Skip to main content

Posts

നാട്ടുപച്ച - മുയൽചെവിയൻ

തിരുവാതിരക്കാലത്ത് സ്ത്രീകള്‍ തലയില്‍ ചൂടുന്ന ദശപുഷ്പങ്ങളില്‍  പെട്ട ഒന്നാണ് മുയല്‍ച്ചെവിയന്‍ .  ആരോഗ്യപരമായ പല ഗുണങ്ങളാലും ഏറെ പേരു കേട്ടതാണ് ഇത്. മുയല്‍ച്ചെവിയന്‍ നിലം പറ്റി വളരുന്ന ചെറിയ ചെടിയാണ്. ചെടിയില്‍ ഇലയിലും തണ്ടിലുമെല്ലാം ചെറിയ രോമങ്ങള്‍ പോലെയുള്ള ഭാഗങ്ങളും കാണാം. നീലയും വെള്ളയും നിറത്തിലെ ഇതിന്റെ പൂക്കള്‍ ഉണങ്ങിക്കഴിഞ്ഞാല്‍ പറന്നു നടക്കുന്ന തരവുമാണ്. നമ്മുടെ ഇടവഴികളിലും വേലിയിറമ്പിലുമെല്ലാം വളരുന്ന ഒരു സസ്യമാണ് ഇത്. മുയല്‍ച്ചെവി പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നാണ്. ആയുര്‍വേദ പ്രകാരം ഇത് വാത, പിത്ത, കഫ ദോഷങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്. ശരീരത്തെ ബാധിയ്ക്കുന്ന ഈ അവസ്ഥകളാണ് ആയുര്‍വേദ പ്രകാരം എല്ലാ രോഗങ്ങള്‍ക്കും കാരണം. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ള ഈ സസ്യമുണ്ടെങ്കില്‍ നമുക്കു മറ്റൊരു മരുന്നു തേടി പുറത്തു പോകേണ്ടതില്ലെന്നു പറയും. കാരണം അത്രത്തോളം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. മുയല്‍ച്ചെവിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍, ഇത് ഏതെല്ലാം രീതിയില്‍ ഉപയോഗിയ്ക്കാം എന്നതിനെ കുറിച്ചറിയൂ, തലവേദന  തലവേദനയ്ക്കുള്ള നല്ലൊരു മരുന്നാണ് മുയല്‍ച്ചെവി. ...

ആയുർവേദം - ശംഖുപുഷ്പം

ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ലീഷിൽ Clitoria ternatea  എന്നാണ് അറിയപ്പെടുന്നത്.  ആയുർ‌വേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലുമാണ്‌ ഇവയുടെ ഉത്ഭവം എന്നു വിശ്വസിക്കുന്നു. വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല, വെള്ള (Clitoria ternatea alba) എന്നിങ്ങനെ രണ്ടിനമുണ്ട്. അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു. മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു. പൂക്കളുടേയും ഫലങ്ങളുടേയും ആകൃതി പയർ ചെടിയിലേതു പോലെയാണ്. ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും. ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധിശക്തി, ധാരണാശക്തി എന്നിവ കൂടും എന്നു വിശ്വസിക്കപ്പെടുന്നു. ശംഖുപുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു. നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ടവ...

