Tuesday, 9 June 2020

കാർഷികം - കീടനാശിനികൾ

ആഗ്നേയാസ്ത്രം

  • 10 ലിറ്റർ ഗോമൂത്രം
  • 1 കിലോഗ്രാം പുകയില നന്നായി ഇടിച്ചത്
  • 500 ഗ്രാം പച്ചമുളക് അരച്ചത്
  • 500 ഗ്രാം വെളുത്തുള്ളി അരച്ചത്
  • 5 കിലോഗ്രാം വേപ്പില അരച്ചത്

ഇവ എല്ലാം ഗോമൂത്രത്തിൽ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം അര മണിക്കൂർ തുടർച്ചയായി തിളപ്പിക്കുക. 48 മണിക്കൂറിനു ശേഷം ലായനി ഒരു തുണിയിൽ അരിച്ചെടുത്ത്‌ സൂക്ഷിച്ചു വെക്കാം.

100 ലിറ്റർ വെള്ളത്തിൽ 2 ലിറ്റർ എന്ന കണക്കിനു നേർപ്പിച്ച മിശ്രിതം ചെടികൾക്ക് തളിച്ചു കൊടുക്കാം.

ഇല ചുരുട്ടിപ്പുഴു, തണ്ട്തുരപ്പൻ പുഴു, കായീച്ച എന്നിവയെ പ്രതിരോധിക്കാൻ നല്ലതാണ്.

ബ്രഹ്മാസ്ത്രം

ഒരു പാത്രത്തിൽ 20 ലിറ്റർ ഗോമൂത്രം എടുക്കുക .ഇതിലേക്ക്
  • 3 കിലോ വേപ്പില
  • 2 കിലോ സീതാപ്പഴതിന്റെ ഇല
  • 2 കിലോ പപ്പായ ഇല
  • 2 കിലോ മാതള ഇല (Pomegranate)
  • 2 കിലോ പേരക്ക ഇല
  • 2 കിലോ നാറ്റപ്പൂച്ചെടി ഇല (അരിപ്പൂ , പൂച്ചെടി , ചൂള, കൊങ്ങണിപ്പൂവ്)
  • 2 കിലോ ഉമ്മത്തിൻ ഇല
  • 2 കിലോ ആവണക്ക് ഇല 

എന്നീ ഇലകൾ നന്നായി അരച്ച് ചേർത്ത ഗോമൂത്രം അര മണിക്കൂർ തിളപ്പിക്കുക. പിന്നീട് 48 മണിക്കൂർ ആറിയതിനു ശേഷം അരിച്ചെടുത്ത് സൂക്ഷിക്കാം. 
2 ലിറ്റർ ബ്രഹ്മാസ്ത്രം 100 ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് ചെടികൾക്ക് സ്പ്രേ ചെയ്യാം. ഒരുവിധം എല്ലാ കീടങ്ങൾക്കും എതിരെ ഇത് പ്രയോഗിക്കാം.

നീമാസ്ത്രം

  • 100 ലിറ്റർ വെള്ളം
  • 5 ലിറ്റർ ഗോമൂത്രം
  • 5 കിലോ ചാണകം
  • 5 കിലോ വേപ്പില അരച്ചത്

എല്ലാം ചേർത്തതിനു ശേഷം 24 മണിക്കൂർ തണലത്തു വെക്കുക. രണ്ടു നേരം നന്നായി ഇളക്കണം. അതിനുശേഷം അരിച്ചെടുത്ത് സൂക്ഷിക്കാം. നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കും, ഇലപ്പേൻ പോലുള്ളവയ്ക്കും എതിരെ നേർപ്പിക്കാതെ തന്നെ സ്പ്രേ ചെയ്യാം.

കുമിൾ /ഫംഗസ് നാശിനി – I

  • 5 ലിറ്റർ മോര് - 5 ദിവസം പഴകിയത്
  • 50 ലിറ്റർ വെള്ളം ചേർത്ത് തളിക്കുക.
ഇത് ഒരു ഉത്തമ ഹോർമോൺ കൂടിയാണ്.

