Saturday, 8 August 2020

കാർഷികം - പപ്പായ

പപ്പായ അത്ര നിസ്സാരക്കാരനല്ല! പറമ്പുകളിൽ ധാരാളമായി കാണപ്പെടുന്ന പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ പലരും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താറില്ല. അറിയാം പപ്പായ എങ്ങനെ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു എന്ന്.

ഓമയ്ക്ക, കപ്ലങ്ങ, പാപ്പയ്ക്ക എന്ന് തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. നമ്മുടെ പറമ്പുകളിൽ സുലഭമായി കാണപ്പെടുന്ന പപ്പായ കീടനാശിനികളുടെ സഹായമില്ലാതെ വളരുന്നതിനാൽ പേടിക്കാതെ കഴിക്കുകയും ചെയ്യാം. കിട്ടുമ്പോഴൊക്കെ കഴിക്കുന്ന പഴവർഗ്ഗം എന്നതിലപ്പുറം പപ്പായയുടെ ഗുണങ്ങൾ പലർക്കും ഇന്നും അറിയില്ല.





എല്ലാ സീസണുകളിലും ലഭ്യമാകുന്ന പപ്പായ വിറ്റാമിനുകൾ, നാരുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. സൗന്ദര്യ സംരക്ഷണത്തിൽ പപ്പായ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. മുഖസൗന്ദര്യത്തിനും നിറം വർദ്ധിപ്പിക്കാനും പലരും പഴുത്ത പപ്പായ ഉപയോഗിക്കാറുണ്ട്. ബ്യൂട്ടി പാർലറുകളിൽ പപ്പായ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് കാണാറില്ലേ?


പറമ്പുകളിൽ ധാരാളമായി കാണപ്പെടുന്നത് കൊണ്ട് തന്നെ ഈ പഴത്തിന് വേണ്ടത്ര പരിഗണന ആരും കൊടുക്കാറില്ല. എന്നാൽ പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ പപ്പായയെ പിന്നെ ഒരിക്കലും നിസ്സാരവൽക്കരിക്കുകയില്ല എന്ന് മാത്രമല്ല, പപ്പായ കഴിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യും.

പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ

പഴുത്ത പപ്പായ മാത്രമല്ല, പപ്പായയുടെ ഇലയും കുരുവും പച്ച പപ്പായയും എന്തിന് പപ്പായയുടെ വേര് പോലും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ശാരീരികാവയവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ പ്രകൃതിദത്തമായ കലവറയാണ് പപ്പായ എന്ന് തർക്കമില്ലാതെ പറയാം. ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ പപ്പായയിൽ അടങ്ങിയിരിക്കുന്നു.

വിവിധ ത്വക് രോഗങ്ങൾ മുതൽ ബ്രെസ്റ്റ് ക്യാൻസർ, പാൻക്രിയാസ് ക്യാൻസർ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ പപ്പായയ്ക്ക് കഴിയുമെന്ന് നേരത്തെ തന്നെ ഗവേഷകർ തെളിയിച്ചിട്ടുള്ളതാണ്. വിറ്റാമിന്‍ Aയും വിറ്റാമിന്‍ Cയും ഉൾപ്പടെ പോളിസാക്കറൈഡുകൾ, എന്‍സൈമുകൾ, പ്രോട്ടീൻ, ധാതുലവണങ്ങൾ എന്നിവ പപ്പായയിൽ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ പപ്പായയിൽ അടങ്ങിയിരിക്കുന്ന കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ക്യാൻസറിനെ ചെറുക്കാനും സഹായിക്കുന്നു. പോഷകമൂല്യങ്ങൾ ധാരാളമുണ്ടെങ്കിലും പപ്പായയിൽ കാലറി കുറവാണ്.

ആരോഗ്യം വർധിപ്പിക്കാൻ പഴുത്ത പപ്പായയും പച്ച പപ്പായയും ഉപയോഗിക്കാം. രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട്.

അമിതവണ്ണം തടയാൻ

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എൻസൈം പ്രോട്ടീനുകൾ വിഘടിപ്പിക്കുന്നതോടൊപ്പം ദഹനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റി ദഹനം വളരെ സുഗമമാക്കാൻ സഹായിക്കുന്നു. അതായത് ശരീരത്തിലെ പ്രോട്ടീൻ കൊഴുപ്പായി അടിയുന്നത് തടയുകയും പ്രമേഹം, രക്തസമ്മർദ്ദം, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നവരിൽ പിത്തം ഉണ്ടാകാറില്ല. ഇത് അമിതമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കുകയും അമിത വണ്ണം ഉണ്ടാകുന്നത് തടയുകയും ചെയ്യും. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പപ്പായ മാത്രം മതി. കാലറി കുറവായതിനാൽ ശരീരഭാരം വർധിക്കുമെന്ന് പേടി വേണ്ട. പഴുത്തപപ്പായ അതിരാവിലെയോ രാത്രിയിലോ കഴിക്കാം.

