Skip to main content

ചീവയ്ക്ക അഥവാ ഷിക്കാക്കായ്

 നൂറുകണക്കിനു വർഷങ്ങളായി ഇന്ത്യയിൽ കേശ സംരക്ഷണത്തിനായി ചീവയ്ക്ക അഥവാ ഷിക്കാക്കായ് ഉപയോഗിക്കുന്നു. വിറ്റാമിൻ എ, സി, ഡി, ഇ, കെ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീവയ്ക്ക മരത്തിന്റെ കായ്കൾ, ഇലകൾ, പുറംതൊലി എന്നിവ. മുടി വൃത്തിയാക്കാൻ ഇത് ഷാംപൂ രൂപത്തിൽ ഉപയോഗിക്കാം, ഹെയർ ഓയിൽ നിർമ്മിക്കാനും ഹെയർ മാസ്കുകൾ പോലെയും ഇവ ഉപയോഗിക്കാം. മുടി വേഗത്തിൽ വളരാനും മുടിക്ക് പോഷണം നൽകുവാനും ഇവ സഹായകമാണ്. 

എന്താണ് ചീവയ്ക്കയും അതിന്റെ ഔഷധ ഗുണങ്ങളും?
വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും നിറഞ്ഞ ഈ സസ്യം മുടിയുടെ വളർച്ചയും തിളക്കവും ഉള്ളും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കാരണം, മുറിവുകളെയും ചർമ്മപ്രശ്നങ്ങളെയും കൈകാര്യം ചെയ്യുവാനുള്ള ഔഷധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാം.

