ബീജാമൃതം തയ്യാറാക്കുന്നതിന് വേണ്ട ചേരുവകൾ
- 20 ലിറ്റർ വെള്ളം
- 5 കിലോ ചാണകം
- 5 ലിറ്റർ ഗോമൂത്രം
- പാടത്തു നിന്നും ഒരു പിടി മണ്ണ്
- 50 ഗ്രാം ചുണ്ണാമ്പ്
തയ്യാറാക്കുന്ന വിധം
- ചാണകം ഒരു തുണിയിൽ കെട്ടി 20 ലിറ്റർ വെള്ളത്തിൽ ഒരു രാത്രി വെക്കുക. ഒരു ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ചുണ്ണാമ്പും കലക്കി വെക്കുക.
- അടുത്ത ദിവസം രാവിലെ ചാണകം നന്നായി പിഴിഞ്ഞ് വെള്ളത്തിൽ ചേർക്കുക. ഒരു പിടി മണ്ണ് എടുത്ത് ഈ ചാണക ലായനിയിൽ ഇട്ടു ഇളക്കുക.
- ഇനി 5ലിറ്റർ ഗോമൂത്രവും ചുണ്ണാമ്പ് ലായനിയും കൂടി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
ഇപ്പോൾ ബീജാമൃതം തയ്യാറായി.
ബീജാമൃതത്തിൻ്റെ ഉപയോഗക്രമം
- വിത്ത് വിതയ്ക്കുന്നതിനു മുമ്പ് ബീജാമൃതത്തിൽ നന്നായി മുക്കി തണലത്തു ഉണക്കുക. അതിനുശേഷം വിതയ്ക്കാം അല്ലെങ്കിൽ നടാം.
- ചെടികളും മറ്റും പറിച്ചു നടുമ്പോഴും, മഞ്ഞൾ, ഇഞ്ചി, വാഴ, കപ്പ അങ്ങനെ ഏത് നടീൽ വസ്തുക്കളും നടുന്നതിനു മുമ്പ് 10-20 മിനുട്ട് ബീജാമൃതത്തിൽ മുക്കി തണലത്ത് ആറിയതിന് ശേഷം നടാവുന്നതാണ്.
Comments
Post a Comment