Skip to main content

നാട്ടുവൈദ്യം - തഴുതാമ

കേരളത്തില്‍ പ്രമേഹ രോഗികള്‍ പെരുകുകയാണ്. ആയുര്‍ വേദത്തിന്റെ നാട് ജീവിത ശൈലീ രോഗങ്ങളുടെ നാടായി മാറിയതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയില്‍ വന്ന മാറ്റമാണ്. ഒരുകാലത്ത് നിത്യവും ഉപയോഗിച്ചിരുന്ന പല ഔഷധ സസ്യങ്ങളും ഇന്ന് നമ്മള്‍ പാടേ മറന്നു. ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായും 
തമസ്‌കരിക്കപ്പെട്ടുപോയ ഔഷധസസ്യമാണ്.

പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ടായിരുന്നു,'മഴക്കാലത്ത് കറിവെക്കാനില്ലെന്ന് പറയുന്ന പെണ്ണും വേനൽക്കാലത്ത് കത്തിക്കാനില്ല എന്ന് പറയുന്ന പെണ്ണും വീടിന് കൊള്ളില്ല' എന്ന്. ഇത് കാണിക്കുന്നത് അക്കാലത്തെ മഴക്കാലങ്ങളിൽ മുളച്ചുപൊന്തിയിരുന്ന എല്ലാ ഇലകളെയും കറിയാക്കിയും ഉപ്പേരിയാക്കിയും നാം കേരളീയർ കഴിച്ചിരുന്നു എന്നതാണ്. മഴക്കാലത്ത് മാത്രം മുളച്ചുപൊന്തിവരുന്ന ഒട്ടേറെ നാട്ടുപച്ചകളെക്കുറിച്ച് നമുക്ക് അറിവുള്ളതാണ്. പക്ഷേ, പുതിയ തലമുറയ്ക്ക് ഇത്തരം ചെടികൾ പാഴ്ച്ചെടികളാണ് എന്നാൽ, പണ്ടത്തെ തലമുറയുടെ ആരോഗ്യരക്ഷതന്നെ ഇത്തരം ഇലവർഗങ്ങളായിരുന്നു. അത്തരത്തിൽപ്പെട്ട പ്രശസ്തമായ ഒരിനം ഇലക്കറിയാണ് തഴുതാമ.

പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളര്‍ന്നിരുന്ന ഔഷധസസ്യമാണ് തഴുതാമ. തഴുതാമയ്ക്ക് പുനര്‍നവയെന്നാണ് സംസ്‌കൃതത്തില്‍ പേര്. ചാലുകളില്‍ ചാണകപ്പൊടി ചേര്‍ത്ത് തഴുതാമയുടെ തണ്ടുകള്‍ നടാം. വേനല്‍ക്കാലത്ത് നനച്ചുകൊടുക്കണം. ദിവസങ്ങള്‍ക്കുള്ളില്‍ തഴുതാമ പടര്‍ന്നുവളരും. 

പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട്‌ തരം തഴുതാമ കണ്ടുവരുന്നു.  ഒട്ടനേകം ഗുണങ്ങള്‍ ഈ സസ്യത്തിനുണ്ട്. നാട്ടിടവഴികളിലെ പതിവു കാഴ്‌ചയാണ്‌ നിലത്ത്‌ വളര്‍ന്നു പടര്‍ന്ന തഴുതാമച്ചെടികള്‍. പാടങ്ങളുടെയും ജലാശയങ്ങളുടെയും അരികെ മേയുന്ന കന്നുകാലികളുടെ ഇഷ്‌ട ഭക്ഷണവുമാണ്‌ തഴുതാമ. മഴക്കാലത്ത് സമൃദ്ധമായി ഇവ വളരും. തഴുതാമ ഇലകളും തണ്ടും ചേര്‍ത്ത് സ്വാദിഷ്ടമായ തോരന്‍ തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്.

മലയാളത്തിൽ തഴുതാമ, പുനർനവ എന്നെല്ലാം പറയപ്പെടുന്ന ഇത് തമിഴർക്ക് തമിഴാമൈ, ചട്ടാറാണി എന്നിങ്ങനെയും സംസ്കൃതത്തിൽ പുനർനവഃ, പുനർഭവഃ, ശോഫഘ്നീ, വർഷാഭവഃ എന്നിങ്ങനെ ഒരു ഡസനോളം പേരുകളുമുണ്ട്. ബംഗാളിയിൽ പുനർന്നവ എന്നാണ് പേര്. ഇതിൽ ചുവന്നയിനം നിക്ടാജിനേസീ കുടുംബത്തിലെ അംഗമാണ് ശാസ്ത്രീയനാമം ബൊയർഹാവിയ ഡിഫ്യൂസ ലിൻ. എന്നാൽ, വെള്ളത്തഴുതാമ ഐസോയേസി കുടുംബത്തിൽപ്പെട്ട ട്രയാന്തിമ പോർട്ടുലാകാസ്ട്രയാണ്. വെള്ള തഴുതാമയെന്ന് നാം കണക്കാക്കുന്ന നിക്ടാജിനേസീ കുടുംബത്തിലെ ബൊയർഹാവിയ വെർട്ടിസില്ലേറ്റയും ഇതിൽപ്പെടുന്നു. ഇത് മൂന്നും നമ്മുടെ നാട്ടിൽ വ്യാപകമായി കാണപ്പെടുന്നയിനങ്ങളാണ്.

മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. നന്നായി മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി വളർന്നുവരുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന തഴുതാമ മഴക്കാലത്തിനുശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകൾ പുതുമഴയോടെ മുളയ്ക്കും. നന്നായി പടർന്നുവളരുന്ന അരമീറ്റർ ഉയരംവെക്കുന്ന ചെടിയിൽ നിറയെ പച്ചയും ഇളം പച്ചയും കലർന്ന ഇലകളുണ്ടാകും. ഇലകൾ വിന്യസിച്ചിരിക്കുന്നത് സമുഖമായാണ്. ശാഖകളും ഉപശാഖകളും ധാരാളമായുണ്ടാകും. ഇലകൾക്ക് വലിപ്പവ്യത്യാസമുണ്ടാകും. വലിയ ഇലകൾക്ക് മൂന്നു സെ.മീ ഉം ചെറിയവയ്ക്ക് 10 -18 മില്ലീമീറ്റർ വിസ്താരമുണ്ടാകും. കൈയിലിട്ടുരച്ചു നോക്കിയാൽ നല്ല ഗന്ധവുമുണ്ടാകും. വിത്തുകൾ വളരെച്ചെറുതും തവിട്ടുകലർന്ന കറുപ്പു നിറവുമായിരിക്കും.

ജൂൺ, ജൂലായ് മാസങ്ങളിൽ മുളച്ചു പൊന്തുന്ന ഇവ നവംബർ മാസത്തോടെ വിത്തായി ജനുവരി ഫിബ്രവരിയാകുമ്പോഴേക്കും നശിച്ചുപോവും. വള്ളികൾ പറിച്ചുമാറ്റി നല്ലവളവും വെള്ളവും നൽകി പിടിപ്പിച്ചാൽ എല്ലാകാലത്തും ഇലപറിക്കാം.

തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധ ശക്തി ലഭിക്കും. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു. തഴുതാമയിട്ട് തിളപ്പിച്ച വെളളം ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്. ഇത് മൂത്ര തടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. നല്ല വിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.ശരീരത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും.നല്ല മലശോധനയുമുണ്ടാകും. തഴുതാമ ഉപയോഗിച്ചാൽ രോഗപ്രതിരോധ ശക്‌തി ലഭിക്കുന്നു .തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കും. ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ടെന്‍ഷന്‍ കുറക്കാനും സഹായിക്കും. ഹൃദ്രോഗ നിവാരണത്തിന് നന്ന്. അഗ്നിദീപ്‌തിയെ ഉണ്ടാക്കുന്നതും നല്ലവിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും തഴുതാമ സഹായിക്കുന്നു.
കോണ്‍ക്രീറ്റു, ടൈൽ  സംസ്‌കാരം വളര്‍ന്നുവന്നതോടെ മുറ്റവും ,പറമ്പും തോടുകളും പാടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒപ്പം തഴുതാമയും വംശനാശ ഭീഷണി നേരിടുകയാണ്‌. അങ്ങാടി മരുന്നു കടകളിലാണ്‌ ഇപ്പോള്‍ തഴുതാമയുടെ സ്‌ഥാനം. പ്രകൃതി ജീവനക്രിയയില്‍ മൂത്രാശയ രോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരു ഔഷധസസ്യമാണ്.

 കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ സമൂലം ഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍ മാറും. തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും. തഴുതാമ സമൂലവും നീല പൂവുള്ള ഉമ്മത്തിന്റെ പൂവ്, ഇല, വേര് ഇവ എല്ലാംകൂടി സമമെടുത്ത് അരച്ച് ഉണക്കി 2 ഗ്രാം തൂക്കം വലിപ്പത്തിലുള്ള ഗുളികകളുണ്ടാക്കി രാവിലെയും വൈകീട്ടും കഴിക്കുന്നത് പേപ്പട്ടി വിഷത്തിനെ ഫലപ്രദമായി പ്രതിരോധിക്കും. തഴുതാമയും തുളസിയിലയും പൂവും മഞ്ഞളും സമമെടുത്ത് അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണ്ണമായും മാറും. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍‍ മൂത്രതടസ്സം, വായ്പ്പുണ്ണ്, അര്‍ശ്ശസ് ഇവക്ക് കുറവു കിട്ടും. മൂത്രക്കുറവിനുംതഴുതാമ മരുന്നായി ഉപയോഗിക്കുന്നു. രക്തക്കുറവുകൊണ്ടുള്ള നീര് ശമിക്കാന്‍ ഇതിന്റെ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുക. വൃക്കയിലെ കല്ലിന് തഴുതാമയും വയല്‍ചുള്ളിയും കഷായം വെച്ച് കുടിക്കുക.ഇതിന്റെ ചില ഔഷധ ഗുണങ്ങള്‍, തീര്‍ച്ചയായും നിങ്ങളേയും തഴുതാമ ആരാധകന്‍ ആക്കാതിരിക്കില്ല :

  1. തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള  അനാവശ്യദ്രാവകങളുടെ നിര്‍മാര്‍ജനത്തിനും.
  2. വയസ്സാകുന്ന പ്രവര്‍ത്തനങ്ങളെ മന്ദികരിപ്പിക്കാനും  ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും.
  3. പ്രതിരോധശക്തി വര്‍ധനക്ക്.
  4. ടെന്‍ഷന്‍ കുറക്കാൻ .
  5. ഹൃദയ രോഗ നിവാരണത്തിന്,
  6. വിശപ്പുണ്ടാകാനും ദഹനപ്രക്രിയകളുടെ നല്ല പ്രവര്‍ത്തനത്തിനും.
  7. സ്ത്രീ രോഗങ്ങള്‍ക്ക്, ആര്‍ത്തവ ചക്രക്രമീകരണങ്കള്‍ക്ക്‌.
  8. വയറിളക്കത്തിന് .
  9. കിഡ്നിയിലെ നീര്‍കെട്ടിനും അതിന്റെ ശരിയായ പ്രവര്‍ത്തനത്തിനും.
  10. കിഡ്നി അണുബാധ, കല്ല് ഇവ ഇല്ലാതാക്കാന്‍
  11. ലിവര്‍ സംബന്ധിയായ സിരോസീസിനും ജോണ്ടിസിനും മറ്റും.
  12. വയറ്റില്‍ പുണ്ണുശമനത്തിന്.
  13. ഗൌട്ടിനും ആര്‍ത്രൈറ്റിസ് നിവാരണത്തിനും.
  14. നല്ല മല ശോധനക്ക്.
  15. ശുക്ല വര്‍ദ്നക്കും അതിന്റെ ഗുണവര്‍ധനവിനും.
  16. മൂത്ര സംബന്ധിയായ മിക്കവാറും പ്രശ്നങ്ങള്‍ക്ക്.
  17. ആസ്ത്മ മുതലായ കഫരോഗ നിവാരണത്തിന്.
  18. തളര്‍വാതം, നാഡീക്ഷയം ഇവക്കുള്ള ചികില്സയില്‍.
  19. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാന്‍.
  20. അനീമിയ, വിളർച്ച മാറ്റുവാൻ 




എന്തുകൊണ്ട് ഒന്നോ രണ്ടോ തണ്ടുകൾ വീട്ടുമുറ്റത്തോ ചട്ടിയിലോ നട്ടുനോക്കുന്നില്ല ?

( കടപ്പാട് : വാട്സ്ആപ്പ് )

Comments

Popular posts from this blog

കാർഷികം - കാർഷിക കലണ്ടർ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ  പച്ചക്കറികൾ നടുന്നതിനുള്ള  ഏകദേശ സമയക്രമം  ജനുവരി മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഫെബ്രുവരി വഴുതന, തക്കാളി, വെണ്ട, ചീര, പയർ മാർച്ച് തക്കാളി, വെണ്ട, ചീര, പയർ ഏപ്രിൽ മുളക്,         പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,     ചീര, പയർ മെയ് മുരിങ്ങ , മുളക്,   വഴുതന, ചീര, പയർ , ചേമ്പ് , ചേന ജൂൺ മുരിങ്ങ , മുളക്,   വഴുതന, വെണ്ട, ചീര, പയർ , ചേമ്പ് , ചേന ജൂലൈ വെണ്ട, പയർ ആഗസ്ത് മുളക്,     ചീര, പയർ സെപ്റ്റംബർ മുളക്,     വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,       ചീര, പയർ ഒക്ടോബർ കാബേജ്, കോളിഫ് ‌ ളവർ , വഴുതന, തക്കാളി , വെണ്ട, ചീര, പയർ , ചേമ്പ് നവംബർ കാബേജ്, കോളിഫ് ‌ ളവർ ,     വെണ്ട, ...