മുടിക്ക് ചീവയ്ക്കയുടെ ഗുണങ്ങൾ

വിറ്റാമിനുകൾ (എ, സി, ഡി, ഇ, കെ) - മുടിക്ക് പോഷണം നൽകുകയും ആരോഗ്യകരവും വേഗത്തിലുള്ളതുമായ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ക്ലെൻസർ: ഇത് ഒരു ഹെയർ ക്ലെൻസറായി പ്രവർത്തിക്കുന്നു. ഇത് സോപ്പ് പോലെ നന്നായി പതയില്ലെങ്കിലും, മുടിയിലോ ശിരോചർമ്മത്തിലോ പരുഷമായ പ്രത്യാഘാതങ്ങളില്ലാതെ ഇത് മുടി ഫലപ്രദമായി വൃത്തിയാക്കുന്നു.
ആന്റി ഫംഗസ്, ആൻറി ബാക്ടീരിയൽ: ചീവയ്ക്കയുടെ ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പേൻ, താരൻ, ചുണങ്ങു, സോറിയാസിസ്, എക്‌സിമ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയുന്നു. മുറിവുകൾ ഭേദമാക്കാൻ ആന്റിസെപ്റ്റിക് ആയി ചീവയ്ക്ക ഉപയോഗിക്കാം.
മുറിവുകൾ സുഖപ്പെടുത്തുന്നു: മഞ്ഞൾ അരച്ചതുമായി കലർത്തിയ ചീവയ്ക്ക പേസ്റ്റ് മുറിവുകളിലും പൊട്ടലുകളിലും പ്രയോഗിക്കുമ്പോൾ അത് സുഖപ്പെടും.
ആന്റി ഓക്സിഡന്റുകൾ: ആന്റി ഓക്‌സിഡന്റുകൾ കേടായ മുടിയെ നന്നാക്കുകയും മുടിയുടെ അറ്റം പിളരുന്നത് തടയുകയും ചെയ്യുന്നു. മുടി പൊട്ടുന്നതും പരുപരുത്തത് ആകുന്നതും തടയുവാനും ഇത് സഹായിക്കുന്നു.
മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നു: ചീവയ്ക്കായിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും മുടി കൊഴിച്ചിൽ തടയുന്നു, തൽഫലമായി കഷണ്ടിയിലും നിന്നും നിങ്ങൾക്ക് മോചനവും ലഭിക്കുന്നു.
ഡിറ്റർജന്റുകൾ നിർമ്മിക്കുന്നതിൽ ഉപയോഗിക്കുന്നു: സാപ്പോണിനുകളുടെ സാന്നിധ്യം കാരണം, ഇത് ഡിറ്റർജന്റുകൾ അഥവാ സോപ്പ് പൊടി നിർമ്മിക്കുന്നതിനുള്ള ഒരു ഘടകമായി ഉപയോഗിക്കുന്നു, മാത്രമല്ല നല്ലൊരു ക്ലെൻസറായതിനാൽ ശുചീകരണ ആവശ്യങ്ങൾക്കായി ചീവയ്ക്ക ഫലപ്രദമായി ഉപയോഗിക്കാം. ചീവയ്ക്കയും റീത്തയും (ഉറുവഞ്ചി) ഒരുമിച്ച് തിളപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളം അതിലോലമായ തുണിത്തരങ്ങൾ കഴുകാനും കട്ടിയുള്ള കറയുടെ അടയാളങ്ങൾ നീക്കംചെയ്യാനും ഉപയോഗിക്കാം.
വായയുടെ ആരോഗ്യത്തിന് ഉപയോഗിക്കുന്നു: മുടിക്കും ചർമ്മത്തിനും മാത്രമായി ഒതുങ്ങി നിൽക്കുന്നതല്ല ചീവയ്ക്കയുടെ ഔഷധ ഗുണങ്ങൾ. ഇളം ചൂടുള്ള വെള്ളത്തിൽ ചീവയ്ക്ക ഉപയോഗിച്ച് പതിവായി വായ കഴുകുന്നത് വായയുടെ നല്ല ആരോഗ്യത്തെ സഹായിക്കുന്നു. ഇത് മോണരോഗങ്ങളെ കൂടുതൽ സുഖപ്പെടുത്തുകയും വായ്‌നാറ്റം തടയുകയും മോണകളിൽ ഫലകത്തിന്റെ രൂപപ്പെടൽ തടയുകയും ചെയ്യുന്നു. ചീവയ്ക്ക, ചെറുചൂടുവെള്ളത്തിൽ ഇട്ട് കവിൾ കൊള്ളുന്നത് ടോൺസിലൈറ്റിസ്, തൊണ്ടയിലെ അണുബാധ എന്നിവയ്ക്ക് പരിഹാരം കാണുവാൻ സഹായകരമാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നു: ചീവയ്ക്ക പൊടി കഴിക്കുന്നത് സാധാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനോ വർദ്ധിപ്പിക്കാനോ അനുവദിക്കുന്നില്ല എന്നതാണ് പ്രധാന സവിശേഷത.
രോഗങ്ങൾ ഭേദമാക്കുന്നു: ചർമ്മത്തിനും വായയുടെ രോഗങ്ങൾക്കും പുറമെ കറുത്ത പനി (മലേറിയ സമയത്ത്), മഞ്ഞപ്പിത്തം എന്നിവ ഭേദമാക്കാൻ ചീവയ്ക്ക സഹായിക്കുന്നു. കുഷ്ഠരോഗബാധിത പ്രദേശത്ത് ചീവയ്ക്കയുടെ കായ്കൾ പൊടിച്ച് പ്രയോഗിക്കുമ്പോൾ, ഈ ഭയാനകമായ രോഗം ഭേദമാക്കാൻ ഇവയ്ക്ക് കഴിയും.
കേശ സംരക്ഷണത്തിന് ചീവയ്ക്ക ഉപയോഗിക്കാൻ കഴിയുന്ന വഴികൾ

ചീവയ്ക്ക ഷാംപൂ

ചീവയ്ക്ക ഒരു മികച്ച ക്ലെൻസറാണ്. അതുപോലെ തന്നെ ഫലപ്രദമാണ് റീത്ത അഥവാ ഉറുവഞ്ചിയും. ഈ രണ്ട് ചേരുവകളിലേക്ക് നിങ്ങൾ നെല്ലിക്ക, ഉലുവ എന്നിവ ചേർക്കുമ്പോൾ, ആന്റി ഓക്‌സിഡന്റുകൾ, മൈക്രോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു ഷാംപൂ നിങ്ങൾക്ക് ലഭിക്കുന്നു. മുടി കൊഴിച്ചിലിനുള്ള ഈ ചീവയ്ക്ക ഷാംപൂ നിങ്ങൾക്ക് സ്വയം വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.
നിങ്ങൾക്ക് ആവശ്യമുള്ള ചേരുവകൾ
ചീവയ്ക്ക - 8 കായ്കൾ
റീത്ത അഥവാ ഉറുവഞ്ചി - 12 വിത്തുകൾ
നെല്ലിക്ക (ഉണക്കിയത്) - ഒരു കപ്പ്
ഉലുവ - രണ്ട് ടീസ്പൂൺ
വെള്ളം - ഒരു വലിയ പാത്രം

