ഇതൊരു അർദ്ധഹരിത വൃക്ഷമാണ് . 15മീറ്റർ ഉയരം വരെ വളരും. ഒക്ടോബറിൽ പൂക്കൾ ഉണ്ടായി, ജനുവരി-മാർച്ച് മാസങ്ങളിൽ കായ് വിളയും. ഇതിനു വളരാൻ വെയില് വേണം .തണലിൽ വളർച്ച മോശമായിരിക്കും . ഇതിന്റെ കായിൽ സാപോണിൻ എന്ന ആൽകലോയ്ഡ് അടങ്ങിയിരിക്കുന്നു . ഇത് വെള്ളത്തിൽ പതയും . അതുകൊണ്ട് ഇതിന്റെ കായുടെ തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു . ഇന്ത്യയിലെ സോപ്പ് എന്നാണ് ലാറ്റിനിൽ ഇതിന്റെ ശാസ്ത്രീയനാമം അർത്ഥമാക്കുന്നത് . ചിലർ ഇതിനെ സാബൂൻകായ എന്നും പറയും .സാബൂൻ എന്നത് അറബി പദമാണ്. അറബി ഭാഷയിൽ സോപ്പിനു സാബൂൻ എന്നാണു പറയുക. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉറുഞ്ചിക്കായ, ഉഴുറുഞ്ചിക്കായ, ചവക്കായ, പശകൊട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഈ കായ ഗർഭനിരോധന മാർഗ്ഗമായും,ഛർദ്ദിപ്പിക്കുന്നതിനുള്ള മരുന്നായും, അമിത ഉമിനീർ രോഗത്തിനും, അപസ്മാരത്തിനും,മരുന്നായും ഉപയോഗിച്ചിരുന്നു. കഫം ഇളക്കുന്നതിനുള്ള മരുന്നായി ഇത് ഉപയോഗിക്കാറുണ്ട് . ഇതിന്റെ വിത്തിന്റെ പരിപ്പ് കൊണ്ട് ഉണ്ടാക്കുന്ന പെസറികൾ പ്രസവസമയത്ത് ഗർഭപാത്രം വികസിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു. കാളവണ്ടി, കാർഷിക ഉപകരണങ്ങൾ എന്നിവയുണ്ടാക്കാനാണ് തടി ഉപയോഗിക്കുന്നത് . ഇതിന്റെ കായക്കു വേണ്ടി ചിലയിടങ്ങളിൽ കൃഷി ചെയ്തു വരുന്നുണ്ട്. ഇതിന്റെ കായ കൊണ്ട്ആഭരണങ്ങൾ ഉണ്ടാക്കുന്നവരുമുണ്ട് .
ചർമ്മ സംരക്ഷണം
- ഇതിന്റെ സ്വാഭാവിക പ്രകൃതിതന്നെ ചർമത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിനാൽ വരണ്ട ചർമമുള്ളവർക്കു ഉപയോഗിക്കാവുന്നതാണ്. പേരുപോലെ തന്നെ സാദാരണ സോപ്പ് ഉപയോഗിക്കുന്നതിനു പകരം ചർമ്മത്തിനു അസ്വസ്ഥകൾ ഉള്ളവർക്ക് ഇത് ഉപയോഗിക്കുന്നത് വളരെ സുരക്ഷിതമായിരിക്കും.
- മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകൾ മാറാനും ഇത് ഉപയോഗിക്കാവുന്നതാണ്.
- എക്‌സിമ, സോറിയാസിസ് എന്നീ രോഗങ്ങൾ ഉള്ളവർക്കും ഇത് ഉപയോഗയോഗ്യമാണ്.
- തലമുടിയുടെ വളർച്ചക്ക് സഹായകമായത് കൊണ്ട് തന്നെ പല ഹെയർ ടോണിക്കുകളിലും ഇത് ഒരു പ്രധാന ഘടകമാണ്. ഇടതൂർന്ന മുടി വളർച്ചക്ക് ഇത് പൊടിയോ വെള്ളത്തിൽ കുതിർത്തോ ഉപയോഗിക്കാം.
- ലോകം മുഴുവൻ പല ചർമ്മ - കേശ സംരക്ഷണ ഉത്പന്നങ്ങളിലും ഇതുപയോഗിച്ചു വരുന്നുണ്ട്. ഒരു രാത്രി വെള്ളത്തിൽ കുതിർത്ത സോപ്പിൻ കായ ഷിക്കാകായുടെ പൊടിയുമായി കലർത്തി ഷാംപൂ ആയി ഉപയോഗിക്കാവുന്നതാണ്.
- ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ A, D, E, K എന്നിവയാണ് കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് ഇത് ഉപയോഗിക്കാൻ കാരണം.
- ഇതിന്റെ ആന്റി മൈക്രോബിയൽ സ്വഭാവം തലയിലെ ബാക്റ്റീരിയൽ ഇൻഫെക്ഷൻ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
- ഇതിന്റെ കീടനാശക ഗുണം പേൻശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.
- പാമ്പിൻ വിഷം , തേൾവിഷം എന്നിവ നിർവീര്യമാക്കാൻ ഇത് സഹായിക്കുന്നു.
- ഹിസ്റ്റീരിയ, അപസ്മാരം എന്നിവയിൽ നിന്നും ആശ്വാസം ഇതിന്റെ കായ ചൂടുവെള്ളത്തിൽ കലക്കി കുടിക്കാവുന്നതാണ്.
- അസ്തമയുടെ ചികിത്സ്‌യിൽ ഇത് ഉപയോഗിക്കുന്നു.
- സന്ധിവേദന, നീർക്കെട്ട് എന്നിവയുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു.
- ഇതിന്റെ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
- ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറ്സ് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്.
- അതിസാരം, കൃമിശല്യം, അഗ്നിമാന്ദ്യം എന്നീ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സയിൽ ഇത് ഔഷധമായി ഉപയോഗിക്കാറുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഔഷധമായി സേവിക്കുന്നത് ഒരു വൈദ്യന്റെ നിർദേശപ്രകാരം മാത്രം
ഒരു തലമുറ കൂടെ കഴിഞ്ഞാൽ ഇത്തരം മരങ്ങളെ കണ്ടാലോ കേട്ടാലോ അറിയുന്നവർ ഉണ്ടാകില്ല . ഇത്തിരി സ്ഥലം മാറ്റിവെക്കാനുണ്ടെങ്കിൽ ഒരെണ്ണം വെച്ചുപിടിപ്പിക്കാം സോപ്പിൻ കായമരം. നമ്മുടെ എല്ലാ അറിവുകളും തലമുറകളായി ഒഴുകി വന്നതാണ്, അതിന്റെ ഒഴുക്ക് ഇനിയും തുടർന്നുകൊണ്ടേയിരിക്കണം.


കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട് എന്നിവ നേരിട്ട് വിത്തുപാകി നടുന്ന രീതിയാണ് നല്ലത്. നല്ല വെയിലും ഇളക്കവുമുള്ള മണ്ണില്‍ 90 സെന്റിമീറ്റര്‍ വീതിയും 10 സെ.മീ ഉയരവമുള്ള തടത്തില്‍ ജൈവവളം ചേര്‍ത്തതിനു ശേഷമാണ് വിത്തു പാകേണ്ടത്. ഇതിനു വേണ്ടി തടത്തില്‍ വിരലുകൊണ്ട് 2 സെ.മീ താഴ്ചയിലും 45 സെ.മീ അകലത്തിലുമായി ചെറിയ ചാലുകള്‍ ഉണ്ടാക്കുക. ഈ ചാലുകളില്‍ മുള്ളങ്കി, കാരറ്റ് എന്നിവയുടെ വിത്തുകള്‍ സമം മണലും ചേര്‍ത്ത് പാകുക. ബീറ്റ്റൂട്ടിന്റെ വിത്തുകള്‍ വലുതായതിനാല്‍ 10 സെ.മീ അകലത്തില്‍ ഇട്ടുകൊടുക്കുക. വിത്തു പാകിയതിനു ശേഷം മേല്‍മണ്ണുകൊണ്ട് വിത്തു മൂടുക. തുടര്‍ന്ന് ചെറുനന നല്‍കുക. വിത്തു മുളച്ച് രണ്ടാഴ്ചക്കുശേഷം വളപ്രയോഗം നടത്തണം. ജൈവവളമിട്ട് മണ്ണു വിതറുക, ഒരുമാസത്തിന് ശേഷം തടത്തിലെ കളകള്‍ പറിച്ച് ഒന്നുകൂടി വളപ്രയോഗം ആവര്‍ത്തിക്കുക. ആവശ്യത്തിനു ജലസേചനം ഉറപ്പു വരുത്തുക.ഇലകള്‍ മഞ്ഞളിക്കുന്നതിനു മുന്‍പ് വിളവെടുക്കണം.