ചർമ്മ സൗന്ദര്യത്തിന്

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, വിറ്റാമിൻ C എന്നിവ ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റുകയും വാർധ്യക്യത്തിന്റെ ലക്ഷണങ്ങൾ അകറ്റുകയും ചെയ്യും.

പപ്പായ ഇലയുടെ ഗുണങ്ങൾ 

ഈ  ഇല നന്നായി ആവിയിൽ വേവിച്ച ശേഷം വിവിധ മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കാം. പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയൺ, മഗ്നീഷ്യം, ഫൈറ്റോന്യൂട്രിയന്റുകൾ, വിറ്റാമിൻ A, C, E, K തുടങ്ങിയവ ആരോഗ്യത്തെ പരിപോഷിപ്പിക്കും. പപ്പായയുടെ ഇല ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ പെപ്റ്റിക് അൾസർ പ്രതിരോധിക്കാൻ ഫലപ്രദമാണ്. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ആന്റിമൈക്രോബിയൽ, ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ വയറിലുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.

ക്യാൻസറിനെ പ്രതിരോധിക്കാൻ: 

പപ്പായ ഇലയുടെ സത്തിൽ അടങ്ങിയിരിക്കുന്ന അസെറ്റോ ജെനിൻ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാൻസർ, ശ്വാസകോശാർബുദം, പാൻക്രിയാറ്റിക് ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇലയിൽ ഉള്ള ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ കീമോതെറാപ്പി മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

ക്രമമായ ആർത്തവത്തിന്: 

ആർത്തവ വേദന മാറ്റാൻ പപ്പായ ഇലയുടെ നീര് ഉത്തമമാണ്. കൂടാതെ ആർത്തവ സമയത്തും ആർത്തവം ആരംഭിക്കുന്നതിനു മുമ്പും ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകൾ കുറയ്ക്കാനും പപ്പായ ഇലയുടെ സത്ത് മതി. ആർത്തവ ചക്രം ക്രമമാക്കാനും ഈ സത്ത് വളരെ ഉപയോഗപ്രദമാണ്.

ഡെങ്കിപ്പനി തടയാൻ: 

മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇലയ്ക്കു കഴിയും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സഹായിക്കും. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ഉപയോഗിക്കുക.

പപ്പായ ഇലയും പ്രമേഹവും

നല്ല പഴുത്ത പപ്പായയ്ക്ക് മധുരമുണ്ടെങ്കിലും പ്രമേഹരോഗികൾക്ക് കഴിക്കാമെന്നാണ് പറയുന്നത്. പഴുത്ത പപ്പായയിലെ ഗ്ളൈസമിക് ഇൻഡക്സ് നില മാധ്യമത്തിലായതിനാൽ പ്രേമേഹം പിടിപെട്ടവർക്ക് നിയന്ത്രിതമായ അളവിൽ പപ്പായ കഴിക്കാമത്രേ. എന്നാൽ പപ്പായ ഇലയ്ക്ക് പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിവുണ്ടെന്നാണ് പഠനം. പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള ചില എൻസൈമുകൾ ശരീരത്തിൽ ഇൻസുലിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കപ്പെടുന്നു.

പപ്പായയുടെ വേര്

വേരിനുമുണ്ട് പല ആരോഗ്യ ഗുണങ്ങൾ. പപ്പായയുടെ വേര് ചതച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ല് വേദന ഉള്ള ഭാഗത്ത് വെച്ചാൽ പല്ലു വേദനയ്ക്ക് ആശ്വാസം കിട്ടും.

പപ്പായയുടെ കുരു

ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ പപ്പായയുടെ കുരുക്കൾക്ക് കഴിയും. മാത്രമല്ല, പപ്പായയുടെ കുരുവിൽ അടങ്ങിയിട്ടുള്ള ആന്റിബാക്ടീരിയൽ ഘടകങ്ങൾ വൃക്കയുടെ തകരാറുകൾ തടഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനോടപ്പം കരളിൽ നിന്ന് വിഷാംശങ്ങൾ നീക്കുകയും ചെയ്യുന്നു.

മറ്റ് ഗുണങ്ങൾ

പപ്പായയില്‍ അടങ്ങിയിരുക്കുന്ന ലൈക്കോപീന്‍ എന്ന ഘടകം കൊളസ്‌ട്രോൾ ഉണ്ടാകുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുകയും ചെയ്യും.

