ഇതൊരു അർദ്ധഹരിത വൃക്ഷമാണ് . 15മീറ്റർ ഉയരം വരെ വളരും. ഒക്ടോബറിൽ പൂക്കൾ ഉണ്ടായി, ജനുവരി-മാർച്ച് മാസങ്ങളിൽ കായ് വിളയും. ഇതിനു വളരാൻ വെയില് വേണം .തണലിൽ വളർച്ച മോശമായിരിക്കും . ഇതിന്റെ കായിൽ സാപോണിൻ എന്ന ആൽകലോയ്ഡ് അടങ്ങിയിരിക്കുന്നു . ഇത് വെള്ളത്തിൽ പതയും . അതുകൊണ്ട് ഇതിന്റെ കായുടെ തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു . ഇന്ത്യയിലെ സോപ്പ് എന്നാണ് ലാറ്റിനിൽ ഇതിന്റെ ശാസ്ത്രീയനാമം അർത്ഥമാക്കുന്നത് . ചിലർ ഇതിനെ സാബൂൻകായ എന്നും പറയും .സാബൂൻ എന്നത് അറബി പദമാണ്. അറബി ഭാഷയിൽ സോപ്പിനു സാബൂൻ എന്നാണു പറയുക. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉറുഞ്ചിക്കായ, ഉഴുറുഞ്ചിക്കായ, ചവക്കായ, പശകൊട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഈ കായ ഗർഭനിരോധന മാർഗ്ഗമായും,ഛർദ്ദിപ്പിക്കുന്നതിനുള്ള മരുന്നായും, അമിത ഉമിനീർ രോഗത്തിനും, അപസ്മാരത്തിനും,മരുന്നായും ഉപയോഗിച്ചിരുന്നു. കഫം ഇളക്കുന്നതിനുള്ള മരുന്നായി ഇത് ഉപയോഗിക്കാറുണ്ട് . ഇതിന്റെ വിത്തിന്റെ പരിപ്പ് കൊണ്ട് ഉണ്ടാക്കുന്ന പെസറികൾ പ്രസവസമയത്ത് ഗർഭപാത്രം വികസിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു. കാളവണ്ടി, കാർഷിക ഉപകരണങ്ങൾ എന്നിവയുണ്ടാക്കാനാണ് തടി ഉപയോഗിക്കുന്നത് . ഇതിന്റെ കായക്കു വേണ്ടി ചിലയിടങ്ങളിൽ കൃഷി ചെയ്തു വരുന്നുണ്ട്. ഇതിന്റെ കായ കൊണ്ട്ആഭരണങ്ങൾ ഉണ്ടാക്കുന്നവരുമുണ്ട് .
ചർമ്മ സംരക്ഷണം
- ഇതിന്റെ സ്വാഭാവിക പ്രകൃതിതന്നെ ചർമത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിനാൽ വരണ്ട ചർമമുള്ളവർക്കു ഉപയോഗിക്കാവുന്നതാണ്. പേരുപോലെ തന്നെ സാദാരണ സോപ്പ് ഉപയോഗിക്കുന്നതിനു പകരം ചർമ്മത്തിനു അസ്വസ്ഥകൾ ഉള്ളവർക്ക് ഇത് ഉപയോഗിക്കുന്നത് വളരെ സുരക്ഷിതമായിരിക്കും.
- മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകൾ മാറാനും ഇത് ഉപയോഗിക്കാവുന്നതാണ്.
- എക്‌സിമ, സോറിയാസിസ് എന്നീ രോഗങ്ങൾ ഉള്ളവർക്കും ഇത് ഉപയോഗയോഗ്യമാണ്.
- തലമുടിയുടെ വളർച്ചക്ക് സഹായകമായത് കൊണ്ട് തന്നെ പല ഹെയർ ടോണിക്കുകളിലും ഇത് ഒരു പ്രധാന ഘടകമാണ്. ഇടതൂർന്ന മുടി വളർച്ചക്ക് ഇത് പൊടിയോ വെള്ളത്തിൽ കുതിർത്തോ ഉപയോഗിക്കാം.
- ലോകം മുഴുവൻ പല ചർമ്മ - കേശ സംരക്ഷണ ഉത്പന്നങ്ങളിലും ഇതുപയോഗിച്ചു വരുന്നുണ്ട്. ഒരു രാത്രി വെള്ളത്തിൽ കുതിർത്ത സോപ്പിൻ കായ ഷിക്കാകായുടെ പൊടിയുമായി കലർത്തി ഷാംപൂ ആയി ഉപയോഗിക്കാവുന്നതാണ്.
- ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ A, D, E, K എന്നിവയാണ് കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് ഇത് ഉപയോഗിക്കാൻ കാരണം.
- ഇതിന്റെ ആന്റി മൈക്രോബിയൽ സ്വഭാവം തലയിലെ ബാക്റ്റീരിയൽ ഇൻഫെക്ഷൻ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
- ഇതിന്റെ കീടനാശക ഗുണം പേൻശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.
- പാമ്പിൻ വിഷം , തേൾവിഷം എന്നിവ നിർവീര്യമാക്കാൻ ഇത് സഹായിക്കുന്നു.
- ഹിസ്റ്റീരിയ, അപസ്മാരം എന്നിവയിൽ നിന്നും ആശ്വാസം ഇതിന്റെ കായ ചൂടുവെള്ളത്തിൽ കലക്കി കുടിക്കാവുന്നതാണ്.
- അസ്തമയുടെ ചികിത്സ്‌യിൽ ഇത് ഉപയോഗിക്കുന്നു.
- സന്ധിവേദന, നീർക്കെട്ട് എന്നിവയുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു.
- ഇതിന്റെ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
- ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറ്സ് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്.
- അതിസാരം, കൃമിശല്യം, അഗ്നിമാന്ദ്യം എന്നീ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സയിൽ ഇത് ഔഷധമായി ഉപയോഗിക്കാറുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഔഷധമായി സേവിക്കുന്നത് ഒരു വൈദ്യന്റെ നിർദേശപ്രകാരം മാത്രം
ഒരു തലമുറ കൂടെ കഴിഞ്ഞാൽ ഇത്തരം മരങ്ങളെ കണ്ടാലോ കേട്ടാലോ അറിയുന്നവർ ഉണ്ടാകില്ല . ഇത്തിരി സ്ഥലം മാറ്റിവെക്കാനുണ്ടെങ്കിൽ ഒരെണ്ണം വെച്ചുപിടിപ്പിക്കാം സോപ്പിൻ കായമരം. നമ്മുടെ എല്ലാ അറിവുകളും തലമുറകളായി ഒഴുകി വന്നതാണ്, അതിന്റെ ഒഴുക്ക് ഇനിയും തുടർന്നുകൊണ്ടേയിരിക്കണം.
Thank you for this information 🙂🙂👍👍👏👏🙏🏻🙏🏻
ReplyDelete