കുമിൾ /ഫംഗസ് നാശിനി – II

  • 5 ലിറ്റർ പശുവിൻ പാൽ
  • 200 ഗ്രാം കുരുമുളക് പൊടി
  • വെള്ളം 50 ലിറ്റർ

കീടനാശിനി – I

വേപ്പിൻ കുരു / വേപ്പില 20 കിലോ, 200 ലിറ്റർ വെള്ളത്തിൽ 10 ദിവസം കുതിർത്തു വെക്കുക. അതിനു ശേഷം അരിച്ചെടുത്ത ലായനി 100 ലിറ്റർ വെള്ളത്തിൽ 3 ലിറ്റർ എന്ന തോതിൽ കലർത്തി തളിക്കാം.

കീടനാശിനി – II

  • ചാണകം - 5 കിലോ
  • ഗോമൂത്രം - 10 ലിറ്റർ
  • വേപ്പില 10 കിലോ
  • വെള്ളം 200 ലിറ്റർ
10 ദിവസം പുളിപ്പിച്ചതിനു ശേഷം അരിച്ചെടുത്ത ലായനി 100 ലിറ്റർ  വെള്ളത്തിൽ 3 ലിറ്റർ എന്ന തോതിൽ കലർത്തി മുഞ്ഞ, മീലി മൂട്ട, വെള്ളീച്ച എന്നിവയ്ക്കു എതിരെ ഫലപ്രദമായി തളിക്കാം.

കീടനാശിനി – III

  • 10 കിലോ വേപ്പില
  • 3 കിലോ പുകയില പൊടി
  • 3 കിലോ വെള്ളുള്ളി അരച്ചത്
  • 4 കിലോ പച്ചമുളക് അരച്ചത്
  • 20 ലിറ്റർ ഗോമൂത്രം

ഇവയെല്ലാം ഗോമൂത്രത്തിൽ കലർത്തി 10 ദിവസം അടച്ചുവെക്കുക. അതിനുശേഷം അരിച്ചെടുത്ത ലായനി 100 ലിറ്റർ വെള്ളത്തിൽ 3 ലിറ്റർ എന്ന തോതിൽ കലർത്തി ഒരുവിധം എല്ലാ കീടങ്ങൾക്കും എതിരെ പ്രയോഗിക്കാം.

Monday, 8 June 2020

കാർഷികം - കെണിവിളകൾ


ചെണ്ടുമല്ലി
ചെണ്ടുമല്ലി 
 
നമ്മുടെ കൃഷിയെ കീടങ്ങളിൽ നിന്നും  മറ്റു ക്ഷുദ്ര ജീവികളിൽ നിന്നും  സംരക്ഷിക്കാനായി വിളകളോടൊപ്പമോ അല്ലെങ്കിൽ അതിരുകളിലോ അതുമല്ലെങ്കിൽ ഇടവിളയായോ ചില പ്രത്യേക സസ്യങ്ങൾ നട്ടുവളർത്തി കീട നിയന്ത്രണം സാധ്യമാക്കുന്ന ഒരു രീതിയാണ് ഇത്. കീടങ്ങൾക്ക് വിളകളേക്കാൾ കൂടുതൽ താല്പര്യം ഇത്തരം ചെടികളോടായിരിക്കും.  ഇങ്ങനെ വരുമ്പോൾ ഒന്നുകിൽ കീടങ്ങൾ കൃഷിയിടത്തിൽ കയറുന്നതു തടയാൻ സാധിക്കുന്നു  അല്ലെങ്കിൽ വിളകൾക്ക് വരുത്തുന്ന നഷ്ടം കുറയ്ക്കാൻ സാധിക്കുന്നു
.
Cabbage Mothവാസ്തവത്തിൽ ഒരു ചെടിയെ ഒരു പ്രത്യേക കീടം ആക്രമിക്കുന്നത് ആ ചെടിയുടെ വളർച്ചയുടെ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിൽ ആയിരിക്കും. അതുപോലെ തന്നെ ഒരു കീടം എല്ലാ ചെടികളെയും ആക്രമിക്കുന്നുമില്ല. ഇവയൊക്കെ അടിസ്ഥാനമാക്കി വേണം കെണിവിളകൾ തെരഞ്ഞെടുക്കേണ്ടതും നടേണ്ടതും.