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തടയാൻ പപ്പായ സ്ഥിരമായി കഴിച്ചാൽ മതി.

നിത്യേന പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കും.

കാഴ്ചശക്തി വർധിപ്പിക്കുന്നതിനും പപ്പായ ഉത്തമമാണ്.


( കടപ്പാട് : വാട്സ് ആപ്പ് )

Saturday, 1 August 2020

കാർഷികം - ഇക്കോ എൻസൈം (Eco Enzyme)

  • 20 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു പ്ലാസ്റ്റിക് പാത്രം
  • 10 ലിറ്റർ വെള്ളം
  • 3 കിലോ ഗ്രാം പച്ചക്കറി അവശിഷ്ടം(രാസവളം/രാസകീടനാശിനി ഉപയോഗിച്ചതാകരുത്)
  • 1 കിലോ ഗ്രാം ശർക്കര

പച്ചക്കറി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും, ശർക്കര നന്നായി പൊടിച്ചതും വെള്ളത്തിൽ ചേർത്ത് വായുകടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ പാത്രത്തിന്റെ വായ തുറന്നു വാതകം പുറത്തു കളയണം. അങ്ങനെ 90 ദിവസം അടച്ചുവെക്കുക. 90 ദിവസം
കഴിയുമ്പോൾ എൻസൈം തയ്യാറായി.

ഗാർഹിക ഉപയോഗം

  • ഇത് സ്പ്രേ ചെയ്യുന്നത് വായു ശുദ്ധീകരിക്കാനും, ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും.
  • കക്കൂസിലും, കുളിമുറിയിലും ദിവസവും ഉപയോഗിക്കുന്നത് മാലിന്യം കെട്ടിക്കിടക്കുന്നത് വിഘടിപ്പിക്കാനും ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും സഹായിക്കും.
  • നിലം വൃത്തിയാക്കുന്നതിന് രണ്ടു ടേബിൾ സ്പൂൺ എൻസൈം ഒരു ബക്കറ്റു വെള്ളത്തിൽ ദിവസവും ഉപയോഗിക്കുന്നത് തിളക്കം കിട്ടുന്നതിനും ,  ബാക്‌ടീരിയകളെ നശിപ്പിക്കുന്നതിനും സഹായകമാണ്.
  • തുണി അലക്കാൻ ഉപയോഗിക്കാം.
  • മലിനജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കാം 
  • കുളിക്കുന്ന വെള്ളത്തിൽ അല്പം ചേർത്ത് ഉപയോഗിക്കാം 

കൃഷി ആവശ്യത്തിന്

  • ഒരു ലിറ്റർ വെള്ളത്തിൽ 1ml or 2ml വീര്യത്തിൽ ചേർത്തു ചെടികളിൽ തളിക്കാം, ചുവട്ടിലും ഒഴിക്കാം.
  • കീടങ്ങളെ തുരത്താൻ സഹായിക്കുന്നു. 
  • കീടനാശിനിയായി ഉപയോഗിക്കാം. 

Sunday, 12 July 2020

ആയുർവേദം - കർപ്പൂരം


.
30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം. തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.
ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ഇന്ത്യയില്‍ ഭവനങ്ങളില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നതാണ് ഇത്. കര്‍പ്പൂരത്തിന്‍റെ ചില സവിശേഷ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുക.

