പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങുന്നതല്ല. പല ചികിത്സാവിധികളിലും പ്രധാന ഘടകമാണ് വെളുത്തുള്ളി. ഫ്‌ളാറ്റുകളിലും വീടുകളിലുമെല്ലാം ശ്രമിച്ചാല്‍ വളര്‍ത്തിയെടുക്കാവുന്ന വിളയാണിത്. മണ്ണ് പാകപ്പെടുത്തുമ്പോളും വളപ്രയോഗത്തിലും അല്‍പം ശ്രദ്ധിച്ചാല്‍ ഒട്ടേറെ ഔഷധഗുണമുള്ള വെളുത്തുള്ളി നമ്മുടെ ആവശ്യത്തിനുള്ളത് വേണമെങ്കില്‍ വീട്ടില്‍ നിന്നുതന്നെ ലഭിക്കും. അല്ലിയം എന്ന ജനുസില്‍പ്പെടുന്ന പ്രധാനപ്പെട്ട വിളയാണ് വെളുത്തുള്ളി. പാശ്ചാത്യ വൈദ്യശാസ്ത്രത്തിലെ അഗ്രഗണ്യനായ ഹിപ്പോക്രാറ്റസ് ശ്വസനവ്യവസ്ഥയിലെയും വയര്‍ സംബന്ധമായ പ്രശ്‌നങ്ങളുടെയും പരിഹാരങ്ങള്‍ക്കായി വെളുത്തുള്ളി ഉപയോഗിച്ചിരുന്നു. പണ്ടു കാലത്ത് ഒളിമ്പിക് താരങ്ങള്‍ തങ്ങളുടെ കായിക ക്ഷമത വര്‍ധിപ്പിക്കാനായി വെളുത്തുള്ളി കഴിച്ചിരുന്നു. അല്ലിയം സറ്റൈവം എന്നാണ് വെളുത്തുള്ളിയുടെ ശാസ്ത്രനാമം. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകമാണ് അല്ലിസിന്‍. ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും വെളുത്തുള്ളി സഹായിക്കുന്നു. പാകം ചെയ്യുമ്പോള്‍ അല്ലിസിന്‍ അതുപോലെ ശരീരത്തിലേക്ക് ആഗിരണം...
Technocrat | Trainer | Yoga Expert | Agriculturist