Cabbage Moth Wormരാസ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ അതിന്റെ പാർശ്വഫലങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഭൂമി, ജലം, വായു എല്ലാം വിഷമയമാകുന്നു. കീടങ്ങൾ നശിക്കുമെങ്കിൽ പോലും മറ്റു നിരവധി മിത്ര കീടങ്ങളെയും അത് നശിപ്പിക്കുന്നു. കൂടാതെ കീടങ്ങൾ ഇത്തരം കീടനാശിനികൾക്കെതിരെ സ്വയം പ്രതിരോധം നേടുന്നതിനാൽ  വിഷം തളിക്കുന്നതിന്റെ അളവ് വർധിപ്പിക്കേണ്ടി വരുന്നു. ചെലവ് കൂടുന്നു. ജൈവ വൈവിധ്യം തന്നെ നശിപ്പിക്കപ്പെടുന്നു.
Cabbage Moth Worm

അതുകൊണ്ടു തന്നെ കൃഷി സുസ്ഥിരവും പ്രകൃതി സൗഹൃദവും ആകണമെങ്കിൽ, സാമ്പത്തിക ഭദ്രത ഉണ്ടാകണമെങ്കിൽ നാം ഇങ്ങനെയുള്ള വഴികൾ തെരഞ്ഞെടുക്കേണ്ടത്  കാലഘട്ടത്തിന്റെ ആവശ്യമാണ്.

കെണി വിളകളുടെ ശാസ്ത്രം എന്ന് പറയുന്നത്, വിളകളേക്കാൾ കീടങ്ങൾക്കു താല്പര്യം ഈ സസ്യങ്ങളോടായിരിക്കും എന്നതാണ്. അതുവഴി കൃഷിയിൽ വരുന്ന ആക്രമണവും നഷ്ടവും കുറക്കാൻ സാധിക്കും. ഇന്ന് പ്രചാരത്തിൽ ആയികൊണ്ടിരിക്കുന്ന ജൈവ കൃഷി രീതികളിൽ ഇതിന്റെ സാധ്യത വളരെയേറെയാണ്. ഇങ്ങനെയുള്ള കെണിവിളകൾ തീർക്കുമ്പോൾ വാസ്തവത്തിൽ നാം മിത്ര കീടങ്ങൾക്കുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം ജൈവ വൈവിധ്യം സംരക്ഷിക്കപെടുകയുമാണ് ചെയ്യുന്നത്.