പൂജകള്‍ക്ക് മുതല്‍ ചര്‍മ്മസംരക്ഷണത്തിന് വരെയും, റൂംഫ്രഷ്നര്‍ മുതല്‍ സുഗന്ധദ്രവ്യമായും വരെയും പല തരത്തില്‍ കര്‍പ്പൂരം ഉപയോഗിക്കപ്പെടുന്നു. കര്‍പ്പൂരത്തിന്‍റെ തീവ്രമായ ഗന്ധം രോഗമുക്തി നല്‍കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ്. ശുഭചിന്തകള്‍‌ വളര്‍ത്താനും ഇത് സഹായിക്കും.
ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്‍റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്‍റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും
ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ 
സ്വാധീനം വളരെ വലുതാണ്. ആത്മീയമായി മാത്രമല്ല ആരോഗ്യുരമായും കര്‍പ്പൂരം മുന്നില്‍ തന്നെയാണ്. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരം കത്തിക്കുന്നതു കൊണ്ട് എന്താണ് ഉദ്ദേശിയ്ക്കുന്നതെന്നു നോക്കാം
.കര്‍പ്പൂരം കത്തിക്കല്‍
മനുഷ്യന്‍റെ അഹന്തയെ നശിപ്പിക്കുന്നതിന്‍റെ പ്രതീകമാണ് കര്‍പ്പൂരം കത്തിക്കുന്നത്. ശേഷിപ്പുകളില്ലാതെ അത് എരിഞ്ഞ് തീരും.
ആത്മീയത
കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
കര്‍പ്പൂരത്തിന്‍റെ പുക
കര്‍പ്പൂരത്തിന്‍റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.
വായുവിനെ ശുദ്ധീകരിക്കുക
കര്‍പ്പൂരം കത്തിക്കുമ്പോളുള്ള പുക വായുവിനെ ശുദ്ധീകരിക്കുകയും അത് ശ്വസിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും.
രോഗമുക്തി നല്‍കുന്നു
ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം
കര്‍പ്പൂരം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചൊറിച്ചില്‍, തിണര്‍‌പ്പുകള്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കര്‍പ്പൂരം ഫലപ്രദമാണ്. ഭക്ഷ്യയോഗ്യമായ കര്‍പ്പൂരം അല്‍പം വെള്ളവുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് അത്ഭുതകരമായി രോഗമുക്തി നല്‍കും. എന്നാല്‍ മുറിവുകളിലും, വ്രണങ്ങളിലും കര്‍പ്പൂരം ഉപയോഗിക്കരുത്.
ഗര്‍ഭിണികള്‍ക്ക് ഔഷധം
ഗര്‍ഭകാലത്തെ വേദനകള്‍ക്ക് വീട്ടില്‍ കര്‍പ്പൂരം കൊണ്ട് നിന്ന് തയ്യാറാക്കുന്ന എണ്ണ വളരെ ഫലപ്രദമാണ്. കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ സിന്തെറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് തണുത്ത ശേഷം കാലുകള്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കാം. ഇത് വേഗത്തില്‍ വേദനയ്ക്ക് ശമനം നല്‍കും.
ഉറുമ്പുകളെ അകറ്റാം
വീട്ടില്‍ ഉറുമ്പുകളെ അകറ്റാന്‍ ഉപയോഗിക്കുന്ന വിലയേറിയ കെമിക്കലുകളെയും ലിക്വിഡുകളെയും മറന്നേക്കുക. ഭക്ഷ്യയോഗ്യമായ അല്‍പം കര്‍പ്പൂരം വെള്ളത്തില്‍ കലര്‍ത്തി ഉറുമ്പുകളുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഉറുമ്പുകള്‍ വേഗത്തില്‍ അപ്രത്യക്ഷമാകുന്നത് കാണാനാവും. ഉറുമ്പുകളെ അകറ്റാനുള്ള സുരക്ഷിതമായ ഒരു മാര്‍ഗ്ഗമാണിത്.
മൂട്ടയെ തുരത്താം
മൂട്ടയുടെ ശല്യമുണ്ടെങ്കില്‍ ഷീറ്റുകള്‍ കഴുകുകയും കിടക്ക വെയിലത്തിട്ട് ഉണക്കുകയും ചെയ്യും. തുടര്‍ന്ന് കര്‍പ്പൂരം ഒരു മസ്‍ലിന്‍ ബാഗില്‍ കൂടിയ അളവിലെടുത്ത് കിടക്കയ്ക്ക് ഇടയിലായി സൂക്ഷിക്കുക. ഇത് വഴി അവശേഷിക്കുന്ന മൂട്ടകളെ തുരത്തുകയും ഉപദ്രവം അവസാനിപ്പിക്കുകയും ചെയ്യും.
മുഖക്കുരുവിനും പാടുകള്‍ക്കും പരിഹാരം
മുഖക്കുരു, മുഖക്കുരുവിന്‍റെ പാടുകള്‍ എന്നിവ അകറ്റുന്നതിന് അല്പം കര്‍പ്പൂരവും ഏതാനും തുള്ളി ഫേസ് ഓയിലും ചേര്‍ത്ത് മസാജ് ചെയ്യുക. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.
കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിന് പരിഹാരം
കുട്ടികളുടെ നെഞ്ചിലുണ്ടാകുന്ന കഫക്കെട്ടിന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു പരിഹാരമാര്‍ഗ്ഗമാണ് കര്‍പ്പൂരം. ഇതിനായി കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ അല്പം സിന്തറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് കുട്ടിയുടെ നെഞ്ചിലും പുറത്തും തിരുമ്മുക. ഇത് വേഗത്തില്‍ ശമനം ലഭിക്കാന്‍ സഹായിക്കും.
മുടികൊഴിച്ചിലിനും താരനും പരിഹാരം
കര്‍പ്പൂര എണ്ണ സാധാരണ ഹെയര്‍ ഓയിലുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് രക്തയോട്ടവും മുടിവളര്‍ച്ചയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഷാംപൂ തേയ്ക്കുന്നതിന് മുമ്പായി ഉപയോഗിക്കാം. മസാജ് ഓയിലില്‍ ചേര്‍ത്താല്‍ കര്‍പ്പൂരത്തിന് വളരെ ശക്തിയുണ്ടാവും. ഇത് താരനകറ്റാനും ഫലപ്രദമാണ്.


