"കരിമ്പിൻ നീരിൽ അമുക്കുരം ചേർത്ത് വിധിപ്രകാരം കാച്ചിയെടുത്ത് കുടിച്ചാൽ ക്ഷയരോഗത്തിനുവരെ ശമനം കിട്ടുമെന്നാണ് ആയുർവേദവിധി."
ഇന്ത്യയിൽ യഥേഷ്ടം ജലം ലഭിക്കുന്ന, ഉഷ്ണമേഖലാപ്രദേശങ്ങളിൽ കൃഷിചെയ്തുവരുന്ന വിളയാണിത്.
പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ വ്യാപകമായും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഭാഗികമായും കൃഷിചെയ്തുവരുന്നു. സംസ്കൃതത്തിൽ ഇക്ഷു, ഇക്ഷുകുഃ, രസാലഃ, ഗണ്ഡീരി, മധുതൃഷ്ണ, ദീർഘഛദ, ഭ്രരിരസ എന്നിങ്ങനെ വിവക്ഷിക്കപ്പെടുന്ന കരിമ്പ് ഇംഗ്ലീഷിൽ ഷുഗർകെയ്ൻ എന്നും തമിഴിൽ കരൂമ്പു, ഹിന്ദിയിൽ ഈഖ്, സാംദാ, ഗാംഠോ, ഹംഗാളിയിൽ ആക് എന്നും പറഞ്ഞുവരുന്നു.
ഇത് പോയേസീ കുടുംബത്തിലെ അംഗമാണ്, ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡപ്പോഗോണിയോയിലുള്ള ഒരു പ്രമുഖാംഗമാണ് കരിമ്പ്. സക്കാറം ഒസിഫിനാരം എന്നാണ് കരിമ്പിന്റെ ശാസ്ത്രനാമം. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ ഇളം പച്ച, കടുംപച്ച, ചുവപ്പ് , വയലറ്റ്, ചുവപ്പ് കലർന്ന തവിട്ട് എന്നിങ്ങനെ വിവിധതരത്തിൽ കരിമ്പുണ്ട്.
ഏകദേശം നാല്-അഞ്ച് മീറ്റർ ഉയരത്തിൽ വളരുന്നതും ഉറപ്പുള്ള കാണ്ഡത്തോടു കൂടിയതുമാണ് കരിമ്പ്. ഇതിന് അനവധിമുട്ടുകൾ കാണപ്പെടുന്നു. വലിയകരിമ്പിന് ഇരുപതിൽക്കൂടുതൽ മുട്ടുകൾ കാണാം. എല്ലാമുട്ടിലും ധാരാളം വേരുമുകുളങ്ങളുണ്ടാകും. ഇലകൾ കനം കുറഞ്ഞ് നീണ്ടതാണ്. ഏകദേശം അരമീറ്റർ മുതൽ ഒന്നേകാൽ മീറ്റർ വരെ നീളവും ആറ്-ഏഴ് സെമീ വിതിയും ഇലകൾക്കുണ്ടാകാം. ഉപരിതലം പരുപരുത്തതായിരിക്കും. പൂവുകൾ കുലകളായാണ് ഉണ്ടാകുക. പൂവുകൾക്ക് നല്ലവെള്ളനിറമുണ്ടാകും വളരെ അപൂർവമായി മാത്രമേ കരിമ്പിൽ വിത്തുകൾ ഉണ്ടാകാറുള്ളൂ.
കരിമ്പുകൃഷി
ഒരുപ്രധാന ഉഷ്ണമേഖലാവിളയായ കരിമ്പ് നല്ലനീർവാർച്ചയുള്ള ഫലഭൂയിഷ്ടമായ കരിമണ്ണിലാണ് ധാരാളമായി വളരുക. നദീതടങ്ങളിലെ എക്കൽ കലർന്ന മണ്ണിലും കരിമ്പ് നന്നായി വളരും. വ്യാവസായികമായി ശർക്കര, പഞ്ചസാര എന്നിവ നിർമിക്കാനാണ് കരിമ്പ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. കരിമ്പുകൃഷിയിൽ ബ്രസീൽ കഴിഞ്ഞാൽ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഉത്തർപ്രദേശിലെ ഗംഗാതടങ്ങളിലാണ് കരിമ്പ് സമൃദ്ധമായി വളരുന്നത്.