ഇനി നമുക്ക് ചില കെണിവിളകളെ പരിചയപ്പെടാം 
ജമന്തി 
  • പച്ചക്കറി കൃഷിക്ക് ചുറ്റുമായി കടുക് നടുക. കടുകിനെ ഇലതീനി കീടങ്ങള്‍ക്ക് വളരെ ഇഷ്ടമാണ്. വന്നെത്തുന്ന കീടങ്ങളെ വിളക്ക് കെണി വെച്ച്  ഇല്ലാതാക്കാം
  • തക്കാളിക്ക് ചുറ്റും ചെണ്ടുമല്ലി നടുക. വേരിലൂടെ ആക്രമിക്കുന്ന  നിമാവിരകളെ നിയന്ത്രിക്കാൻ ഇത് സഹായിക്കും.
  • തക്കാളിയുടെ കായതുരപ്പൻ പുഴുവിനെ തുരത്താൻ ഓരോ 15  വരികളുടെ ഇടയിലായി ഒരു വരി   ചെണ്ടുമല്ലി അല്ലെങ്കിൽ വെള്ളരി നട്ടു പിടിപ്പിക്കാവുന്നതാണ്.
  • ചിത്ര കീടത്തെ നിയന്ത്രിക്കാൻ ജമന്തി വളർത്തിയാൽ മതി.
  • ഉരുളക്കിഴങ്ങിനെ ആക്രമിക്കുന്ന നിമാ വിരകളെ തുരത്താൻ ചെണ്ടുമല്ലി വളരെയേറെ ഉപയോഗപ്രദമാണ്.
  • നെല്ലിനെ ആക്രമിക്കുന്ന ഒച്ചിനെ തുരത്താൻ ചെണ്ടുമല്ലി സഹായിക്കുന്നു.
  • മക്ക ചോളത്തിനെ ആക്രമിക്കുന്ന തണ്ടു തുരപ്പൻ പുഴുവിനെ തുരത്താൻ  ഇടയിൽ അരിച്ചോളാം നട്ടാൽ മതി.
  • പയറിനെ ആക്രമിക്കുന്ന ചില കമ്പിളിപുഴുക്കളെ തുരത്താൻ എള്ള് വിതച്ചാൽ മതി.
  • പച്ചക്കറി തോട്ടത്തില്‍ അരുത നടുക. മൃദുല ശരീരികളായ ക്ഷുദ്ര പ്രാണികള്‍ അകലും.
  • പാവലിന്റെ അരികില്‍ പീച്ചില്‍ നടുക. പാവലിനെ അക്രമിക്കുന്ന പ്രധാനകീടമാണ് കായീച്ച . പീച്ചില്‍ പന്തലിന് ചുറ്റും ഉണ്ടെങ്കില്‍ പാവലിലെ കായീച്ച ബാധ കുറയും.
  • വെള്ളരി വര്‍ഗ വിളകള്‍ക്ക് ഇടയില്‍ ചെണ്ടുമല്ലി നടുക. കായ തുരപ്പന്‍പുഴുക്കള്‍,നിമാവിര എന്നിവയുടെ ശല്യം കുറയ്ക്കാം .
  • ഹ്രസ്വകാല വിളകള്‍ക്കിടയില്‍ തുവര നടുക. മണ്ണിനടിയിലൂടെയുള്ള എലി, പെരുച്ചാഴി ശല്യം കുറക്കാം. കായീച്ചകളെ തുവര എളുപ്പത്തില്‍  ആകര്‍ഷിക്കും .ഈച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കാം.
  • വെള്ളരിവര്‍ഗ വിളകള്‍ക്കൊപ്പം മുതിര വളര്‍ത്തുക. മുതിരയും  ലഭിക്കും .മത്തന്‍ വണ്ടിന്റെ ഉപദ്രവം കുറയുകയും ചെയ്യും.
  • പയറിനോടൊപ്പം കടുക് വളര്‍ത്തുക. കടുകും വിളവെടുക്കാം 
    .പച്ചക്കുതിരയെ നിയന്ത്രിക്കുകയുമാവാം.
  • ചേന, ചേമ്പ് എന്നിവയുടെ ചുറ്റിലും മഞ്ഞള്‍ നടുക. തുരപ്പനെലിയുടെ  നുഴഞ്ഞുകയറ്റം ലഘൂകരിക്കാം.
  • കാബേജിനെ / കോളിഫ്ളവറിനെ ആക്രമിക്കുന്ന ഡയമണ്ട് ബ്ലാക് മോത്തിനെ തുരത്താൻ ഓരോ 25 വരികളുടെ ഇടയിലായി രണ്ടു വരി എള്ള് വളർത്താവുന്നതാണ്.
  • നിലക്കടലയുടെ ഇലതീനി കീടങ്ങളെ തുരത്താൻ പാടത്തിന്റെ അതിർത്തിയിൽ ആവണക്ക്, സൂര്യകാന്തി എന്നിവ കൃഷി ചെയ്യാവുന്നതാണ്.
  • പരുത്തിയുടെ കായതുരപ്പൻ പുഴുവിനെ തുരത്താൻ പാടത്തിന്റെ അതിർത്തിയിൽ ചെണ്ടുമല്ലി വളർത്തിയാൽ മതി. 