കാർഷികം - ശീതകാല പച്ചക്കറിക്കൃഷി തുടങ്ങാം

കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബീന്‍സ്,  ഉള്ളി ഇനങ്ങള്‍, ഉരുളക്കിഴങ്ങ് തുടങ്ങിയ ശീതകാല പച്ചക്കറി കൃഷിക്ക്   കേരളത്തിന്റെ മിക്ക പ്രദേശങ്ങളും അനുയോജ്യമാണ്. പ്രത്യേകിച്ച് വയനാട്, ഇടുക്കി, പാലക്കാട്. നല്ല തണുപ്പും അതുപോലെ തന്നെ നല്ല സൂര്യപ്രകാശവും ആവിശ്യമുള്ള വിളകളാണിവ. ഒക്റ്റോബര്‍ മുതല്‍ ജനുവരി വരെയുള്ള മൂന്ന് മാസങ്ങളാണ് ഏറെ അനുയോജ്യം. ഒക്‌റ്റോബര്‍ അവസാനിക്കുന്നതിന് മുന്‍മ്പ് തന്നെ ശീതകാല പച്ചക്കറിതൈകള്‍ നട്ടു കഴിഞ്ഞിരിക്കണം. മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയതിനാല്‍ തൈകള്‍ നടാനുള്ള തടങ്ങള്‍ തയ്യാറാക്കി തുടങ്ങാം.  കാബേജും കോളിഫ്ളവറും കാബേജും കോളിഫ്‌ളവറും കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ഒക്‌റ്റോബര്‍ അവസാനത്തോടെ ആരംഭിക്കാം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുന്നതെങ്കില്‍ ഒരു മാസം മുമ്പ് തന്നെ ട്രേകളില്‍ വിത്തുകള്‍ പാകി തൈകള്‍ തയ്യാറാക്കണം.  കൃഷി രീതി നീര്‍വാര്‍ച്ച സൗകര്യമുള്ളതും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നതും മണല്‍ കലര്‍ന്ന പശിമരാശിയുള്ള മണ്ണുമാണ് കൃഷിക്ക് നല്ലത്. അല്ലാത്ത മണ്ണിലും അത്യാവശ്യം മണലും ജൈവ വളങ്ങളും കൂട്ടി കൃഷിക്ക് അനുയോജ്യമാക്കാം. ഉ...

ആയുർവേദം - ജീരകം

  ജീരകം എന്ന് പറയുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അതിന്റെ സുഗന്ധമാണ് അല്ലെ? നമ്മുടെ വിവിധ പാചകരീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് ജീരകം. അത് നൽകുന്ന പ്രകൃതിദത്തമായ രുചിക്ക് പുറമെ, ജീരകത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇന്ത്യൻ വീടുകളിൽ പണ്ടുകാലം തൊട്ടേ നമ്മൾ കുടിക്കുന്ന ഒന്നാണ് ജീരകം ഇട്ട് തിളപ്പിച്ച വെള്ളം അഥവാ ജീരക വെള്ളം. ശരീരത്തിലെ ദുഷിപ്പുകൾ അകറ്റുവാൻ സഹായിക്കുന്ന ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയൊരു പ്രയോജനമാണ് ശരീരഭാരം കുറയ്ക്കാം എന്നത്. അതിനാൽ തന്നെ, ശരീരഭാരം കുറയ്ക്കുന്നതിന് ജീരക വെള്ളം ഒരു ജനപ്രിയ പരിഹാരമാണ്. കാരണം, ഇത് ഭാരം വേഗത്തിലും ആരോഗ്യകരമായ നിരക്കിലും കുറയ്ക്കാൻ സഹായിക്കുന്നു എന്നത് കൂടാതെ, ശരീരത്തിൽ നിന്ന് മോശം കൊളസ്ട്രോൾ നീക്കം ചെയ്ത് നമ്മുടെ ശരീത്തിലെ കൊഴുപ്പിന്റെ അളവ് സന്തുലിതമായി നിലനിർത്തുകയും ചെയ്യുന്നു. ജീരകം പതിവായി കഴിക്കുന്നതിലൂടെശരീരഭാരം കുറയ്ക്കാൻ  സഹായിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എങ്ങനെ എന്നറിയാം. ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം ജീരകത്തിൽ കലോറി കുറവാണ്: ഒരു ടീസ്പൂൺ ജീരകത...

