Skip to main content

Posts

കാർഷികം - കരിമ്പ്

മധുരത്തിന്റെ പ്രകൃതിയിലെ കലർപ്പില്ലാത്ത കലവറയാണ് കരിമ്പ.് ഭാരതീയർ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന പുൽവർഗത്തിൽപ്പെട്ട ഒരു ഏകവർഷി ഔഷധിയാണ് കരിമ്പ്. ബ്രസീലിൽ കരിമ്പ് നീര് സംസ്കരിച്ച് കാറുകൾക്ക് ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ആയുർവേദാചാര്യനായ ചരകൻ തന്റെ ചരകസംഹിതയിൽ മൂത്ര വർധക ദ്രവ്യങ്ങളിൽ ഏറ്റവും മുന്തിയതായാണ് കരിമ്പിനെ പറയുന്നത്. ഹിന്ദുപുരാണത്തിൽ കാമദേവന്റെ വില്ല് നീലക്കരിമ്പിൻ തണ്ടുകൊണ്ടുണ്ടാക്കിയതാണ്.  ' 'ധാത്രീഫലാനാ രസമിക്ഷുജശ്ച മദ്യം പിപേത് ക്ഷൗദ്രയുതം ഹിതാനി ''  (ചരക സംഹിത) "കരിമ്പിൻ നീരിൽ അമുക്കുരം ചേർത്ത് വിധിപ്രകാരം കാച്ചിയെടുത്ത് കുടിച്ചാൽ ക്ഷയരോഗത്തിനുവരെ ശമനം കിട്ടുമെന്നാണ് ആയുർവേദവിധി." ഇന്ത്യയിൽ യഥേഷ്ടം ജലം ലഭിക്കുന്ന, ഉഷ്ണമേഖലാപ്രദേശങ്ങളിൽ കൃഷിചെയ്തുവരുന്ന വിളയാണിത്. പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ വ്യാപകമായും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഭാഗികമായും കൃഷിചെയ്തുവരുന്നു. സംസ്കൃതത്തിൽ ഇക്ഷു, ഇക്ഷുകുഃ, രസാലഃ, ഗണ്ഡീരി, മധുതൃഷ്ണ, ദീർഘഛദ, ഭ്രരിരസ എന്നിങ്ങനെ വിവക്ഷിക്കപ്പെടുന്ന കരിമ്പ് ഇംഗ്ലീഷിൽ ഷുഗർകെയ്ൻ എന്നും തമിഴിൽ കരൂമ്പു, ഹിന്...

കാർഷികം - വെറ്റില

വെറ്റിലയുടെ ഔഷധ ഗുണങ്ങൾ വെറ്റില വിലയില്ലാത്ത ഇലയല്ല, ന്യൂട്രീഷ്യൻ ഘടകങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് വെറ്റില. പല ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്കും ഒരുപടി മേലെ നിൽക്കും ഈ പ്രകൃതിദത്ത ഔഷധം. കടുത്ത തലവേദനകൊണ്ട് പുളയുന്ന നിങ്ങൾക്ക് വളരെ ആശ്വാസം പകരാൻ വെറ്റിലയ്ക്ക് കഴിയും എന്ന കാര്യം അറിയാമോ? വില വളരെ കുറവാണെങ്കിലും ഈ സസ്യത്തിന്റെ ഗുണങ്ങൾ നിരവധിയാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ തന്നെ ഒരു ഭാഗമാണ് ഈ സസ്യം. പുരാണങ്ങൾ മുതൽ നമുക്ക് വെറ്റിലയുടെ സാന്നിധ്യം കാണാം. ഇന്നും പല ചടങ്ങുകളിലും വെറ്റിലയ്ക്ക് പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ വെറ്റില ആരോഗ്യത്തിന് നൽകുന്ന ചില ഗുണങ്ങളും, ഉപയോഗം അമിതമായാൽ ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളും മനസ്സിലാക്കാം. ഇന്ത്യൻ സംസ്കാരവും വെറ്റിലയും ഇന്ത്യൻ സംസ്കാരത്തിലെ പ്രധാനപ്പെട്ട ഒന്നാണ് വെറ്റില. വെറ്റില മുറുക്ക് അതിഥികൾക്ക് നൽകുന്നത് പലയിടങ്ങളിലും ആതിഥ്യ മര്യാദയുടെ അടയാളമാണ്. വിവാഹ ചടങ്ങുകളിലും മതാരാധനയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളിലും പൂജകളിലുമെല്ലാം വെറ്റില അവിഭാജ്യ ഘടകംതന്നെയാണ്. ദക്ഷിണേന്ത്യൻ സംസ്കാരത്തിൽ, വിവാഹ ചടങ്ങിനിടെ അതിഥികൾക്ക് വെറ്റിലയും അടക്കയും തേങ്ങ...