വ്യത്യസ്ത കൃഷികളിൽ  കെണിവിളകൾ ഒരുപരിധിവരെ ഫലപ്രദമാണ്.  പൂര്‍ണ്ണമായും ക്ഷുദ്ര കീടങ്ങളെ കെണിവിളയില്‍ കുരുക്കുവാന്‍ സാധിക്കില്ല.

മണ്ണിനും പ്രകൃതിക്കും ദോഷകരമല്ലാത്ത ഇതുപോലുള്ള പരിസ്ഥിതി സൗഹൃദപരമായ കീടനിയന്ത്രണമാണ്   നമുക്കാവശ്യം.

കാർഷികം - ബീജാമൃതം

ബീജാമൃതം തയ്യാറാക്കുന്നതിന് വേണ്ട ചേരുവകൾ 
  • 20 ലിറ്റർ വെള്ളം
  • 5 കിലോ ചാണകം
  • 5 ലിറ്റർ ഗോമൂത്രം
  • പാടത്തു നിന്നും ഒരു പിടി മണ്ണ്
  • 50 ഗ്രാം ചുണ്ണാമ്പ്
തയ്യാറാക്കുന്ന വിധം 
  • ചാണകം ഒരു തുണിയിൽ കെട്ടി 20 ലിറ്റർ വെള്ളത്തിൽ ഒരു രാത്രി വെക്കുക. ഒരു ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ചുണ്ണാമ്പും കലക്കി വെക്കുക. 
  • അടുത്ത ദിവസം രാവിലെ ചാണകം നന്നായി പിഴിഞ്ഞ് വെള്ളത്തിൽ ചേർക്കുക. ഒരു പിടി മണ്ണ് എടുത്ത് ഈ ചാണക ലായനിയിൽ ഇട്ടു ഇളക്കുക.
  • ഇനി 5ലിറ്റർ ഗോമൂത്രവും ചുണ്ണാമ്പ് ലായനിയും കൂടി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
ഇപ്പോൾ ബീജാമൃതം തയ്യാറായി.

ബീജാമൃതത്തിൻ്റെ ഉപയോഗക്രമം 
  • വിത്ത് വിതയ്ക്കുന്നതിനു മുമ്പ് ബീജാമൃതത്തിൽ നന്നായി മുക്കി തണലത്തു ഉണക്കുക. അതിനുശേഷം വിതയ്ക്കാം അല്ലെങ്കിൽ നടാം. 
  • ചെടികളും മറ്റും പറിച്ചു നടുമ്പോഴും, മഞ്ഞൾ, ഇഞ്ചി, വാഴ, കപ്പ അങ്ങനെ ഏത് നടീൽ വസ്തുക്കളും നടുന്നതിനു മുമ്പ് 10-20 മിനുട്ട്  ബീജാമൃതത്തിൽ മുക്കി തണലത്ത് ആറിയതിന് ശേഷം നടാവുന്നതാണ്.

കാർഷികം - ജീവാമൃതം


ജീവാമൃതം എന്നത് സൂക്ഷ്മ ജീവികളുടെ ഒരു ശേഖരം മാത്രമാണ്.

ജീവാമൃതം ഉണ്ടാക്കുന്ന വിധം.


