മധുരത്തിന്റെ പ്രകൃതിയിലെ കലർപ്പില്ലാത്ത കലവറയാണ് കരിമ്പ.് ഭാരതീയർ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന പുൽവർഗത്തിൽപ്പെട്ട ഒരു ഏകവർഷി ഔഷധിയാണ് കരിമ്പ്. ബ്രസീലിൽ കരിമ്പ് നീര് സംസ്കരിച്ച് കാറുകൾക്ക് ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ആയുർവേദാചാര്യനായ ചരകൻ തന്റെ ചരകസംഹിതയിൽ മൂത്ര വർധക ദ്രവ്യങ്ങളിൽ ഏറ്റവും മുന്തിയതായാണ് കരിമ്പിനെ പറയുന്നത്. ഹിന്ദുപുരാണത്തിൽ കാമദേവന്റെ വില്ല് നീലക്കരിമ്പിൻ തണ്ടുകൊണ്ടുണ്ടാക്കിയതാണ്. ' 'ധാത്രീഫലാനാ രസമിക്ഷുജശ്ച മദ്യം പിപേത് ക്ഷൗദ്രയുതം ഹിതാനി '' (ചരക സംഹിത) "കരിമ്പിൻ നീരിൽ അമുക്കുരം ചേർത്ത് വിധിപ്രകാരം കാച്ചിയെടുത്ത് കുടിച്ചാൽ ക്ഷയരോഗത്തിനുവരെ ശമനം കിട്ടുമെന്നാണ് ആയുർവേദവിധി." ഇന്ത്യയിൽ യഥേഷ്ടം ജലം ലഭിക്കുന്ന, ഉഷ്ണമേഖലാപ്രദേശങ്ങളിൽ കൃഷിചെയ്തുവരുന്ന വിളയാണിത്. പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ വ്യാപകമായും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഭാഗികമായും കൃഷിചെയ്തുവരുന്നു. സംസ്കൃതത്തിൽ ഇക്ഷു, ഇക്ഷുകുഃ, രസാലഃ, ഗണ്ഡീരി, മധുതൃഷ്ണ, ദീർഘഛദ, ഭ്രരിരസ എന്നിങ്ങനെ വിവക്ഷിക്കപ്പെടുന്ന കരിമ്പ് ഇംഗ്ലീഷിൽ ഷുഗർകെയ്ൻ എന്നും തമിഴിൽ കരൂമ്പു, ഹിന്...
Technocrat | Trainer | Yoga Expert | Agriculturist