നൂറുകണക്കിനു വർഷങ്ങളായി ഇന്ത്യയിൽ കേശ സംരക്ഷണത്തിനായി ചീവയ്ക്ക അഥവാ ഷിക്കാക്കായ് ഉപയോഗിക്കുന്നു. വിറ്റാമിൻ എ, സി, ഡി, ഇ, കെ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീവയ്ക്ക മരത്തിന്റെ കായ്കൾ, ഇലകൾ, പുറംതൊലി എന്നിവ. മുടി വൃത്തിയാക്കാൻ ഇത് ഷാംപൂ രൂപത്തിൽ ഉപയോഗിക്കാം, ഹെയർ ഓയിൽ നിർമ്മിക്കാനും ഹെയർ മാസ്കുകൾ പോലെയും ഇവ ഉപയോഗിക്കാം. മുടി വേഗത്തിൽ വളരാനും മുടിക്ക് പോഷണം നൽകുവാനും ഇവ സഹായകമാണ്. എന്താണ് ചീവയ്ക്കയും അതിന്റെ ഔഷധ ഗുണങ്ങളും? വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും നിറഞ്ഞ ഈ സസ്യം മുടിയുടെ വളർച്ചയും തിളക്കവും ഉള്ളും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കാരണം, മുറിവുകളെയും ചർമ്മപ്രശ്നങ്ങളെയും കൈകാര്യം ചെയ്യുവാനുള്ള ഔഷധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാം. മുടിക്ക് ചീവയ്ക്കയുടെ ഗുണങ്ങൾ വിറ്റാമിനുകൾ (എ, സി, ഡി, ഇ, കെ) - മുടിക്ക് പോഷണം നൽകുകയും ആരോഗ്യകരവും വേഗത്തിലുള്ളതുമായ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ക്ലെൻസർ: ഇത് ഒരു ഹെയർ ക്ലെൻസറായി പ്രവർത്തിക്കുന്നു. ഇത് സോപ്പ് പോലെ നന്നായി പതയില്ലെങ്കിലും, മുടിയിലോ ശിരോചർമ്മത്തിലോ പരുഷമായ പ്രത്യാഘാ...
Technocrat | Trainer | Yoga Expert | Agriculturist