ഒരു ഏക്കർ കൃഷിയിടത്തിനു വേണ്ട ചേരുവകൾ
  • 200 ലിറ്റർ വെള്ളം
  • 10 ലിറ്റർ ഗോമൂത്രം
  • 10 കിലോ ചാണകം
  • 2 കിലോ ശർക്കര
  • 2 കിലോ പയറു പൊടി
  • തോട്ടത്തിലെ ഒരു പിടി മണ്ണ്
ശർക്കരക്ക് പകരം ഇവയിൽ ഏതെങ്കിലും ആകാം.
  • 4 ലിറ്റർ കരിമ്പിൻ വെള്ളം
  • 10 കിലോ കരിമ്പിൻ തണ്ട്
  • 1 ലിറ്റർ തേങ്ങാ വെള്ളം 
  • 1 കിലോ പഴങ്ങളുടെ പൾപ് (പപ്പായ, വാഴപ്പഴം, ചക്ക പഴം, പുളിക്കാത്ത മാമ്പഴം….)
ഇതെല്ലാം ചേർത്ത് ഘടികാര ദിശയിൽ ഇളക്കുക. 2 ദിവസം മഴയും വെയിലും കൊള്ളാതെ ചണചാക്ക് കൊണ്ട് മൂടി തണലത്തു വെക്കുക. ദിവസവും 2 നേരം ഇളക്കണം.
ഇപ്പോൾ ജീവാമൃതം ഉപയോഗിക്കാന്‍ തയ്യാർ. ഇത് 7 ദിവസം വരെ ഉപയോഗിക്കാം. 100 ലിറ്റർ വെള്ളത്തിൽ 10 ലിറ്റർ ജീവാമൃതം ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

ജീവാമൃതം മൂന്നു വിധത്തില്‍ നമുക്ക് ഉപയോഗിക്കാം.
  1. ജലസേചനം വഴി
  2. നേരിട്ട് രണ്ടു ചെടികൾക്ക് ഇടയിൽ മണ്ണിന്‍റെ ഉപരി തലത്തിൽ ഒഴിക്കാം 
  3. നിൽക്കുന്ന ചെടികളുടെ ഇലകളിൽ  തളിക്കാം 

ഘനജീവാമൃതം

ഘന ജീവാമൃതം തയ്യാറാക്കുന്ന വിധം
  • 100 കിലോ ചാണകം
  •  ഗോമൂത്രം ആവശ്യത്തിന്
  • 2 കിലോ ശർക്കര
  • ഒരു പിടി മണ്ണ്
ഇവയെല്ലാം  ആവശ്യത്തിനു ഗോമൂത്രവും ചേർത്ത് നന്നായി കുഴമ്പ് പരുവത്തിൽ കുഴക്കുക. അതിനു ശേഷം ഷീറ്റിലോ മറ്റോ വിതറി തണലത്തു ഉണക്കുക. പിന്നീടു കൈ കൊണ്ട് നന്നായി പൊടിച്ചു 6  മാസം വരെ സൂക്ഷിക്കാവുന്നതാണ്.

ഉപയോഗിക്കുന്ന വിധം 
100 കിലോ കാലിവളം അല്ലെങ്കിൽ അത്രയും തന്നെ കംപോസ്ടിനോടൊപ്പം 10 കിലോ ഘനജീവാമൃതം എന്ന അളവിൽ മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്.


Thursday, 4 June 2020

ടി എൻ ശേഷനും കാലിച്ചെറുക്കനും


ടി എൻ  ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.

അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. 

പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. 



തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലകനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു. ടി എൻ ശേഷൻ അവന് 10 രൂപ കൊടുക്കാമെന്നായി. അവൻ പറ്റില്ലാ എന്ന് പറഞ്ഞു. എന്നാൽ 50 രൂപ തരാമെന്നായി ശേഷൻ. പോലീസ് അവനെ നിർബ്ബന്ധിച്ചു വലിയ സാറാണ് ചെയ്തു കൊടുക്കണം.

ഉടൻ അവൻ ശേഷനോടും ഭാര്യയോടും പറഞ്ഞു. 