തയ്യാറാക്കേണ്ട രീതി
ഉറുവഞ്ചിയുടെ വിത്ത് എടുക്കുക. എന്നിട്ട് മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ഒരു വലിയ പാത്രത്തിൽ ഇട്ട് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ, എല്ലാ ചേരുവകളും അവ കുതിർത്ത വെള്ളത്തിനൊപ്പം തിളപ്പിക്കുക. ചേരുവകൾ മൃദുവായുകഴിഞ്ഞാൽ, സ്റ്റൗ ഓഫ് ചെയ്ത് തണുപ്പിക്കുക. ഇത് തണുത്തതിനു ശേഷം ദ്രാവകം മുടിയിൽ ഒഴിച്ച് കഴുകാൻ ഉപയോഗിക്കുക.
എണ്ണ പുരട്ടിയ മുടി കഴുകുന്നതിനാണെങ്കിൽ, ദ്രാവകം വളരെ കട്ടിയുള്ളതും ഇരുണ്ട തവിട്ടുനിറമാകുന്നതുവരെ നിങ്ങൾ ചേരുവകൾ നന്നായി തിളപ്പിക്കണം. എണ്ണയില്ലാത്ത സാധരണ മുടി കഴുകാൻ ആണെങ്കിൽ ഇത്, നിങ്ങളുടെ ദ്രാവകത്തിന്റെ സ്ഥിരത നേർത്തതായി നിലനിർത്താം.
നെല്ലിക്ക, ഉലുവ എന്നിവയുടെ ഘടന മുടിക്ക് ഈർപ്പം പകരുന്നു. അതിനാൽ, മികച്ച ഫലങ്ങൾക്കായി ഉറുവഞ്ചി, ചീവയ്ക്ക എന്നിവയോടൊപ്പം ഇവ രണ്ടും ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഈ ഔഷധക്കൂട്ട് ഷാംപൂ  ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കണം.

