അപരാജിത ധൂപ ചൂർണത്തിന്റ അണുനാശന ശക്തി - ഒരു ശാസ്ത്രീയ പഠനം കോവിഡ് 19 ന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ നിരവധി അതിഥി തൊഴിലാളികൾ വിവിധ ക്യാമ്പുകളിൽ തിങ്ങിനിറഞ്ഞു താമസിക്കുകയായിരുന്നു. ഇവർക്ക് ഈ സമയത്ത് ചിക്കൻപോക്സ്, ഡെങ്കി തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. തൃശ്ശൂർ ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിന്റെ ആരോഗ്യ പരിശോധന ചുമതല, ജില്ലാ കളക്ടർ ശ്രീ എസ് ഷാനവാസ് ഐ എ എസ് വിശ്വസ്തതയോടെ ഏൽപിച്ചത് ആയുഷ് വകുപ്പിനെ ആണ്. എല്ലാ ക്യാമ്പുകളിലും ആയുഷ് മെഡിക്കൽ ഓഫീസർമാർ സന്ദർശിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും പ്രതിരോധ മരുന്നുകൾ നൽകുകയും ചെയ്തു. കൂടാതെ എല്ലാ ക്യാമ്പുകളിലും അന്തരീക്ഷ ശുദ്ധീകരണത്തിന് അപരാജിത ചൂർണം ധൂമനം ചെയ്യുകയുമുണ്ടായി. വളരെ നല്ല ഫലം ഉളവാക്കുന്ന ധൂപനത്തിന്റെ ശാസ്ത്രീയ വിശകലനം നൽകാൻ സാധിക്കുമോ എന്ന് ജില്ലാ കളക്ടർ ശ്രീ എസ് ഷാനവാസ് ഐ എ എസ് അന്വേഷിച്ചപ്പോൾ, തികഞ്ഞ സന്തോഷത്തോടെ, ഉത്സാഹത്തോടെ, ഭാരതീയ ചികിത്സ വകുപ്പ് ആ കാര്യം ഏറ്റെടുത്തു....
Technocrat | Trainer | Yoga Expert | Agriculturist