Skip to main content

സനാതന ധർമ്മം - Isolation - Quarantine - Home Quarantine

യഥാർഥത്തിൽ പുലയും വാലായ്മയും  ഭാരതത്തിലെ പൂർവികർ കണ്ടു പിടിച്ച Qurantine ആയിരുന്നോ ?

 ഒരാൾ മരിച്ചു കഴിഞ്ഞാൽ ആ മരിച്ച ആളുമായി ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ 15 ദിവസം നീണ്ടുനിൽക്കുന്ന  ചടങ്ങുകൾക്ക് ശേഷം പതിനാറാമത്തെ ദിവസം മാത്രമേ പുറത്തിറങ്ങി ആളുകളുമായി ഇടപെടാൻ പാടുള്ളൂ  എന്നതാണ് "പുല കുളി  " എന്ന ആചാരം.

ശവ സംസ്കാരത്തിനു ബലി ഇടുന്നവർ ചെറുപൂളയും,  എള്ളും കൂട്ടി എത്ര പ്രാവശ്യം കൈകൾ കഴുകേണ്ടി വരുന്നു.  തുടർന്ന് നിത്യ ബലിയിലും ഇത് ആവർത്തിക്കുന്നു.

മൃതദേഹത്തെ,കുളിപ്പിക്കുകയും വസ്ത്രങ്ങളിൽ സ്പർശിക്കുകയും ,  മൃതദേഹത്തോട് അടുത്തിടപഴകി ചടങ്ങുകൾ നടത്തുകയും ചെയ്യുന്നവരുടെ ശരീരത്തിൽ ഹാനികരങ്ങളായ  അണുക്കൾ മൃതദേഹത്തിൽ നിന്നും പകരുവാൻ സാധ്യതയുണ്ട്.  ഇന്ന് കോവിഡ്  ആണെങ്കിൽ പണ്ടു കാലത്ത് വസൂരി പോലുള്ള മാരക രോഗങ്ങൾ ഉണ്ടായിരുന്നു.

അക്കാലങ്ങളിൽ വസൂരി വന്നവരെ  വീടിന്റെ വെളിയിൽ  പ്രത്യകം ഓലപ്പുര നിർമിച്ചു രോഗിയെ കുടുംബത്തിലെ ഒരാള് മാത്രം ശുശ്രുഷിക്കുന്ന ചടങ്ങ് വരെ നില നിന്നിരുന്നു.. ഇന്നത്തെ Home Quarantine.

 അണുക്കൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കാതിരിക്കാനാണ്,  മരിച്ച ആളിന്റെ  ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ പുല എന്ന പേരിൽ വീടുകളിൽ അടച്ചിരിക്കാൻ പറയുന്നത്.

 2020ൽ Qurantaine എന്ന് ആംഗലേയ ഭാഷയിൽ സായിപ്പ് പറഞ്ഞപ്പോൾ  എല്ലാവർക്കും വിശ്വാസം, കുട്ടികളെപ്പോലെ അനുസരണയും..
അനുസരണ ഇല്ലാത്തവരെ ബലമായി അനുസരിപ്പിക്കുന്നു.. എല്ലാം ലോക നന്മക്ക് വേണ്ടി.

  അങ്ങനെ ലോക നന്മക്ക് വേണ്ടി ഭാരതത്തിലെ ഋഷിവര്യമാരും, ഭിഷഗ്വരന്മാരും കണ്ടു പിടിച്ച Qurantaine ആയിരുന്നു ഹൈന്ദവർ ആചരിക്കുന്ന പുലകുളി , എല്ലാം മാനവ രാശിയുടെ നന്മക്കുള്ള  സദാചാരങ്ങൾ..

അതിന്റെ ശാസ്ത്രീയ വശങ്ങളുടെ വിശ്വസനീയത എത്രയുണ്ട് എന്ന് ചോദിച്ചവർക്ക് ഇപ്പോൾ കാര്യങ്ങളൊക്കെ മനസ്സിലായി തുടങ്ങി ..!!
14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ് പതിനഞ്ചാം ദിവസം വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞ്  പതിനാറാം ദിവസം പുറത്തേക്കിറങ്ങുന്നതാണ് ഈ പുലകുളി അടിയന്തിരം.

 അതായത് ഈ 14 ദിവസം എന്നത് കാരണവന്മാർ വെറുതെ പറഞ്ഞതല്ല...
ജനങ്ങളുമായി ഇടപഴകാതിരിക്കാനാണ് ക്ഷേത്രങ്ങളിൽ പോലും  പോകരുതെന്ന്  പറഞ്ഞിരുന്നത്...!!   പണ്ട് കാലത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ ക്ഷേത്രങ്ങളും ഉത്സവ പറമ്പുകളും ആയിരുന്നു.  ഈ ആചാരങ്ങൾ ഉണ്ടാകുന്ന കാലങ്ങളിൽ ഭാരതത്തിൽ ക്രിസ്ത്യൻ, മുസ്ലിം മതങ്ങളും ഉണ്ടായിരുന്നില്ല..

