Skip to main content

ഉറുവഞ്ചി - സോപ്പിൻ കായ - Soapnut - Reetha

ഇന്ത്യയിൽ സമതലങ്ങളിലും ചെറിയ മലകളിലെ കാടുകളിലും വളരുന്ന മരമാണ് ഉറുവഞ്ചി. സംസ്കൃതത്തിൽ അരിഷ്ട, ഫേനില, രീഠാ, സോമവൽക എന്നൊക്കെയാണ് പേര് . നമ്മുടെ പശക്കൊട്ട തന്നെ ഓർക്കാൻ എളുപ്പം . 

ഇതൊരു അർദ്ധഹരിത വൃക്ഷമാണ് . 15മീറ്റർ ഉയരം വരെ വളരും. ഒക്ടോബറിൽ പൂക്കൾ ഉണ്ടായി, ജനുവരി-മാർച്ച് മാസങ്ങളിൽ കായ് വിളയും. ഇതിനു വളരാൻ വെയില് വേണം .തണലിൽ വളർച്ച മോശമായിരിക്കും . ഇതിന്റെ കായിൽ സാപോണിൻ എന്ന ആൽകലോയ്ഡ് അടങ്ങിയിരിക്കുന്നു . ഇത് വെള്ളത്തിൽ പതയും . അതുകൊണ്ട് ഇതിന്റെ കായുടെ തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു . ഇന്ത്യയിലെ സോപ്പ് എന്നാണ് ലാറ്റിനിൽ ഇതിന്റെ ശാസ്ത്രീയനാമം അർത്ഥമാക്കുന്നത് . ചിലർ ഇതിനെ സാബൂൻകായ എന്നും പറയും .സാബൂൻ എന്നത് അറബി പദമാണ്. അറബി ഭാഷയിൽ സോപ്പിനു സാബൂൻ എന്നാണു പറയുക. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉറുഞ്ചിക്കായ, ഉഴുറുഞ്ചിക്കായ, ചവക്കായ, പശകൊട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു.

ആയുർവേദത്തിൽ വളരെ പ്രചാരത്തിൽ ഉള്ള ഒരു ഔഷധ സസ്യമാണ് സോപ്പിൻ കായ. വെള്ളത്തിൽ കുതിർത്താൽ സോപ്പ് പതയുന്നതുപോലെ പത ഉള്ളതുകൊണ്ട് തന്നെയാണ് ഇതിനെ സോപ്പിൻ കായ എന്ന് വിളിക്കുന്നത്. ഇതുപയോഗിച്ചു തല  കഴുകുന്നത് തലമുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.പക്ഷെ ഇതിന്റെ ഉപയോഗം അതിലും ഏറെയാണ്. സ്വർണപ്പണിക്കാർ ഇതിന്റെ കായ സ്വർണ്ണാഭരണങ്ങളിലെ അഴുക്കും മങ്ങലും മാറ്റാൻ ഉപയോഗിച്ചിരുന്നു. സോപ്പ്, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ പ്രചാരത്തോടെ ഉറുവഞ്ചിക്കായയെ ഓർമയുടെ പടികടത്തി വിട്ടു.

ഈ കായ ഗർഭനിരോധന മാർഗ്ഗമായും,ഛർദ്ദിപ്പിക്കുന്നതിനുള്ള മരുന്നായും, അമിത ഉമിനീർ രോഗത്തിനും, അപസ്മാരത്തിനും,മരുന്നായും ഉപയോഗിച്ചിരുന്നു. കഫം ഇളക്കുന്നതിനുള്ള മരുന്നായി ഇത് ഉപയോഗിക്കാറുണ്ട് . ഇതിന്റെ വിത്തിന്റെ പരിപ്പ് കൊണ്ട് ഉണ്ടാക്കുന്ന പെസറികൾ പ്രസവസമയത്ത് ഗർഭപാത്രം വികസിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു. കാളവണ്ടി, കാർഷിക ഉപകരണങ്ങൾ എന്നിവയുണ്ടാക്കാനാണ് തടി ഉപയോഗിക്കുന്നത് . ഇതിന്റെ കായക്കു വേണ്ടി ചിലയിടങ്ങളിൽ കൃഷി ചെയ്തു വരുന്നുണ്ട്. ഇതിന്റെ കായ കൊണ്ട്ആഭരണങ്ങൾ ഉണ്ടാക്കുന്നവരുമുണ്ട് .