ചീവയ്ക്ക എണ്ണ

ആവശ്യമുള്ള ചേരുവകൾ
വെളിച്ചെണ്ണ - രണ്ട് കപ്പ്
ചീവയ്ക്ക പൊടി - രണ്ടോ മൂന്നോ ടീസ്പൂൺ
ഒരു ഗ്ലാസ് കുപ്പി (എണ്ണ സൂക്ഷിക്കാൻ)
തയ്യാറാക്കേണ്ട രീതി
ഗ്ലാസ് കുപ്പിയിൽ എല്ലാ ചേരുവകളും ഒരുമിച്ച് ചേർക്കുക. ഇത് പല തവണ കുലുക്കുക. എന്നിട്ട് ഏഴ് മുതൽ പത്ത് ദിവസം തണുത്ത സ്ഥലത്ത് സൂക്ഷിക്കുക.
ആവശ്യാനുസരണം ഈ എണ്ണ ഉപയോഗിക്കാം. എന്നിരുന്നാലും, മുടികൊഴിച്ചിൽ ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുന്നത് ഉത്തമം.
മുടി കൊഴിച്ചിൽ തടയുവാനുള്ള കേശ സംരക്ഷണ കൂട്ട്
മുടി കൊഴിച്ചിൽ തടയുന്നതിന് ചീവയ്ക്ക ഒരു ഒരു മികച്ച പ്രതിവിധിയാണ്. അതിനാൽ ചീവയ്ക്ക, നെല്ലിക്ക, റീത്ത, മുട്ട എന്നിവ ചേർത്തുള്ള ഈ കേശ സംരക്ഷണ കൂട്ട് മുടി കൊഴിച്ചിലിനുള്ള ഒരു ഉത്തമ പരിഹാരമാണ്.
ഈ ഹെയർ പായ്ക്ക് തയ്യാറാക്കാൻ, രണ്ട് ടീസ്പൂൺ വീതം ചീവയ്ക്ക പൊടി, നെല്ലിക്ക പൊടി, ഉറുവഞ്ചി (റീത്ത) പൊടിച്ചത്, രണ്ട് മുട്ട, രണ്ടോ മൂന്നോ നാരങ്ങയുടെ നീര്, എന്നിവ അൽപം ഇളം ചൂടുള്ള വെള്ളത്തോടൊപ്പം ചേർത്ത് ഇളക്കി യോജിപ്പിക്കുക. അരമണിക്കൂറോളം നേരം ഇത് മാറ്റി വച്ച ശേഷം മുടിയിൽ പ്രയോഗിക്കുക. ഉണങ്ങിയ ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കുക.
മുടി കൊഴിച്ചിൽ തടയാൻ ഓരോ ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ രണ്ടുതവണ ഈ ഹെയർ പായ്ക്ക് പ്രയോഗിക്കുക.
താരൻ അകറ്റുവാനുള്ള കേശ സംരക്ഷണ കൂട്ട്
ആന്റി-മൈക്രോബയൽ ഗുണങ്ങളുള്ള ചീവയ്ക്ക, ആര്യവേപ്പ് എന്നിവയാണ് ഈ കൂട്ടിലെ പ്രധാന ചേരുവകൾ. ഇത് താരൻ, വരണ്ട ശിരോചർമ്മം എന്നീ അവസ്ഥകൾ ഉണ്ടാവുന്നത് തടയുന്നു.
രണ്ട് ടീസ്പൂൺ വീതം ആര്യവേപ്പ് ഇല പൊടിച്ചത്, ചീവയ്ക്ക പൊടി, ഉറുവഞ്ചി പൊടി എന്നിവ അല്പം വെള്ളത്തിൽ കലർത്തി യോജിപ്പിച്ച് കുഴമ്പ് പരുവത്തിൽ ഒരു മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും തേച്ച് പിടിപ്പിക്കുക. ഉണങ്ങിയ ശേഷം തല വൃത്തിയായി കഴുകുക.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ കേശ സംരക്ഷണ കൂട്ട് മുടിയിൽ പ്രയോഗിക്കുന്നത് ഗുണം.ചെയ്യുന്നതാണ്.
ചീവയ്ക്ക പൊടി എങ്ങനെ ഉണ്ടാക്കാം?
ചീവയ്ക്ക കായ്കൾ സൂര്യപ്രകാശത്തിൽ വച്ച് ഉണക്കുക. ചീവയ്ക്ക ചെടിയുടെ പുറംതൊലിയും ഇലകളും ഉണ്ടെങ്കിൽ അതും വെയിലത്ത് വച്ച് ഉണക്കാവുന്നതാണ്.
വെയിലത്ത് വച്ച് പൂർണ്ണമായും ഉണക്കിയ ശേഷം കായ്കൾ (പുറംതൊലി, ഇലകൾ) എന്നിവ ഒരു ഗ്രൈന്ററിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക.

Comments

Post a Comment

Popular posts from this blog

കാർഷികം - ഞാറ്റുവേല

ഞാറ്റുവേല സൂര്യന്റെ സഞ്ചാര പഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ  വിശ്വാസ പ്രകാരം 27  നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ സമയത്തു സൂര്യൻ ഏതു നക്ഷത്രത്തിന് നേരെയാണോ സ്ഥിതി ചെയ്യുന്നത് ആ ഞാറ്റുവേല അപ്പോൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ 27 ഞാറ്റുവേലകളാണ് ഉള്ളത്. അതുപോലെതന്നെ ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം 13.5 ദിവസങ്ങൾ ആണ്. അതായതു ഒരു വർഷം 365  ദിവസം. ഇതിനെ ആകെ ഞാറ്റുവേലകളുടെ എണ്ണം (27) കൊണ്ട് ഹരിച്ചാൽ നമുക്ക് 13.5 എന്ന് കിട്ടുന്നു. ഞാറ്റുവേല ചക്രം  ഞാറ്റുവേല കലണ്ടർ മലയാള മാസം നക്ഷത്രം മേടം അശ്വതി, ഭരണി, കാർത്തിക1/4 ഇടവം കാർത്തിക3/4 , രോഹിണി മകീര്യം1/2 മിഥുനം മകീര്യം1/2 , തിരുവാതിര,പുണർതം ¾ കർക്കിടകം പുണർതം¼ ,പൂയ്യം, ആയില്യം ചിങ്ങം മകം, പൂരം, ഉത്രം ¼ കന്നി ഉത്രം ¾, അത്തം, ചിത്ര ½ തുലാം ചിത്ര ½, ചോതി, വിശാഖം ¾ വൃശ്ചികം വിശാഖം ¼ , അനിഴം,തൃക്കേട്ട ധനു മൂലം, പൂരാടം, ഉത്രാടം ¼ മകരം ഉത്രാടം ¾ , തിരുവോണം, അവിട്ടം ½ കുംഭം അവിട്ടം ½ , ചതയം, പൂരുട്ടാതി ¾ മീനം പൂരുട്ടാതി ¼, ഉതൃട്ടാതി, രേവതി അശ്വതി ഞാറ്റുവേല  വിരിപ്പ് കൃഷിക്ക്...