അഷ്ടവൈദ്യന്മാരുടെ വൈദ്യ ശാലകൾ ആയിരുന്നു അന്നത്തെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രങ്ങൾ.

മാത്രമല്ല മരിച്ച വീടുകളിൽ പോയി ഇപ്പോൾ പറയുന്നതു പോലെ ഒന്നു മുതൽ മൂന്ന് മീറ്റർ വരെ മാറി നിന്ന് കൊണ്ട് വേണം  സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ.. ആരെയും തൊടരുത്..

 പങ്കെടുക്കുന്നവർ തിരിച്ച് വീടുകളിൽ പ്രവേശിക്കുന്നതിന് മുൻപ് ..
ധരിച്ച വസ്ത്രം   ഉൾപ്പെടെ  വീടിനു പുറത്തിട്ടു  കഴുകി കുളിച്ചിട്ട്‌ വേണം വീടിനുള്ളിൽ  പ്രവേശിക്കാൻ എന്നതടക്കം പലരും പുച്ചിച്ചു  തള്ളിയ ആചാരങ്ങളാണ്..

ഇന്നിതാ  ജാതി മത ഭേദമില്ലാതെ ലോകം മുഴുവൻ  Quarantine എന്ന് പേരിട്ട്  "പുല" ആചരിക്കുന്നു അനുസരിക്കുന്നു.. അനുസരിപ്പിക്കുന്നു.

എല്ലാ ഹൈന്ദവ ആചാരങ്ങളും, സതി,  ബാല വിവാഹം,  പോലുള്ള  ദുരാചാരങ്ങളോട്  ഉപമിച്ചുകൊണ്ട്   പുച്ഛിച്ചു തള്ളി.

അതേപോലെയാണ്, വാലായ്മയും...
നവജാത ശിശുക്കളെ പുറമെയുള്ളവർ തൊടാതിരിക്കാനാണ് അങ്ങിനെ ഒരു ആചാരം പാലിച്ചിരുന്നത്. മറ്റുള്ളവരിൽ നിന്നും ഒരു തരത്തിലും ഉള്ള അണുക്കൾ കുഞ്ഞിനെ ബാധിക്കാതിരിക്കാൻ.

ഭാരതത്തിലെ  ആചാരങ്ങൾ  Quarantine എന്ന  പുതിയ ഇംഗ്ലീഷ് പേരിൽ ഇന്ന് ലോകം മുഴുവൻ ആചരിക്കുന്നു..
 സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ശാസ്ത്രീയമായ അർഥത്തോടെ ആയിരുന്നു നമ്മുടെ ആചാരങ്ങൾ എന്നതിന് ഇതിൽപരം വേറെ തെളിവ് വേണ്ട.

 2020 ൽ ജാതിമത ഭേദമില്ലാതെ ലോകം മുഴുവൻ Quarantine ആചരിക്കുമ്പോൾ.. അഭിമാനത്തോടെ നമുക്ക് പറയാൻ സാധിക്കും ..

ഈ Quarantine,  Home Quarantine ഒന്നും നമുക്ക് പുത്തരിയല്ല..   ഇതാണ് നമ്മുടെ പുലകുളി  എന്ന ആചാരം...

അതാണ് നമ്മുടെ സനാതന ധർമ്മം. ഓരോ ആചാരങ്ങളും അർത്ഥ പൂർണമായിരുന്നു



( കടപ്പാട് : വാട്സ് ആപ്പ് )

Comments

Popular posts from this blog

കാർഷികം - കാർഷിക കലണ്ടർ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ  പച്ചക്കറികൾ നടുന്നതിനുള്ള  ഏകദേശ സമയക്രമം  ജനുവരി മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഫെബ്രുവരി വഴുതന, തക്കാളി, വെണ്ട, ചീര, പയർ മാർച്ച് തക്കാളി, വെണ്ട, ചീര, പയർ ഏപ്രിൽ മുളക്,         പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,     ചീര, പയർ മെയ് മുരിങ്ങ , മുളക്,   വഴുതന, ചീര, പയർ , ചേമ്പ് , ചേന ജൂൺ മുരിങ്ങ , മുളക്,   വഴുതന, വെണ്ട, ചീര, പയർ , ചേമ്പ് , ചേന ജൂലൈ വെണ്ട, പയർ ആഗസ്ത് മുളക്,     ചീര, പയർ സെപ്റ്റംബർ മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഒക്ടോബർ കാബേജ്, കോളിഫ് ‌ ളവർ , വഴുതന, തക്കാളി , വെണ്ട, ചീര, പയർ , ചേമ്പ് നവംബർ കാബേജ്, കോളിഫ് ‌ ളവർ ,     വെണ്ട, ...