ചർമ്മ സംരക്ഷണം  

  • ഇതിന്റെ സ്വാഭാവിക പ്രകൃതിതന്നെ ചർമത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിനാൽ വരണ്ട ചർമമുള്ളവർക്കു ഉപയോഗിക്കാവുന്നതാണ്. പേരുപോലെ തന്നെ  സാദാരണ സോപ്പ് ഉപയോഗിക്കുന്നതിനു പകരം ചർമ്മത്തിനു അസ്വസ്ഥകൾ ഉള്ളവർക്ക് ഇത് ഉപയോഗിക്കുന്നത് വളരെ സുരക്ഷിതമായിരിക്കും.
  • മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകൾ മാറാനും ഇത് ഉപയോഗിക്കാവുന്നതാണ്.
  • എക്‌സിമ, സോറിയാസിസ് എന്നീ രോഗങ്ങൾ ഉള്ളവർക്കും ഇത് ഉപയോഗയോഗ്യമാണ്.
കേശസംരക്ഷണം
  • തലമുടിയുടെ വളർച്ചക്ക് സഹായകമായത് കൊണ്ട് തന്നെ പല ഹെയർ ടോണിക്കുകളിലും ഇത് ഒരു പ്രധാന ഘടകമാണ്. ഇടതൂർന്ന മുടി വളർച്ചക്ക് ഇത് പൊടിയോ വെള്ളത്തിൽ കുതിർത്തോ ഉപയോഗിക്കാം.
  • ലോകം മുഴുവൻ പല ചർമ്മ - കേശ സംരക്ഷണ ഉത്പന്നങ്ങളിലും ഇതുപയോഗിച്ചു വരുന്നുണ്ട്. ഒരു രാത്രി വെള്ളത്തിൽ കുതിർത്ത സോപ്പിൻ കായ ഷിക്കാകായുടെ പൊടിയുമായി കലർത്തി ഷാംപൂ ആയി ഉപയോഗിക്കാവുന്നതാണ്.
  • ഇതിൽ അടങ്ങിയിരിക്കുന്ന  വൈറ്റമിൻ A, D, E, K  എന്നിവയാണ് കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് ഇത് ഉപയോഗിക്കാൻ കാരണം.
  • ഇതിന്റെ ആന്റി മൈക്രോബിയൽ സ്വഭാവം തലയിലെ ബാക്റ്റീരിയൽ ഇൻഫെക്ഷൻ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
  • ഇതിന്റെ കീടനാശക ഗുണം പേൻശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.
ആരോഗ്യ സംരക്ഷണം 
  • പാമ്പിൻ വിഷം , തേൾവിഷം എന്നിവ നിർവീര്യമാക്കാൻ ഇത് സഹായിക്കുന്നു.
  • ഹിസ്റ്റീരിയ, അപസ്മാരം എന്നിവയിൽ നിന്നും ആശ്വാസം ഇതിന്റെ കായ ചൂടുവെള്ളത്തിൽ കലക്കി കുടിക്കാവുന്നതാണ്.
  • അസ്തമയുടെ ചികിത്സ്‌യിൽ ഇത് ഉപയോഗിക്കുന്നു.
  • സന്ധിവേദന, നീർക്കെട്ട് എന്നിവയുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു.

  • ഇതിന്റെ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറ്സ് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്.
  • അതിസാരം, കൃമിശല്യം, അഗ്നിമാന്ദ്യം എന്നീ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സയിൽ ഇത് ഔഷധമായി ഉപയോഗിക്കാറുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഔഷധമായി  സേവിക്കുന്നത് ഒരു വൈദ്യന്റെ  നിർദേശപ്രകാരം മാത്രം 

ഒരു തലമുറ കൂടെ കഴിഞ്ഞാൽ ഇത്തരം മരങ്ങളെ കണ്ടാലോ കേട്ടാലോ അറിയുന്നവർ ഉണ്ടാകില്ല . ഇത്തിരി സ്ഥലം മാറ്റിവെക്കാനുണ്ടെങ്കിൽ ഒരെണ്ണം വെച്ചുപിടിപ്പിക്കാം സോപ്പിൻ കായമരം. നമ്മുടെ എല്ലാ അറിവുകളും തലമുറകളായി ഒഴുകി വന്നതാണ്, അതിന്റെ ഒഴുക്ക് ഇനിയും തുടർന്നുകൊണ്ടേയിരിക്കണം.