എന്ത് തന്നാലും ഞാനിത് ചെയ്യില്ല സാബ്ജി. ആ കൂടിനുള്ളിൽ കിളിയുടെ കുഞ്ഞുങ്ങൾ ഉണ്ടാവും. ഞാനിത് സാബിന് തന്നാൽ വൈകുന്നേരം അതിൻ്റെ അമ്മക്കിളി കുഞ്ഞിനുള്ള ഭക്ഷണവുമായി വരും.  കുഞ്ഞുങ്ങളെ കണ്ടില്ലെങ്കിൽ അത് കരയും. എനിക്കതു  കാണാൻ വയ്യ. 



ഇത് കേട്ട് ശേഷനും ഭാര്യയും സ്തബ്ധരായി. ശേഷൻ പറയുന്നു എൻ്റെ സ്ഥാനങ്ങളും ഐ എ എസും  ആ കാലിമേയ്ക്കുന്ന കൊച്ചു ബാലകനു മുന്നിൽ ഉരുകി ഇല്ലാതായി. ഒരു കടുക് മണിയോളം ചെറുതായി ഞാനവൻ്റെ മുന്നിൽ. 

ആഗ്രഹം ഉപേക്ഷിച്ച് തിരികെ വന്ന ശേഷനെ ദിവസങ്ങളോളം കുറ്റബോധത്താൽ വേട്ടയാടി ആ സംഭവം.. 

വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല.


There is an experience that TN Seshan told in a Management Seminar.

He was traveling in Uttar Pradesh with his wife for a picnic while he was the Chief Election Commissioner. On the way, they saw a large mango plantation filled with sparrow nests.
Seeing this, they went down there and his wife wanted to take two nests home. 

The police escort called a young boy who was grazing cows in the fields and demanded to bring the nests down and offered to pay him Rs10. He refused, so Seshan raised the offer to Rs.50.

The policeman asked the boy to do it as Seshan was a big officer. The boy told Seshan and his wife ‘Saabji I will not do it for whatsoever you will give.’ He continued, ‘inside those nests, there will be baby sparrows, if I give you those nests to you, in the evening when mother sparrow returns with food for the babies and do not find them there, she will cry. I do not have the heart to see that’. Hearing this Seshan and his wife were shocked.

Seshan says my position and the IAS melted away in front of that little boy. I was in front of him like a mustard seed. They gave up their wish and after returning, this incident continued to haunt him with guilt for days. Education, position or social status in never the yardstick for the measure of humanity.

Knowledge is to know nature. We don’t achieve anything by gathering a lot of information. Life becomes blissful when you have knowledge, sense & wisdom.

Tuesday, 2 June 2020

ചിന്തകള്‍ നേരായ രീതിയില്‍ ആയിരുന്നെങ്കില്‍

ഒരിക്കല്‍ 
ഒരധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കവേ 
ബോര്‍ഡില്‍ ചോക്ക് കൊണ്ട് 'ചന്ത' എന്നെഴുതി...

എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു..
"ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട്
ചില ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ 
അതിന്റെ അര്‍ത്ഥമാകെ മാറും..

ഉദാഹരണത്തിന് ഈ വാക്കിലെ 
ഒരക്ഷരത്തിനോട് 
ഒരു 
വിസര്‍ഗം ചേര്‍ത്താല്‍ 
അത് 'ചന്തം' എന്ന് വായിക്കാം..."

ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷം 
അദ്ദേഹം തുടര്‍ന്നു ...
"എന്നാല്‍, ഈ വാക്കിലെ ഒരക്ഷരത്തിന്‍റെ കൂടെ 
ഒരു വള്ളി ചേര്‍ത്താല്‍ നമ്മള്‍ എന്ത്
വായിക്കും...?

