ശാസ്ത്രനാമം - Sesbania Grandiflora
സംസ്കൃതം - അഗസ്തി
ലഘു ഔഷധ വൃക്ഷമായ അഗത്തി ഇന്ത്യയിൽ എല്ലായിടത്തും തമിഴ് നാട്ടിൽ സവിശേഷമായും വളരുന്നു. പൂവുകളുടെ നിറഭേദമനുസരിച്ചു അഗത്തിയെ നാലായിതിരിച്ചിട്ടുണ്ട് - വെള്ള, മഞ്ഞ, നീല, ചുവപ്പ്.
ആയുർവേദത്തിൽ അഗത്തിയുടെ ഇലയും പൂവും കായകളും മരത്തൊലിയും ഔഷധമായി ഉപയോഗിക്കുന്നു. പിത്തകഫങ്ങൾ ശമിപ്പിക്കുന്ന അഗത്തി സൈനസൈറ്റീസ്, തലവേദന, പനി, വ്രണചികിത്സ എന്നിവയുടെ ചികിത്സയിൽ ഫലപ്രദമാണ്. ജീവകം എ അഭാവം മൂലമുള്ള എല്ലാ രോഗങ്ങൾക്കും അഗത്തി അതീവ ഗുണകരമാണ്. അഗത്തി ജഠരാഗ്നിയെ ഉദ്ദീപിക്കുകയും ശരീരത്തിലെ ചൂടു കുറയ്ക്കുകയും സൂക്ഷ്മനാഡികളുടെ വൈകല്യങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ജീവകം എ -യും കാത്സ്യവും വമ്പിച്ച തോതിൽ അടങ്ങിയിട്ടുള്ള ഈ സസ്യത്തിന്റെ ഇലചാർ ഓരോ ടീസ്പൂൺ വീതം സേവിക്കുന്നത് ഏറ്റവും ആരോഗ്യദായകമാണ്. അഗത്തി പൂവിനു പിത്തം, രക്തദോഷം, പീനസം, ത്വക് രോഗങ്ങൾ എന്നിവ ശമിപ്പിക്കാനുള്ള ശേഷിയുണ്ട്. ഗർഭിണികളിൽ കാണുന്ന ജീവകാഭാവരോഗങ്ങൾക്കും ഈ സസ്യം ഫലപ്രദമാണ്. അഗത്തിയില തോരൻ പതിവായി സേവിക്കുന്നത് ക്ഷീണിതരായ എല്ലാവർക്കും വളരെ ഗുണകരമാണ്.
ചില ഔഷധപ്രയോഗങ്ങൾ
- വായ്പുണ്ണ് : അഗത്തിയില നീര് സേവിക്കുന്നത് നല്ലതാണ്, അഗത്തിയില ചവയ്ക്കുന്നത് വായയും തൊണ്ടയും disinfect ചെയ്യാൻ നല്ലതാണ്
- നിശാന്ധത(Night blindness) : 15ml വീതം അഗത്തിയില നീര് ദിവസം രണ്ടു നേരം സേവിക്കുക. അഗത്തിപൂവ് (3gm) കൽക്കം ആക്കി നെയ്യിൽ വറുത്ത് സേവിക്കുക.
- തലവേദന, കഫജജ്വരം : അഗത്തിയില നീര് (2-3 drops) കൊണ്ട് നസ്യം ചെയ്യുക.
- പനി : അഗത്തിയില കൽക്കമാക്കി പുറമെ പുറമെ ലേപനം ചെയ്യുക.
- സന്ധിവാതം, രക്തവാതം എന്നിവയോട് അനുബന്ധിച്ചു ഉണ്ടാകുന്ന നീരോടു കൂടിയ വേദന : വേരും തൊലിയും അരച്ച് പുറമെ ലേപനം ചെയ്യുക.
- ഉദരശൂല : 5gm ത്വക് 100ml വെള്ളത്തിൽ തിളപ്പിച്ച് 25ml ആക്കി അതിൽ ഉപ്പും കായവും ചേർത്ത് സേവിക്കുക.
- മൂത്രാശയകല്ല് : അഗത്തിയില വേവിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ലതാണ്.
- അർശസ് : അഗത്തിയില തോരനും അഗത്തിയില രസവും നിത്യേന സേവിക്കുക.
- വിരശല്യം : അഗത്തിയില സ്വരസം (10-20ml) വെറും വയറ്റിൽ 2 ആഴ്ച കഴിക്കുക.
- അഗത്തിയുടെ ഇല, പൂവ് തോരൻ വെച്ചു കഴിക്കാം.
- അഗത്തി പൂവ് ബജി ഉണ്ടാക്കാനും ഉപയോഗിക്കാം.
- അഗത്തിപൂവ് സൂപ്പ് ഉണ്ടാക്കാം : അഗത്തിയുടെ പൂവ് എടുത്തു ഇതളുകൾ ആക്കുക ആവിശ്യത്തിനു വെള്ളം ചേർത്ത് വേവിക്കണം, മഞ്ഞൾപൊടി, കുരുമുളക്പൊടി, ഉപ്പ്, ജീരകം, ഒരൽപ്പം ശർക്കര എന്നിവയും വേവിക്കുമ്പോൾ ചേർക്കാം. ചെറു ചൂടോടെ കഴിക്കാം. നെയ്യ് ഇഷ്ടമുള്ളവർക്ക് ചേർക്കാവുന്നതാണ്.
ഔഷധമായി ഉപയോഗിക്കുന്നതിന് മുൻപ് വൈദ്യ നിർദേശം നിർബന്ധമാണ്.
ആഹാരത്തിൽ പറ്റുന്നത്ര ഉൾപെടുത്താൻ ശ്രമിക്കുക....
( കടപ്പാട് : വാട്സ് ആപ്പ് )
Comments
Post a Comment