Comments

  1. Thank you for this information 🙂🙂👍👍👏👏🙏🏻🙏🏻

    ReplyDelete

Post a Comment

Popular posts from this blog

കാർഷികം - ഞാറ്റുവേല

ഞാറ്റുവേല സൂര്യന്റെ സഞ്ചാര പഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ  വിശ്വാസ പ്രകാരം 27  നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ സമയത്തു സൂര്യൻ ഏതു നക്ഷത്രത്തിന് നേരെയാണോ സ്ഥിതി ചെയ്യുന്നത് ആ ഞാറ്റുവേല അപ്പോൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ 27 ഞാറ്റുവേലകളാണ് ഉള്ളത്. അതുപോലെതന്നെ ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം 13.5 ദിവസങ്ങൾ ആണ്. അതായതു ഒരു വർഷം 365  ദിവസം. ഇതിനെ ആകെ ഞാറ്റുവേലകളുടെ എണ്ണം (27) കൊണ്ട് ഹരിച്ചാൽ നമുക്ക് 13.5 എന്ന് കിട്ടുന്നു. ഞാറ്റുവേല ചക്രം  ഞാറ്റുവേല കലണ്ടർ മലയാള മാസം നക്ഷത്രം മേടം അശ്വതി, ഭരണി, കാർത്തിക1/4 ഇടവം കാർത്തിക3/4 , രോഹിണി മകീര്യം1/2 മിഥുനം മകീര്യം1/2 , തിരുവാതിര,പുണർതം ¾ കർക്കിടകം പുണർതം¼ ,പൂയ്യം, ആയില്യം ചിങ്ങം മകം, പൂരം, ഉത്രം ¼ കന്നി ഉത്രം ¾, അത്തം, ചിത്ര ½ തുലാം ചിത്ര ½, ചോതി, വിശാഖം ¾ വൃശ്ചികം വിശാഖം ¼ , അനിഴം,തൃക്കേട്ട ധനു മൂലം, പൂരാടം, ഉത്രാടം ¼ മകരം ഉത്രാടം ¾ , തിരുവോണം, അവിട്ടം ½ കുംഭം അവിട്ടം ½ , ചതയം, പൂരുട്ടാതി ¾ മീനം പൂരുട്ടാതി ¼, ഉതൃട്ടാതി, രേവതി അശ്വതി ഞാറ്റുവേല  വിരിപ്പ് കൃഷിക്ക്...

കാർഷികം - കെണിവിളകൾ

ചെണ്ടുമല്ലി    നമ്മുടെ കൃഷിയെ കീടങ്ങളിൽ നിന്നും  മറ്റു ക്ഷുദ്ര ജീവികളിൽ നിന്നും  സംരക്ഷിക്കാനായി വിളകളോടൊപ്പമോ അല്ലെങ്കിൽ അതിരുകളിലോ അതുമല്ലെങ്കിൽ ഇടവിളയായോ ചില പ്രത്യേക സസ്യങ്ങൾ നട്ടുവളർത്തി കീട നിയന്ത്രണം സാധ്യമാക്കുന്ന ഒരു രീതിയാണ് ഇത്. കീടങ്ങൾക്ക് വിളകളേക്കാൾ കൂടുതൽ താല്പര്യം ഇത്തരം ചെടികളോടായിരിക്കും.  ഇങ്ങനെ വരുമ്പോൾ ഒന്നുകിൽ കീടങ്ങൾ കൃഷിയിടത്തിൽ കയറുന്നതു തടയാൻ സാധിക്കുന്നു  അല്ലെങ്കിൽ വിളകൾക്ക് വരുത്തുന്ന നഷ്ടം കുറയ്ക്കാൻ സാധിക്കുന്നു . വാസ്തവത്തിൽ ഒരു ചെടിയെ ഒരു പ്രത്യേക കീടം ആക്രമിക്കുന്നത് ആ ചെടിയുടെ വളർച്ചയുടെ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിൽ ആയിരിക്കും. അതുപോലെ തന്നെ ഒരു കീടം എല്ലാ ചെടികളെയും ആക്രമിക്കുന്നുമില്ല. ഇവയൊക്കെ അടിസ്ഥാനമാക്കി വേണം കെണിവിളകൾ തെരഞ്ഞെടുക്കേണ്ടതും നടേണ്ടതും. രാസ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ അതിന്റെ പാർശ്വഫലങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഭൂമി, ജലം, വായു എല്ലാം വിഷമയമാകുന്നു. കീടങ്ങൾ നശിക്കുമെങ്കിൽ പോലും മറ്റു നിരവധി മിത്ര കീടങ്ങളെയും അത് നശിപ്പിക്കുന്നു. കൂടാതെ കീടങ്ങൾ ഇത്തരം കീടനാശിനികൾക്കെതിരെ സ്വയം പ്ര...

Brief History Of Indian Mathematics

Study of mathematics in India is as old as Vedas. Many references of knowledge of mathematics are found in vedic and consequent literature. The system of expressing the number from 1 to 9 has a base 10 from ancient time. Decimal denominational terms ' eka ' for one, ' dhasha ' for 10,  ' shata ' for 100, ' sahasra ' for 1000 etc. up to ' parabhada ' for 10 12  are first described by Rishi Medhathithi i n Rugveda . Similar list of terms are given later by Aryabhata, Shridharacharya, Bhaskara II, etc. One of the most important contributions of early Indian scholars is introduction to ' zero ' in number system. Famous scientist Albert Einstein rightly pointed that " We owe Indians who taught us how to count.without which no worthwhile scientific discovery is possible" . Some of such sacred scripts are listed below. Vedas Rugveda, Yajurveda, Atharvaveda Samhitas Yajurveda, Taitiriya, Vasishta Brahmanas Panchavisha,...