ക്ലാസ്സിലാകെ ഒരാരവമുയര്‍ന്നു....
വികൃതിപ്പിള്ളേരിരിക്കുന്ന പിന്‍ ബഞ്ചില്‍ നിന്ന് 
അടക്കിപ്പിടിച്ച ചിരികളും 
ചില കമന്റുകളും ഉയര്‍ന്നു..

പെണ്‍കുട്ടികള്‍ ബോര്‍ഡിലേക്ക് നോക്കാതെ 
താഴോട്ടു മുഖം കുനിച്ചിരുന്നു.. 

മുന്നിലിരിക്കുന്ന പഠിപ്പിസ്റ്റുകള്‍
'ഈ മാഷിനിതെന്തു പറ്റി'യെന്ന്‍
ഒരല്‍പം നീരസത്തോടെ 
പരസ്പരം നോക്കി നെറ്റി ചുളിച്ചു ...

"ശരി നിങ്ങള്‍ പറയേണ്ട...
ഞാന്‍ തന്നെ എഴുതിക്കോളാം .."

മാഷ്‌ ചോക്ക് കൈയിലെടുത്തു 
ബോര്‍ഡിനടുത്തേക്ക് നീങ്ങി..

ശേഷം എഴുതിയ അക്ഷരങ്ങളോട് 
ഒരു വള്ളി ചിഹ്നം ചേര്‍ത്ത് വെച്ചു...

"ഇനി ഇതൊന്നു വായിക്കൂ..."
ബോര്‍ഡിലേക്കു നോക്കിയ കുട്ടികളുടെ 
മുഖത്തുനിന്നു പതുക്കെ ചിരി മാഞ്ഞു..

അവരുടെ ചുണ്ടുകള്‍ ഇങ്ങനെ വായിച്ചു....
"ചിന്ത"
"അതെ.. ചിന്ത..."

അദ്ധ്യാപകന്‍ പറഞ്ഞു..
"നിങ്ങളുടെ ചിന്തയാണ് ഇവിടുത്തെയും പ്രശ്നം..

ഞാന്‍ നിങ്ങളോട് ഈ  
ഒരക്ഷരത്തിന്റെ കൂടെ 
ഒരു വള്ളി ചിഹ്നം ചേര്‍ക്കാനേ പറഞ്ഞുള്ളൂ...

ഏതു അക്ഷരം എന്ന് പറഞ്ഞിരുന്നില്ല... 
നിങ്ങളുടെ ചിന്തയും മനസ്സും 
മറ്റൊരു രീതിയില്‍ പോയതുകൊണ്ടാണ് 
നിങ്ങള്‍ ചിരിച്ചത്.. 
മുഖം കുനിച്ചിരുന്നത്....

ചിന്തകള്‍ നേരായ രീതിയില്‍ ആയിരുന്നെങ്കില്‍.....
നമ്മുടെ മനസ്സ്...
അതങ്ങിനെയാണ്...

പക്ഷെ നല്ലതു മാത്രം ചിന്തിയ്ക്കുവാൻ ശീലിയ്ക്കുക....

മനസ്സു നന്നാകും...

മനസ്സു നന്നായാൽ പ്രവൃത്തിയും അങ്ങനെ വ്യക്തിയും നന്നാവും...

വ്യക്തി നന്നായാൽ കുടുംബവും  

കുടുംബം നന്നായാൽ സമൂഹവും നന്നാവും....
.
നല്ലതു മാത്രം ചിന്തിക്കു ...നല്ലതു മാത്രം പ്രവർത്തിക്കൂ....

(കടപ്പാട് : ഫേസ് ബുക്ക് )

ആതിഥേയ സസ്യങ്ങളും അവയുടെ ബാക്ടീരിയ പങ്കാളികളും

  Host plants and their bacterial partners മിക്ക പയർ വർഗ്ഗങ്ങളും — പീസ്, ബീൻസ്, ക്ലോവർ തുടങ്ങിയവ — നൈട്രജൻ നിശ്ചലീകരിക്കുന്ന (Nitrogen Fixin...