- 20 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു പ്ലാസ്റ്റിക് പാത്രം
- 10 ലിറ്റർ വെള്ളം
- 3 കിലോ ഗ്രാം പച്ചക്കറി അവശിഷ്ടം(രാസവളം/രാസകീടനാശിനി ഉപയോഗിച്ചതാകരുത്)
- 1 കിലോ ഗ്രാം ശർക്കര
പച്ചക്കറി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും, ശർക്കര നന്നായി പൊടിച്ചതും വെള്ളത്തിൽ ചേർത്ത് വായുകടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ പാത്രത്തിന്റെ വായ തുറന്നു വാതകം പുറത്തു കളയണം. അങ്ങനെ 90 ദിവസം അടച്ചുവെക്കുക. 90 ദിവസം
കഴിയുമ്പോൾ എൻസൈം തയ്യാറായി.
ഗാർഹിക ഉപയോഗം
- ഇത് സ്പ്രേ ചെയ്യുന്നത് വായു ശുദ്ധീകരിക്കാനും, ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും.
- കക്കൂസിലും, കുളിമുറിയിലും ദിവസവും ഉപയോഗിക്കുന്നത് മാലിന്യം കെട്ടിക്കിടക്കുന്നത് വിഘടിപ്പിക്കാനും ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും സഹായിക്കും.
- നിലം വൃത്തിയാക്കുന്നതിന് രണ്ടു ടേബിൾ സ്പൂൺ എൻസൈം ഒരു ബക്കറ്റു വെള്ളത്തിൽ ദിവസവും ഉപയോഗിക്കുന്നത് തിളക്കം കിട്ടുന്നതിനും , ബാക്‌ടീരിയകളെ നശിപ്പിക്കുന്നതിനും സഹായകമാണ്.
- തുണി അലക്കാൻ ഉപയോഗിക്കാം.
- മലിനജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കാം
- കുളിക്കുന്ന വെള്ളത്തിൽ അല്പം ചേർത്ത് ഉപയോഗിക്കാം
കൃഷി ആവശ്യത്തിന്
- ഒരു ലിറ്റർ വെള്ളത്തിൽ 1ml or 2ml വീര്യത്തിൽ ചേർത്തു ചെടികളിൽ തളിക്കാം, ചുവട്ടിലും ഒഴിക്കാം.
- കീടങ്ങളെ തുരത്താൻ സഹായിക്കുന്നു.
- കീടനാശിനിയായി ഉപയോഗിക്കാം.
Comments
Post a Comment