മുയല്‍ച്ചെവിയന്‍ നിലം പറ്റി വളരുന്ന ചെറിയ ചെടിയാണ്. ചെടിയില്‍ ഇലയിലും തണ്ടിലുമെല്ലാം ചെറിയ രോമങ്ങള്‍ പോലെയുള്ള ഭാഗങ്ങളും കാണാം. നീലയും വെള്ളയും നിറത്തിലെ ഇതിന്റെ പൂക്കള്‍ ഉണങ്ങിക്കഴിഞ്ഞാല്‍ പറന്നു നടക്കുന്ന തരവുമാണ്. നമ്മുടെ ഇടവഴികളിലും വേലിയിറമ്പിലുമെല്ലാം വളരുന്ന ഒരു സസ്യമാണ് ഇത്.
മുയല്ച്ചെവി പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നാണ്. ആയുര്‍വേദ പ്രകാരം ഇത് വാത, പിത്ത, കഫ ദോഷങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്. ശരീരത്തെ ബാധിയ്ക്കുന്ന ഈ അവസ്ഥകളാണ് ആയുര്‍വേദ പ്രകാരം എല്ലാ രോഗങ്ങള്‍ക്കും കാരണം. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ള ഈ സസ്യമുണ്ടെങ്കില്‍ നമുക്കു മറ്റൊരു മരുന്നു തേടി പുറത്തു പോകേണ്ടതില്ലെന്നു പറയും. കാരണം അത്രത്തോളം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.
മുയല്ച്ചെവിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍, ഇത് ഏതെല്ലാം രീതിയില്‍ ഉപയോഗിയ്ക്കാം എന്നതിനെ കുറിച്ചറിയൂ,
തലവേദന
തലവേദനയ്ക്കുള്ള നല്ലൊരു മരുന്നാണ് മുയല്ച്ചെവി. ഇത് ചതച്ചു പിഴിഞ്ഞെടുത്തി നീരില്‍ രാസ്നാദിപ്പൊടിയിട്ടു നിറുകയില്‍ പുരട്ടിയാല്‍ തലവേദനയില്‍ നിന്നും ആശ്വാസം ലഭിയ്ക്കും. മൈഗ്രേന് പ്രശ്നത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇതിന്റെ നീര് കാലിന്റെ പെരുവിരലില്‍ ഒറ്റിച്ചാല്‍ മതിയാകും. ഇതിന്റെ നീരു വെറുതെ നിറുകയില്‍ വച്ചാലും ഗുണകരമാണ്.
ബ്ലീഡിംഗ്
സൈനസൈറ്റിസ്
പലരേയും അലട്ടുന്ന സൈനസൈറ്റിസ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് മുയല്‍ച്ചെവിയന്‍. ഇത് അരച്ച് നിറുകയില്‍ വച്ചാല്‍ എറെ ന്ല്ലതാണ്. സമൂലം, അതായത് വേരടക്കം അരച്ചിടുക. ഇതിനൊപ്പം വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്തരച്ചു കഴിയ്ക്കുന്നതും നല്ലതാണ്.
പനി
പനിയ്ക്കുള്ള പ്രകൃതി ദത്ത ഔഷധമാണ് മുയല്ച്ചെവി. ഇതിന്റെ നീര് 10 എംഎല് വീതം രണ്ടു നേരമായി കുടിയ്ക്കുന്നതു പനിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.
പൈല്‍സും
പൈല്സിനുളള നല്ലൊരു മരുന്നു കൂടിയാണ് മുയല്ച്ചെവി. ഇത് അരച്ച് നെല്ലിക്കാവലുപ്പത്തില്‍ എടുത്ത് മോരില്‍ കലക്കി കുടിയ്ക്കാം. കൂടിയ പൈല്‍സും, അതായത് ബ്ലീഡിംഗ് വരെയുള്ള പൈല്‍സും ഭേദമാക്കാന്‍ ഇത് നല്ലതാണ്.
തൊണ്ടയില്‍
ഇതിന്റെ ഇലയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. ഇതു പിഴിഞ്ഞ് നീര് തൊണ്ടയില്‍ പുരട്ടുക. ഇതു ടോണ്‍സിലൈറ്റിസ് പ്രശ്നത്തിനുള്ള ന്ല്ലൊരു പരിഹാരമാണ്.
കണ്ണില്‍
ഇതിന്റെ ഇലയുടെ നീരെടുത്ത് കണ്ണില്‍ ഒഴിയ്ക്കുന്നത് നേത്ര രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. കണ്ണിനു കുളിര്‍മ ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്.നൈറ്റ് ബ്ലൈന്‍ഡ്നസ് പോലെയുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്
വ്രണങ്ങള്‍
ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതും മഞ്ഞളും ഇരട്ടി മധുരവും ചേര്‍ത്തരച്ച് ഇതിന്റെ നീരെടുത്ത് എണ്ണ കാച്ചി കര്‍പ്പൂരം, മെഴുക് എന്നിവ ഇതില്‍ ചേര്‍ത്തിളക്കി വ്രണങ്ങളും മുറിവുകളും ഉള്ളിടത്തു പുരട്ടാം. ഗുണമുണ്ടാകും.
വയറിന്റെ ആരോഗ്യത്തിനും
വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ദഹനത്തിനുമെല്ലാം നീരു കുടിയ്ക്കുന്നതു നല്ലതാണ്. നല്ലപോലെ മൂത്ര വിസര്‍ജനത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണിത്. അതായത് നല്ലൊരു ഡയൂററ്റിക് എന്നു പറയാം.
കാലിലെ മുള്ളു നീക്കാനും
കാലിലെ മുള്ളു നീക്കാനും ഈ ചെടി നല്ലതാണ്. ഇത് അരച്ച് മുള്ളുള്ള ഭാഗത്തു വച്ചു കെട്ടുക. മുള്ള് ഇറങ്ങി വരും. വെള്ളം തൊടാതെ വേണം, വ്ച്ചു കെട്ടാന്‍.
Superb sir. Great information
ReplyDeleteThank you so much for the useful information. Regards, Girija
ReplyDeleteUseful information. Thanks 🙏
ReplyDeleteമുയൽ ചെവിക്ക് ഇത്രയും ഔഷധ ഗുണങ്ങളുെണ്ടെന്ന് ഇപ്പോൾ മനസ്സിലായി. ഈ അറിവ് വളരെ ഉപകാരപ്രദമായി. നന്ദി.
ReplyDelete