ആഗ്നേയാസ്ത്രം 10 ലിറ്റർ ഗോമൂത്രം 1 കിലോഗ്രാം പുകയില നന്നായി ഇടിച്ചത് 500 ഗ്രാം പച്ചമുളക് അരച്ചത് 500 ഗ്രാം വെളുത്തുള്ളി അരച്ചത് 5 കിലോഗ്രാം വേപ്പില അരച്ചത് ഇവ എല്ലാം ഗോമൂത്രത്തിൽ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം അര മണിക്കൂർ തുടർച്ചയായി തിളപ്പിക്കുക. 48 മണിക്കൂറിനു ശേഷം ലായനി ഒരു തുണിയിൽ അരിച്ചെടുത്ത് സൂക്ഷിച്ചു വെക്കാം. 100 ലിറ്റർ വെള്ളത്തിൽ 2 ലിറ്റർ എന്ന കണക്കിനു നേർപ്പിച്ച മിശ്രിതം ചെടികൾക്ക് തളിച്ചു കൊടുക്കാം. ഇല ചുരുട്ടിപ്പുഴു, തണ്ട്തുരപ്പൻ പുഴു, കായീച്ച എന്നിവയെ പ്രതിരോധിക്കാൻ നല്ലതാണ്. ബ്രഹ്മാസ്ത്രം ഒരു പാത്രത്തിൽ 20 ലിറ്റർ ഗോമൂത്രം എടുക്കുക .ഇതിലേക്ക് 3 കിലോ വേപ്പില 2 കിലോ സീതാപ്പഴതിന്റെ ഇല 2 കിലോ പപ്പായ ഇല 2 കിലോ മാതള ഇല (Pomegranate) 2 കിലോ പേരക്ക ഇല 2 കിലോ നാറ്റപ്പൂച്ചെടി ഇല (അരിപ്പൂ , പൂച്ചെടി , ചൂള, കൊങ്ങണിപ്പൂവ്) 2 കിലോ ഉമ്മത്തിൻ ഇല 2 കിലോ ആവണക്ക് ഇല എന്നീ ഇലകൾ നന്നായി അരച്ച് ചേർത്ത ഗോമൂത്രം അര മണിക്കൂർ തിളപ്പിക്കുക. പിന്നീട് 48 മണിക്കൂർ ആറിയതിനു ശേഷം അരിച്ചെടുത്ത് സൂക്ഷിക്കാം. 2 ലിറ്റർ ബ്രഹ്മാസ്ത്രം 100 ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് ചെടികൾക്ക് സ്പ്രേ ചെയ്...
Technocrat | Trainer | Yoga Expert | Agriculturist