കൃഷിയിടമൊരുക്കൽ
കരിമ്പ് കൃഷിയിൽ നിലമൊരുക്കലിൽ ഏറെ ശ്രദ്ധയാവശ്യമാണ്. കരിമ്പ് നടുന്നതിനുമുമ്പ് കൃഷിയിടം കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും ഉഴുത് മറിക്കണം. അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കമ്പോസ്റ്റോ ചേർത്തിളക്കി നിരപ്പാക്കണം.
അമ്ലഗുണം കൂടുതലുള്ള മണ്ണാണെങ്കിൽ ആവശ്യത്തിന് ഡോളമൈറ്റോ കുമ്മായമോ ചേർത്തുകൊടുക്കാം. അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് നീളത്തിലോ കുറുകെയോ ചാലെടുത്താണ് കരിമ്പിൻ തണ്ടുകൾ നടേണ്ടത്. കരിമ്പിന്റെ വളർച്ചയുടെ ആദ്യകാലങ്ങളിൽ കൂടിയ താപനില വേണം. വരിയും നിരയുമായാണ് ചാലുകളെടുക്കേണ്ടത്. ചാലുകൾ തമ്മിൽ കുറഞ്ഞത് മുക്കാൽമീറ്റർ അകലവും ചാലിന്റെ താഴ്ച കുറഞ്ഞത് അരമീറ്ററെങ്കിലും ഉണ്ടായിരിക്കണം. മൂപ്പ് കൂടിയ ഇനങ്ങൾക്ക് 90 സെമീ വരെ അകലം വിടാം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കിൽ 75 സെമീ അകലത്തിലും 30 സെമീ എങ്കിലും താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്.
നടീൽവസ്തു
മൂപ്പായ കരിമ്പിൻ തണ്ടിന്റെ ദൃഢത കുറഞ്ഞ മുകളറ്റമാണ് നടീൽവസ്തുവായി ഉപയോഗിക്കുന്നത്. ഒരേക്കറിന് നടാൻ മൂന്നുമുട്ടുകളോടെ മുറിച്ചെടുത്ത 13000 ത്തോളം കഷണങ്ങൾ കുറഞ്ഞത് അത്യാവശ്യമാണ്. കുമിൾ രോഗബാധയൊഴിവാക്കാൻ ഇവ 0.25 ശതമാനം ഗാഢതയുള്ള ബോർഡോ മിശ്രിതത്തിൽ മുക്കിയ ശേഷം നടണം. ചാലുകളിൽ ഒന്ന് ഒന്നിനോട് ചേർത്തുവെച്ച് മണ്ണിട്ട് മുടണം.
വളങ്ങൾ ചേർക്കാം
മുളച്ചുപൊന്തിയാൽ ഇടയിളക്കുന്ന സമയത്ത് ചാലുകൾ ഉണ്ടാക്കണം. കാലിവളമോ കമ്പോസ്റ്റോചേർത്തശേഷം മണ്ണ് ചുവട്ടിൽ കൂട്ടിക്കൊടുത്തുകൊണ്ടേയിരിക്കണം. ഇടവിളയായി പയർ വിതച്ച് അവ പൂവിടുന്നതോടെ പിഴുതെടുത്ത് കരിമ്പിൻ ചാലിൽ ഇട്ടുമൂടിക്കഴിഞ്ഞാൽ നല്ല വളക്കൂറുണ്ടാകും. ഇടവിളയായി പയർ നടുന്നത് കളകളെ മെരുക്കാനും നല്ലതാണ്.
മഴയുടെ ലഭ്യതയുടെ തോതനുസരിച്ചാണ് നന കൊടുക്കേണ്ടത്. കിളിർത്തു കഴിഞ്ഞാൽ മാത്രമേ നന്നായി നന കൊടുക്കാവൂ. കാരണം വെള്ളം നിന്നാൽ മുള ചീഞ്ഞുപോകും. വിളയുടെ അവശിഷ്ടങ്ങൾകൊണ്ടും മറ്റ് ജൈവാവശിഷ്ടങ്ങൾകൊണ്ടും പുതയിടുന്നത് ജലനഷ്ടം ഒഴിവാക്കാം.