കാർഷികം - ചേന

മലയാളിയുടെ തീൻ മേശയിലെ കരുത്തനാണ്, ചൊറിയനെങ്കിലും ചേന. വെറുതേ അല്ല ചൊറിച്ചിൽ.  നമ്മുടെ ശരീരത്തെ കരുത്തുറ്റതാക്കാനുള്ള കാൽസ്യം ഓക്സലേറ്റിന്റെ നിറകലാപമാണ് ചൊറിച്ചിലിന്റെ പിന്നിൽ . സഹിച്ചേ പറ്റു. നട്ടാലേ നേട്ടമുള്ളൂ  ഇനി അതല്ല,  ചൊറിച്ചിൽ വേണ്ടേ?  വേണ്ട... മ്മ്ടെ ഗജേന്ദ്രയോ, ശ്രീ പദ്മയോ നട്ടോളൂ. കാൽസ്യം അല്പം കുറഞ്ഞാലും വേണ്ടില്ല ചൊറിച്ചിൽ തീരെ കമ്മി.  ഇത് എവിടെ കിട്ടും?  ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ അന്വേഷിച്ച് നോക്കാം..(അവിടെ ഇല്ലെങ്കിൽ എന്നെ തെറി വിളിക്കരുത്, ). മലയാളിയുടെ ക്ഷാമ ഭൂതകാലത്തിൽ എരിവയറുകൾക്ക് കൂട്ടായി നിന്ന ഭക്ഷണമാണ് കിഴങ്ങ് വർഗ വിളകൾ.  കപ്പയും ചേനയും കാച്ചിലുമൊക്കെ. 'ചേനേം കാച്ചിലും മുമ്മാസം' ആയിരുന്നു അക്കാലം. അവിടെ നിന്നും 'സ്വിഗ്ഗിയും സൊമാറ്റോയും എക്കാലവും'  എന്ന നിലയിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ. പുകയാത്ത അടുപ്പുകൾ ഉള്ള നവ കേരളം.    ചേനയോടേറ്റുമുട്ടാൻ ആരുണ്ട് ഈ നാട്ടിൽ? വാ.. ഇങ്ങ് കേരളത്തിലേക്ക്... പ്രമേഹിയാണോ?സന്തോഷം..ചേനയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് . ധൈര്യമായി തട്ടിക്കോ..  കൂടിയ രക്...

കാർഷികം - ഞാറ്റുവേല

ഞാറ്റുവേല സൂര്യന്റെ സഞ്ചാര പഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ  വിശ്വാസ പ്രകാരം 27  നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ സമയത്തു സൂര്യൻ ഏതു നക്ഷത്രത്തിന് നേരെയാണോ സ്ഥിതി ചെയ്യുന്നത് ആ ഞാറ്റുവേല അപ്പോൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ 27 ഞാറ്റുവേലകളാണ് ഉള്ളത്. അതുപോലെതന്നെ ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം 13.5 ദിവസങ്ങൾ ആണ്. അതായതു ഒരു വർഷം 365  ദിവസം. ഇതിനെ ആകെ ഞാറ്റുവേലകളുടെ എണ്ണം (27) കൊണ്ട് ഹരിച്ചാൽ നമുക്ക് 13.5 എന്ന് കിട്ടുന്നു. ഞാറ്റുവേല ചക്രം  ഞാറ്റുവേല കലണ്ടർ മലയാള മാസം നക്ഷത്രം മേടം അശ്വതി, ഭരണി, കാർത്തിക1/4 ഇടവം കാർത്തിക3/4 , രോഹിണി മകീര്യം1/2 മിഥുനം മകീര്യം1/2 , തിരുവാതിര,പുണർതം ¾ കർക്കിടകം പുണർതം¼ ,പൂയ്യം, ആയില്യം ചിങ്ങം മകം, പൂരം, ഉത്രം ¼ കന്നി ഉത്രം ¾, അത്തം, ചിത്ര ½ തുലാം ചിത്ര ½, ചോതി, വിശാഖം ¾ വൃശ്ചികം വിശാഖം ¼ , അനിഴം,തൃക്കേട്ട ധനു മൂലം, പൂരാടം, ഉത്രാടം ¼ മകരം ഉത്രാടം ¾ , തിരുവോണം, അവിട്ടം ½ കുംഭം അവിട്ടം ½ , ചതയം, പൂരുട്ടാതി ¾ മീനം പൂരുട്ടാതി ¼, ഉതൃട്ടാതി, രേവതി അശ്വതി ഞാറ്റുവേല  വിരിപ്പ് കൃഷിക്ക്...