ജീവാമൃതം എന്നത് സൂക്ഷ്മ ജീവികളുടെ ഒരു ശേഖരം മാത്രമാണ്.
ജീവാമൃതം ഉണ്ടാക്കുന്ന വിധം.
ഒരു ഏക്കർ കൃഷിയിടത്തിനു വേണ്ട ചേരുവകൾ
- 200 ലിറ്റർ വെള്ളം
- 10 ലിറ്റർ ഗോമൂത്രം
- 10 കിലോ ചാണകം
- 2 കിലോ ശർക്കര
- 2 കിലോ പയറു പൊടി
- തോട്ടത്തിലെ ഒരു പിടി മണ്ണ്
ശർക്കരക്ക് പകരം ഇവയിൽ ഏതെങ്കിലും ആകാം.
- 4 ലിറ്റർ കരിമ്പിൻ വെള്ളം
- 10 കിലോ കരിമ്പിൻ തണ്ട്
- 1 ലിറ്റർ തേങ്ങാ വെള്ളം
- 1 കിലോ പഴങ്ങളുടെ പൾപ് (പപ്പായ, വാഴപ്പഴം, ചക്ക പഴം, പുളിക്കാത്ത മാമ്പഴം….)
ഇതെല്ലാം ചേർത്ത് ഘടികാര ദിശയിൽ ഇളക്കുക. 2 ദിവസം മഴയും വെയിലും കൊള്ളാതെ ചണചാക്ക് കൊണ്ട് മൂടി തണലത്തു വെക്കുക. ദിവസവും 2 നേരം ഇളക്കണം.
ഇപ്പോൾ ജീവാമൃതം ഉപയോഗിക്കാന്‍ തയ്യാർ. ഇത് 7 ദിവസം വരെ ഉപയോഗിക്കാം. 100 ലിറ്റർ വെള്ളത്തിൽ 10 ലിറ്റർ ജീവാമൃതം ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
ജീവാമൃതം മൂന്നു വിധത്തില്‍ നമുക്ക് ഉപയോഗിക്കാം.
- ജലസേചനം വഴി
- നേരിട്ട് രണ്ടു ചെടികൾക്ക് ഇടയിൽ മണ്ണിന്‍റെ ഉപരി തലത്തിൽ ഒഴിക്കാം
- നിൽക്കുന്ന ചെടികളുടെ ഇലകളിൽ തളിക്കാം
ഘനജീവാമൃതം
ഘന ജീവാമൃതം തയ്യാറാക്കുന്ന വിധം
- 100 കിലോ ചാണകം
- ഗോമൂത്രം ആവശ്യത്തിന്
- 2 കിലോ ശർക്കര
- ഒരു പിടി മണ്ണ്
ഇവയെല്ലാം ആവശ്യത്തിനു ഗോമൂത്രവും ചേർത്ത് നന്നായി കുഴമ്പ് പരുവത്തിൽ കുഴക്കുക. അതിനു ശേഷം ഷീറ്റിലോ മറ്റോ വിതറി തണലത്തു ഉണക്കുക. പിന്നീടു കൈ കൊണ്ട് നന്നായി പൊടിച്ചു 6 മാസം വരെ സൂക്ഷിക്കാവുന്നതാണ്.
ഉപയോഗിക്കുന്ന വിധം
100 കിലോ കാലിവളം അല്ലെങ്കിൽ അത്രയും തന്നെ കംപോസ്ടിനോടൊപ്പം 10 കിലോ ഘനജീവാമൃതം എന്ന അളവിൽ മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്.
Comments
Post a Comment