വിളവെടുക്കൽ
സധാരണയായി വർഷത്തിലൊരു തവണയാണ് കരിമ്പ് വിളവെടുക്കുന്നത്. വിളവ് കുറയുന്നത് കരിമ്പിന്റെ നീരിന്റെ അളവിനെ ബാധിക്കുമെന്നതിനാൽ ഏറ്റവും മൂത്ത അവസ്ഥയിൽ മാത്രമേ വിളവെടുപ്പ് നടത്താവൂ. ഒരു തവണ നട്ടാൽ മൂന്നുതവണ (മൂന്നുവർഷംവരെ) വിളവെടുക്കാം. കരിമ്പിന്റെ വിളയവശിഷ്ടങ്ങൾ കൃഷിയിടത്തിൽത്തന്നെ ജൈവപുതയായും നൽകാം.
കരിമ്പിൻ തണ്ടുകൾ ആട്ടി വറ്റിച്ചെടുത്താണ് ശർക്കര നിർമിക്കുന്നത്്. നിരവധി മരുന്നുകളിലും ശർക്കര ചേർത്തുവരുന്നു. വേരു ചീയൽ, ചെഞ്ചീയൽ, മറ്റ് ഫംഗസ് രോഗങ്ങൾ എന്നിവയും തണ്ടുതുരപ്പനുമാണ് കരിമ്പിന്റെ പ്രധാന ശത്രുക്കൾ. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനായി തളിക്കാവുന്നതാണ്.
ഇലപ്പുള്ളിരോഗം
ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ള പാടുകളും അതിനെത്തുടർന്ന്് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുന്നതുമാണ് ഇതിന്റെ ലക്ഷണം. പിന്നീട്് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യും. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്ക വിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ. രാസകൃഷിയിൽ ഒട്ടേറെ ഫലപ്രദമായ കിടനാശിനികൾ ഉപയോഗിച്ചുവരുന്നുണ്ട.് അതിൽ കഠിനമായ രീതിയിൽ ആരോഗ്യത്തെ ബാധിക്കുന്നതും ഉണ്ടാകും. പക്ഷേ, വ്യാവസായികമായി ഉത്പാദിപ്പിക്കുന്നവർ ഇതൊഴിവാക്കാറില്ല.
ഗുണങ്ങൾ
ആയുർവേദത്തിൽ പിത്തത്തെ ശമിപ്പിക്കാൻ കരിമ്പിൻനീര് ഉപയോഗിക്കാറുണ്ട്. മൂത്രതടസ്സം നീക്കാനും മഞ്ഞപ്പിത്തം ശമിപ്പിക്കാനും രക്തപിത്ത ശമനത്തിനും കരിമ്പിൻ നീര് ഉത്തമമാണ്. മൂക്കിൽകൂടി രക്തം വരുന്ന അസുഖത്തിന് കരിമ്പിൻ നീര് മുന്തിരി നീരുമായിച്ചേർത്ത് നസ്യം ചെയ്യാറുണ്ട്. ഏറ്റവും പ്രധാനമായ ഉപയോഗം ക്ഷയരോഗത്തിനെതിരെയുള്ള മരുന്നായാണ്.
പഞ്ചസാര, കാൽസ്യം ഓക്സലേറ്റ്്, സുക്രോസ്, സറ്റാർച്ച്, സെല്ലുലോസ്, പെന്റോസാൻസ്, ലിഗ്നിൻ എന്നിവയും സിട്രിക്, മാലിക്, മെസക്കോണിക് സക്സിനിക്, നൈട്രോജെനിക് എന്നീ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇതിൽ സൈറ്റോസിൻ, ക്ലോറോഫിൽ, ആൻഥോസയാനിൻ എന്നിവയും അടങ്ങിയിരിക്കുന്നു.
എന്ന ശുശ്രുത സൂത്രത്തിലെ വരികൾ കരിമ്പിന്റെ വാതദോഷത്തെ വിവരിക്കുന്നതാണ്.
എന്നിരുന്നാലും കരിമ്പെന്ന പുൽവർഗ ഔഷധസസ്യം നമ്മുടെ ലോകത്ത് വാണിജ്യപരമായും ഔഷധപരമായും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു
നിങ്ങളുടെ തൊടിയിലും ഒരു ചുവട് കരിമ്പ് വളരട്ടെ
( കടപ്പാട് : വാട്സ് ആപ്പ് )
Comments
Post a Comment