Tuesday, 25 August 2020

കാർഷികം - കാന്താരി മുളക്

കാണാന്‍ ഇത്തിരി കുഞ്ഞന്‍ ആണെങ്കിലും നമ്മുടെ കാന്താരി ആളൊരു നിസ്സാരക്കാരനല്ല. നിരവധി രോഗങ്ങള്‍ അകറ്റാനുള്ള കഴിവ് കാന്താരിക്കുണ്ട്. രണ്ടു കാന്താരി മുളകും ഇത്തിരി ഉപ്പും അര ടീസ്പൂണ്‍ വെളിച്ചണ്ണയും ഉണ്ടെങ്കില്‍ എത്ര ചോറ് വേണമെങ്കിലും ഉണ്ണാം എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഈ പറയുന്ന രുചിപ്പെരുമക്ക് അപ്പുറമാണ്, കാന്താരിയുടെ ഔഷധ ഗുണം. എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടും എന്നാണ് പറയപ്പെടുന്നത്. കാന്താരിയില്‍ അടങ്ങിയിരിക്കുന്ന രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.

കാന്താരിയുടെ മറ്റ് പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം,

കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. എരിവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഉയര്‍ന്ന പ്രതിരോധശേഷി ഉണ്ടാവും.

കാന്താരിയുടെ എരിവിനെ പ്രതിരോധിക്കാന്‍ ശരീരം ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരിയുടെ ഉപയോഗം പ്രയോജനപ്പെടുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാന്‍ കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തത്തെ നേര്‍പ്പിക്കുന്ന ചില ഘടകങ്ങളും കാന്താരിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് എരിവിനുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്ബോള്‍ ഇത് രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിച്ച്‌ ഹൃദയത്തെ സംരക്ഷിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.

കാന്താരി എല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.

ഭാരക്കുറവിന് സഹായിക്കും. ജലദോഷത്തിനും പരിഹാരമാണ് എരിവ് ഉള്ള കാന്താരി.

തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും.


ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്‍റെ സൂചനമാത്രം.

കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്‍റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.

സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.

കാന്താരി മാഹാത്മ്യം അവസാനിക്കുന്നില്ല. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്‍റെ ശത്രുവാണ്. കൊലെസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഉത്തമം ആണ്. രക്ത ശുദ്ധി യ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്. വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക, അറിയാവുന്ന ആരുടെയങ്കിലും വീടുകളില്‍ കാന്താരി ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല പഴുത്ത കാന്താരി മുളകുകള്‍ സങ്കടിപ്പിക്കാം, അവ പാകി തൈകള്‍ മുളപ്പിക്കം.

കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.

 കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.


No comments:

Post a Comment

ആതിഥേയ സസ്യങ്ങളും അവയുടെ ബാക്ടീരിയ പങ്കാളികളും

  Host plants and their bacterial partners മിക്ക പയർ വർഗ്ഗങ്ങളും — പീസ്, ബീൻസ്, ക്ലോവർ തുടങ്ങിയവ — നൈട്രജൻ നിശ്ചലീകരിക്കുന്ന (Nitrogen Fixin...