കാർഷികം - ചേന

മലയാളിയുടെ തീൻ മേശയിലെ കരുത്തനാണ്, ചൊറിയനെങ്കിലും ചേന. വെറുതേ അല്ല ചൊറിച്ചിൽ.  നമ്മുടെ ശരീരത്തെ കരുത്തുറ്റതാക്കാനുള്ള കാൽസ്യം ഓക്സലേറ്റിന്റെ നിറകലാപമാണ് ചൊറിച്ചിലിന്റെ പിന്നിൽ . സഹിച്ചേ പറ്റു. നട്ടാലേ നേട്ടമുള്ളൂ  ഇനി അതല്ല,  ചൊറിച്ചിൽ വേണ്ടേ?  വേണ്ട... മ്മ്ടെ ഗജേന്ദ്രയോ, ശ്രീ പദ്മയോ നട്ടോളൂ. കാൽസ്യം അല്പം കുറഞ്ഞാലും വേണ്ടില്ല ചൊറിച്ചിൽ തീരെ കമ്മി.  ഇത് എവിടെ കിട്ടും?  ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ അന്വേഷിച്ച് നോക്കാം..(അവിടെ ഇല്ലെങ്കിൽ എന്നെ തെറി വിളിക്കരുത്, ). മലയാളിയുടെ ക്ഷാമ ഭൂതകാലത്തിൽ എരിവയറുകൾക്ക് കൂട്ടായി നിന്ന ഭക്ഷണമാണ് കിഴങ്ങ് വർഗ വിളകൾ.  കപ്പയും ചേനയും കാച്ചിലുമൊക്കെ. 'ചേനേം കാച്ചിലും മുമ്മാസം' ആയിരുന്നു അക്കാലം. അവിടെ നിന്നും 'സ്വിഗ്ഗിയും സൊമാറ്റോയും എക്കാലവും'  എന്ന നിലയിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ. പുകയാത്ത അടുപ്പുകൾ ഉള്ള നവ കേരളം.    ചേനയോടേറ്റുമുട്ടാൻ ആരുണ്ട് ഈ നാട്ടിൽ? വാ.. ഇങ്ങ് കേരളത്തിലേക്ക്... പ്രമേഹിയാണോ?സന്തോഷം..ചേനയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് . ധൈര്യമായി തട്ടിക്കോ..  കൂടിയ രക്...

കാർഷികം - ഞാറ്റുവേല

ഞാറ്റുവേല സൂര്യന്റെ സഞ്ചാര പഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ  വിശ്വാസ പ്രകാരം 27  നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ സമയത്തു സൂര്യൻ ഏതു നക്ഷത്രത്തിന് നേരെയാണോ സ്ഥിതി ചെയ്യുന്നത് ആ ഞാറ്റുവേല അപ്പോൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ 27 ഞാറ്റുവേലകളാണ് ഉള്ളത്. അതുപോലെതന്നെ ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം 13.5 ദിവസങ്ങൾ ആണ്. അതായതു ഒരു വർഷം 365  ദിവസം. ഇതിനെ ആകെ ഞാറ്റുവേലകളുടെ എണ്ണം (27) കൊണ്ട് ഹരിച്ചാൽ നമുക്ക് 13.5 എന്ന് കിട്ടുന്നു. ഞാറ്റുവേല ചക്രം  ഞാറ്റുവേല കലണ്ടർ മലയാള മാസം നക്ഷത്രം മേടം അശ്വതി, ഭരണി, കാർത്തിക1/4 ഇടവം കാർത്തിക3/4 , രോഹിണി മകീര്യം1/2 മിഥുനം മകീര്യം1/2 , തിരുവാതിര,പുണർതം ¾ കർക്കിടകം പുണർതം¼ ,പൂയ്യം, ആയില്യം ചിങ്ങം മകം, പൂരം, ഉത്രം ¼ കന്നി ഉത്രം ¾, അത്തം, ചിത്ര ½ തുലാം ചിത്ര ½, ചോതി, വിശാഖം ¾ വൃശ്ചികം വിശാഖം ¼ , അനിഴം,തൃക്കേട്ട ധനു മൂലം, പൂരാടം, ഉത്രാടം ¼ മകരം ഉത്രാടം ¾ , തിരുവോണം, അവിട്ടം ½ കുംഭം അവിട്ടം ½ , ചതയം, പൂരുട്ടാതി ¾ മീനം പൂരുട്ടാതി ¼, ഉതൃട്ടാതി, രേവതി അശ്വതി ഞാറ്റുവേല  വിരിപ്പ് കൃഷിക്ക്...