കാർഷികം - കെണിവിളകൾ

ചെണ്ടുമല്ലി    നമ്മുടെ കൃഷിയെ കീടങ്ങളിൽ നിന്നും  മറ്റു ക്ഷുദ്ര ജീവികളിൽ നിന്നും  സംരക്ഷിക്കാനായി വിളകളോടൊപ്പമോ അല്ലെങ്കിൽ അതിരുകളിലോ അതുമല്ലെങ്കിൽ ഇടവിളയായോ ചില പ്രത്യേക സസ്യങ്ങൾ നട്ടുവളർത്തി കീട നിയന്ത്രണം സാധ്യമാക്കുന്ന ഒരു രീതിയാണ് ഇത്. കീടങ്ങൾക്ക് വിളകളേക്കാൾ കൂടുതൽ താല്പര്യം ഇത്തരം ചെടികളോടായിരിക്കും.  ഇങ്ങനെ വരുമ്പോൾ ഒന്നുകിൽ കീടങ്ങൾ കൃഷിയിടത്തിൽ കയറുന്നതു തടയാൻ സാധിക്കുന്നു  അല്ലെങ്കിൽ വിളകൾക്ക് വരുത്തുന്ന നഷ്ടം കുറയ്ക്കാൻ സാധിക്കുന്നു . വാസ്തവത്തിൽ ഒരു ചെടിയെ ഒരു പ്രത്യേക കീടം ആക്രമിക്കുന്നത് ആ ചെടിയുടെ വളർച്ചയുടെ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിൽ ആയിരിക്കും. അതുപോലെ തന്നെ ഒരു കീടം എല്ലാ ചെടികളെയും ആക്രമിക്കുന്നുമില്ല. ഇവയൊക്കെ അടിസ്ഥാനമാക്കി വേണം കെണിവിളകൾ തെരഞ്ഞെടുക്കേണ്ടതും നടേണ്ടതും. രാസ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ അതിന്റെ പാർശ്വഫലങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഭൂമി, ജലം, വായു എല്ലാം വിഷമയമാകുന്നു. കീടങ്ങൾ നശിക്കുമെങ്കിൽ പോലും മറ്റു നിരവധി മിത്ര കീടങ്ങളെയും അത് നശിപ്പിക്കുന്നു. കൂടാതെ കീടങ്ങൾ ഇത്തരം കീടനാശിനികൾക്കെതിരെ സ്വയം പ്ര...

കാർഷികം - കാർഷിക കലണ്ടർ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ  പച്ചക്കറികൾ നടുന്നതിനുള്ള  ഏകദേശ സമയക്രമം  ജനുവരി മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഫെബ്രുവരി വഴുതന, തക്കാളി, വെണ്ട, ചീര, പയർ മാർച്ച് തക്കാളി, വെണ്ട, ചീര, പയർ ഏപ്രിൽ മുളക്,         പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,     ചീര, പയർ മെയ് മുരിങ്ങ , മുളക്,   വഴുതന, ചീര, പയർ , ചേമ്പ് , ചേന ജൂൺ മുരിങ്ങ , മുളക്,   വഴുതന, വെണ്ട, ചീര, പയർ , ചേമ്പ് , ചേന ജൂലൈ വെണ്ട, പയർ ആഗസ്ത് മുളക്,     ചീര, പയർ സെപ്റ്റംബർ മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഒക്ടോബർ കാബേജ്, കോളിഫ് ‌ ളവർ , വഴുതന, തക്കാളി , വെണ്ട, ചീര, പയർ , ചേമ്പ് നവംബർ കാബേജ്, കോളിഫ് ‌ ളവർ ,     വെണ്ട, ...