പില അരച്ചത്
ഇവ എല്ലാം ഗോമൂത്രത്തിൽ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം അര മണിക്കൂർ തുടർച്ചയായി തിളപ്പിക്കുക. 48 മണിക്കൂറിനു ശേഷം ലായനി ഒരു തുണിയിൽ അരിച്ചെടുത്ത് സൂക്ഷിച്ചു വെക്കാം.
100 ലിറ്റർ വെള്ളത്തിൽ 2 ലിറ്റർ എന്ന കണക്കിനു നേർപ്പിച്ച മിശ്രിതം ചെടികൾക്ക് തളിച്ചു കൊടുക്കാം.
ഇല ചുരുട്ടിപ്പുഴു, തണ്ട്തുരപ്പൻ പുഴു, കായീച്ച എന്നിവയെ പ്രതിരോധിക്കാൻ നല്ലതാണ്.
ബ്രഹ്മാസ്ത്രം
ഒരു പാത്രത്തിൽ 20 ലിറ്റർ ഗോമൂത്രം എടുക്കുക .ഇതിലേക്ക്
- 3 കിലോ വേപ്പില
- 2 കിലോ സീതാപ്പഴതിന്റെ ഇല
- 2 കിലോ പപ്പായ ഇല
- 2 കിലോ മാതള ഇല (Pomegranate)
- 2 കിലോ പേരക്ക ഇല
- 2 കിലോ നാറ്റപ്പൂച്ചെടി ഇല (അരിപ്പൂ , പൂച്ചെടി , ചൂള, കൊങ്ങണിപ്പൂവ്)
- 2 കിലോ ഉമ്മത്തിൻ ഇല
- 2 കിലോ ആവണക്ക് ഇല
എന്നീ ഇലകൾ നന്നായി അരച്ച് ചേർത്ത ഗോമൂത്രം അര മണിക്കൂർ തിളപ്പിക്കുക. പിന്നീട് 48 മണിക്കൂർ ആറിയതിനു ശേഷം അരിച്ചെടുത്ത് സൂക്ഷിക്കാം.
2 ലിറ്റർ ബ്രഹ്മാസ്ത്രം 100 ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് ചെടികൾക്ക് സ്പ്രേ ചെയ്യാം. ഒരുവിധം എല്ലാ കീടങ്ങൾക്കും എതിരെ ഇത് പ്രയോഗിക്കാം.
നീമാസ്ത്രം
- 100 ലിറ്റർ വെള്ളം
- 5 ലിറ്റർ ഗോമൂത്രം
- 5 കിലോ ചാണകം
- 5 കിലോ വേപ്പില അരച്ചത്
എല്ലാം ചേർത്തതിനു ശേഷം 24 മണിക്കൂർ തണലത്തു വെക്കുക. രണ്ടു നേരം നന്നായി ഇളക്കണം. അതിനുശേഷം അരിച്ചെടുത്ത് സൂക്ഷിക്കാം. നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കും, ഇലപ്പേൻ പോലുള്ളവയ്ക്കും എതിരെ നേർപ്പിക്കാതെ തന്നെ സ്പ്രേ ചെയ്യാം.
കുമിൾ /ഫംഗസ് നാശിനി – I
- 5 ലിറ്റർ മോര് - 5 ദിവസം പഴകിയത്
- 50 ലിറ്റർ വെള്ളം ചേർത്ത് തളിക്കുക.
ഇത് ഒരു ഉത്തമ ഹോർമോൺ കൂടിയാണ്.
കുമിൾ /ഫംഗസ് നാശിനി – II
- 5 ലിറ്റർ പശുവിൻ പാൽ
- 200 ഗ്രാം കുരുമുളക് പൊടി
- വെള്ളം 50 ലിറ്റർ
കീടനാശിനി – I
വേപ്പിൻ കുരു / വേപ്പില 20 കിലോ, 200 ലിറ്റർ വെള്ളത്തിൽ 10 ദിവസം കുതിർത്തു വെക്കുക. അതിനു ശേഷം അരിച്ചെടുത്ത ലായനി 100 ലിറ്റർ വെള്ളത്തിൽ 3 ലിറ്റർ എന്ന തോതിൽ കലർത്തി തളിക്കാം.
കീടനാശിനി – II
- ചാണകം - 5 കിലോ
- ഗോമൂത്രം - 10 ലിറ്റർ
- വേപ്പില 10 കിലോ
- വെള്ളം 200 ലിറ്റർ
10 ദിവസം പുളിപ്പിച്ചതിനു ശേഷം അരിച്ചെടുത്ത ലായനി 100 ലിറ്റർ വെള്ളത്തിൽ 3 ലിറ്റർ എന്ന തോതിൽ കലർത്തി മുഞ്ഞ, മീലി മൂട്ട, വെള്ളീച്ച എന്നിവയ്ക്കു എതിരെ ഫലപ്രദമായി തളിക്കാം.
കീടനാശിനി – III
- 10 കിലോ വേപ്പില
- 3 കിലോ പുകയില പൊടി
- 3 കിലോ വെള്ളുള്ളി അരച്ചത്
- 4 കിലോ പച്ചമുളക് അരച്ചത്
- 20 ലിറ്റർ ഗോമൂത്രം
ഇവയെല്ലാം ഗോമൂത്രത്തിൽ കലർത്തി 10 ദിവസം അടച്ചുവെക്കുക. അതിനുശേഷം അരിച്ചെടുത്ത ലായനി 100 ലിറ്റർ വെള്ളത്തിൽ 3 ലിറ്റർ എന്ന തോതിൽ കലർത്തി ഒരുവിധം എല്ലാ കീടങ്ങൾക്കും എതിരെ പ്രയോഗിക്കാം.
Comments
Post a Comment