Mushrooms for Health and Happiness

കാർഷികം - അഗത്തി ചീര

ശാസ്ത്രനാമം - Sesbania Grandiflora സംസ്കൃതം - അഗസ്തി ലഘു ഔഷധ വൃക്ഷമായ അഗത്തി ഇന്ത്യയിൽ എല്ലായിടത്തും തമിഴ് നാട്ടിൽ സവിശേഷമായും വളരുന്നു. പൂവുകളുടെ നിറഭേദമനുസരിച്ചു അഗത്തിയെ നാലായിതിരിച്ചിട്ടുണ്ട് - വെള്ള, മഞ്ഞ, നീല, ചുവപ്പ്. ആയുർവേദത്തിൽ അഗത്തിയുടെ ഇലയും പൂവും കായകളും മരത്തൊലിയും ഔഷധമായി ഉപയോഗിക്കുന്നു. പിത്തകഫങ്ങൾ ശമിപ്പിക്കുന്ന അഗത്തി സൈനസൈറ്റീസ്, തലവേദന, പനി, വ്രണചികിത്സ എന്നിവയുടെ ചികിത്സയിൽ ഫലപ്രദമാണ്. ജീവകം എ അഭാവം മൂലമുള്ള എല്ലാ രോഗങ്ങൾക്കും അഗത്തി അതീവ ഗുണകരമാണ്. അഗത്തി ജഠരാഗ്നിയെ ഉദ്ദീപിക്കുകയും ശരീരത്തിലെ ചൂടു കുറയ്ക്കുകയും സൂക്ഷ്മനാഡികളുടെ വൈകല്യങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ജീവകം എ -യും കാത്സ്യവും വമ്പിച്ച തോതിൽ അടങ്ങിയിട്ടുള്ള ഈ സസ്യത്തിന്റെ ഇലചാർ ഓരോ ടീസ്പൂൺ വീതം സേവിക്കുന്നത് ഏറ്റവും ആരോഗ്യദായകമാണ്. അഗത്തി പൂവിനു പിത്തം, രക്തദോഷം, പീനസം, ത്വക് രോഗങ്ങൾ എന്നിവ ശമിപ്പിക്കാനുള്ള ശേഷിയുണ്ട്. ഗർഭിണികളിൽ കാണുന്ന ജീവകാഭാവരോഗങ്ങൾക്കും ഈ സസ്യം ഫലപ്രദമാണ്. അഗത്തിയില തോരൻ പതിവായി സേവിക്കുന്നത് ക്ഷീണിതരായ എല്ലാവർക്കും വളരെ ഗുണകരമാണ്. ചില ഔഷധപ്രയോഗങ്ങൾ വായ്പുണ്ണ് : അഗത്തിയില നീര് സ...

കാർഷികം - ചീര

പോഷകസമ്പുഷ്ടവും ആരോഗ്യ പരിപാലനത്തിന് ധാരാളം സഹായിക്കുന്നവയുമാണ് ഇലക്കറികൾ. ഇലക്കറികളിൽ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകൾക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകൾ താരതമ്യേന എളുപ്പമായതുമായ ഒരു വിളയാണ് ചീര. ഇലകളിൽ സമൃദ്ധമായി സൂര്യപ്രകാശം പതിക്കുന്ന സാഹചര്യവും, ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കിൽ ചീര കൃഷിയിൽ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകൾ വളർത്തിയെടുക്കാനും പറ്റും. പൊതുവേ ബലം കുറഞ്ഞ തണ്ടുകളാണ് ചീരയുടേത്. തുടർച്ചയായി വിളവെടുക്കുന്നതു കൊണ്ട് പുതിയ തളിർപ്പുകളിൽ ഇലകളുടെ വളർച്ച പൂർത്തിയായാൽ വീണ്ടും വിളവെടുപ്പു നടത്താം. മുറിച്ചെടുത്ത ചീര ചെറുതായി അരിഞ്ഞ് കറിവെക്കാനുപയോഗിക്കുന്നു. പാകം ചെയ്യാൻ പറ്റാതെ കളയാൻ ഒന്നുമില്ലാത്ത 100 ശതമാനം ഭക്ഷ്യയോഗ്യമായ പച്ചക്കറിയാണ് ചീര. ചീരകൃഷി എളുപ്പമാണെങ്കിലും തുടക്കക്കാർക്ക് പലപ്പോഴും പരാജയം സംഭവിക്കാറുണ്ട്. വിജയകരമായ ചീരകൃഷിക്ക് ചില പ്രത്യേക ഘട്ടങ്ങളിലെ പരിചരണത്തെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. ഉറുമ്പുകൾക്ക് ചീര വിത്ത് ഇഷ്ടഭക്ഷണമാണ്. ചീരവിത...