മലയാളിയുടെ പ്രധാന കറിയാണ് സാമ്പാർ.സാമ്പാറിന് വേണ്ട മലകറികളിൽ ഒന്നണ് വെണ്ടയ്ക്ക .വെണ്ടയ്ക്ക ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും സാമ്പാറിലാണ്.സാമ്പാറിന് കൊഴുപ്പും രുചിയും ഉണ്ടാക്കുന്നതിന് വെണ്ടയ്ക്ക് ഒരു നല്ല റോൾ ഉണ്ട്.വെണ്ട കൃഷിക്ക് ധാരാളം വളവും വെള്ളവും ശ്രദ്ധയും വേണ്ടതാണ്. കീടങ്ങൾ കൂടുതൽ ആക്രമിക്കുന്ന പച്ചകറിയും വെണ്ടയാണ് അതിനാൽ കീടനാശിനി കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നു.
വെണ്ടയ്ക്ക ഒഴിവാക്കി സാമ്പാർ ചീര ഉപയോഗിച്ചു നോക്കൂ.വെണ്ടയ്ക്ക യുടെ അതേ രുചിയും കൊഴുപ്പും കിട്ടും.ഇത് ഒരു പുതിയ അറിവ് അല്ല സാമ്പാറിൽ ഈ ചീര ഉപയോഗിക്കുന്നത് കൊണ്ടാണല്ലോ സാമ്പാർ ചീര എന്ന പേരു തന്നെ കിട്ടിയത്.കൊളുമ്പി ചീര എന്ന പേരിലാണ് കൂടുതൽ അറിയ പെടുന്നത്.ഇതിൻ്റെ ഇംഗ്ലീഷ് പേര് വാട്ടർലീഫ് എന്നും സിലോൺ സ്പിനാച്ച് എന്നുമാണ്. സിലോൺ സ്പിനാച്ച് മലയാളികരിച്ചാണ് കൊളുമ്പിചീര എന്ന പേര് വന്നത്.ശാസ്ത്രനാമം Talinum fruticosum
ഗുണത്തിൽ എന്തുകൊണ്ടും വെണ്ടക്ക് മുന്നിലാണ് ഈ കൊളുമ്പി. കൊളുമ്പിയുടെ പോഷകമൂല്യവും തൊട്ട് ബ്രാക്കറ്റിലു ഉള്ളത് വെണ്ടയ്ക്കയുടെ പോഷക മൂല്യവും ഒന്ന് നോക്കൂ.
കാർബോഹൈഡ്രേറ്റ്. 4 g (6.4 g)
പ്രോട്ടീൻ 2mg (1.99mg)
ഫാറ്റ് 0.4mg (0.2mg)
കാൽസ്യം 11% (8%)
ഇരുമ്പ് 25% (5%)
പച്ചകറികളുടെ ഗുണത്തെ കുറിച്ച് പറയുമ്പോൾ ശാസ്ത്രീയമായി തെളിയിക്കപെട്ട ദോഷങ്ങളെ കുറിച്ച സാധാരണ പറയാറില്ല.വെണ്ടയ്ക്ക യുടെ പ്രധാന ദോഷം അതിൽ ഉയർന്ന അളവിലുള്ള കാൽസ്യം ഓക്സലൈറ്റാണ്. അതേ ദോഷം കൊളുമ്പിക്കും ഉണ്ട്.കിട്നി സ്റ്റോണും ഗോട്ട് രോഗവുള്ളവർ വെണ്ടയും കൊളുമ്പിയും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന തോരനും ഉപ്പേരിയും ഒഴിവാക്കുന്നതാണ് നല്ലത്.സാമ്പാറിന് നല്ല വേവ് ഉള്ളതിനാൽ ഓക്സലൈറ്റിൻ്റെ അളവ് നന്നേകുറവായിരിക്കും.
( കടപ്പാട് : വാട്സ്ആപ്പ് )
Comments
Post a Comment