കൂൺ കൃഷിയിലെ അനന്ത സാധ്യതകൾ

കാർഷികം - കരിമ്പ്

മധുരത്തിന്റെ പ്രകൃതിയിലെ കലർപ്പില്ലാത്ത കലവറയാണ് കരിമ്പ.് ഭാരതീയർ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന പുൽവർഗത്തിൽപ്പെട്ട ഒരു ഏകവർഷി ഔഷധിയാണ് കരിമ്പ്. ബ്രസീലിൽ കരിമ്പ് നീര് സംസ്കരിച്ച് കാറുകൾക്ക് ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ആയുർവേദാചാര്യനായ ചരകൻ തന്റെ ചരകസംഹിതയിൽ മൂത്ര വർധക ദ്രവ്യങ്ങളിൽ ഏറ്റവും മുന്തിയതായാണ് കരിമ്പിനെ പറയുന്നത്. ഹിന്ദുപുരാണത്തിൽ കാമദേവന്റെ വില്ല് നീലക്കരിമ്പിൻ തണ്ടുകൊണ്ടുണ്ടാക്കിയതാണ്.  ' 'ധാത്രീഫലാനാ രസമിക്ഷുജശ്ച മദ്യം പിപേത് ക്ഷൗദ്രയുതം ഹിതാനി ''  (ചരക സംഹിത) "കരിമ്പിൻ നീരിൽ അമുക്കുരം ചേർത്ത് വിധിപ്രകാരം കാച്ചിയെടുത്ത് കുടിച്ചാൽ ക്ഷയരോഗത്തിനുവരെ ശമനം കിട്ടുമെന്നാണ് ആയുർവേദവിധി." ഇന്ത്യയിൽ യഥേഷ്ടം ജലം ലഭിക്കുന്ന, ഉഷ്ണമേഖലാപ്രദേശങ്ങളിൽ കൃഷിചെയ്തുവരുന്ന വിളയാണിത്. പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ വ്യാപകമായും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഭാഗികമായും കൃഷിചെയ്തുവരുന്നു. സംസ്കൃതത്തിൽ ഇക്ഷു, ഇക്ഷുകുഃ, രസാലഃ, ഗണ്ഡീരി, മധുതൃഷ്ണ, ദീർഘഛദ, ഭ്രരിരസ എന്നിങ്ങനെ വിവക്ഷിക്കപ്പെടുന്ന കരിമ്പ് ഇംഗ്ലീഷിൽ ഷുഗർകെയ്ൻ എന്നും തമിഴിൽ കരൂമ്പു, ഹിന്...

കാർഷികം - വെറ്റില

വെറ്റിലയുടെ ഔഷധ ഗുണങ്ങൾ വെറ്റില വിലയില്ലാത്ത ഇലയല്ല, ന്യൂട്രീഷ്യൻ ഘടകങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് വെറ്റില. പല ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്കും ഒരുപടി മേലെ നിൽക്കും ഈ പ്രകൃതിദത്ത ഔഷധം. കടുത്ത തലവേദനകൊണ്ട് പുളയുന്ന നിങ്ങൾക്ക് വളരെ ആശ്വാസം പകരാൻ വെറ്റിലയ്ക്ക് കഴിയും എന്ന കാര്യം അറിയാമോ? വില വളരെ കുറവാണെങ്കിലും ഈ സസ്യത്തിന്റെ ഗുണങ്ങൾ നിരവധിയാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ തന്നെ ഒരു ഭാഗമാണ് ഈ സസ്യം. പുരാണങ്ങൾ മുതൽ നമുക്ക് വെറ്റിലയുടെ സാന്നിധ്യം കാണാം. ഇന്നും പല ചടങ്ങുകളിലും വെറ്റിലയ്ക്ക് പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ വെറ്റില ആരോഗ്യത്തിന് നൽകുന്ന ചില ഗുണങ്ങളും, ഉപയോഗം അമിതമായാൽ ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളും മനസ്സിലാക്കാം. ഇന്ത്യൻ സംസ്കാരവും വെറ്റിലയും ഇന്ത്യൻ സംസ്കാരത്തിലെ പ്രധാനപ്പെട്ട ഒന്നാണ് വെറ്റില. വെറ്റില മുറുക്ക് അതിഥികൾക്ക് നൽകുന്നത് പലയിടങ്ങളിലും ആതിഥ്യ മര്യാദയുടെ അടയാളമാണ്. വിവാഹ ചടങ്ങുകളിലും മതാരാധനയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളിലും പൂജകളിലുമെല്ലാം വെറ്റില അവിഭാജ്യ ഘടകംതന്നെയാണ്. ദക്ഷിണേന്ത്യൻ സംസ്കാരത്തിൽ, വിവാഹ ചടങ്ങിനിടെ അതിഥികൾക്ക് വെറ്റിലയും അടക്കയും തേങ്ങ...