( കടപ്പാട് : സനാതന ധർമ്മം - ഫേസ്‌ബുക് പേജ് )

ആയുർവേദം - എണ്ണ തേച്ച് കുളി

കുളി ഒരു മനുഷ്യന്റെ വ്യക്തിശുചിത്വത്തിന്റെ കൂടി ഭാഗമാണ്. ദിവസവും രണ്ട് നേരമെങ്കിലും കുളിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്താകട്ടെ രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ലെന്ന് തന്നെ പറയാം. ഇതിനെല്ലാം പരിഹാരം കാണുന്നതിനും രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലാതാവാനും സഹായിക്കുന്നു കുളി. എന്നാല്‍ കുളിക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മിക്ക ദിവസങ്ങളിലും രണ്ട് നേരം കുളിക്കുന്നുണ്ടെങ്കിലും എങ്ങനെ കുളിക്കണം എന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര പിടിയില്ല എന്ന് തന്നെ പറയാം. ആയുര്‍വ്വേദത്തില്‍ കുളിക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്.
കുളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ രോഗത്തെയെല്ലാം ഇല്ലാതാക്കി ആരോഗ്യമുള്ള ഒരു ജീവിതം നിങ്ങള്‍ക്ക് നല്‍കുന്നു. പണ്ടത്തെ ആളുകള്‍ കുളിക്കുമ്പോള്‍ അതിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇത് തന്നെയാണ് പലപ്പോഴും ഇവരെ രോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക പ്രശ്‌നങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

സൂര്യനുദിക്കും മുന്‍പ് കുളി

എന്നും കുളിക്കുന്നവരാണ് എല്ലാവരും. എന്തെങ്കിലും രോഗങ്ങളോ മറ്റോ വന്നാല്‍ മാത്രമേ കുളിയില്‍ അല്‍പം പുറകോട്ട് നില്‍ക്കുകയുള്ളൂ. എന്നാല്‍ കുളിക്കുന്നതു പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കുളിക്കുന്ന സമയവും. രാവിലെ സൂര്യനുദിക്കും മുന്‍പ് കുളിച്ചിരിക്കണം. വൈകുന്നേരമാകട്ടെ സൂര്യാസ്തമയത്തിനു മുന്‍പും കുളിച്ചിരിക്കണം. എന്നാല്‍ വൈകുന്നേരം തല നനക്കേണ്ടതില്ല. ഇത് പല രോഗങ്ങളില്‍ നിന്നും നമ്മളെ സഹായിക്കുന്നു.

കുളി തണുത്ത വെള്ളത്തില്‍

കുളിക്കുമ്പോള്‍ തണുപ്പിനെ പേടിച്ച് പലരും ചൂടു വെള്ളത്തിലാണ് കുളിക്കാറുള്ളത്. എന്നാല്‍ രോഗങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ പരമാവധി പച്ച വെള്ളത്തില്‍ നല്ലതു പോലെ തണുത്ത വെള്ളത്തില്‍ തന്നെ കുളിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കുന്നു. മാത്രമല്ല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുളിമുറിയിലെ കുളി

പണ്ടുള്ളവര്‍ കുളത്തിലും നദിയിലും ആണ് കുളിച്ചിരുന്നത്. അവര്‍ക്ക് രോഗങ്ങളും കുറവായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കുളി കുളിമുറിയില്‍ ഒതുങ്ങി. അതുകൊണ്ട് തന്നെ ഇത് രോഗങ്ങളേയും കൂടെക്കൂട്ടി. ഷവറില്‍ നിന്നുള്ള വെള്ളം തലയിലേക്ക് നേരിട്ട് വീഴുന്നത് പല വിധത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നാം പലപ്പോഴും കേൾക്കുന്ന ഒരു വാർത്തയാണ് ബാത്റൂം മരണങ്ങൾ, എന്താണ് ബാത്റൂമിലെ മരണങ്ങൾക്ക് കാരണം? മാര്‍ച്ച് 2017ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് ജനറല്‍ ആന്‍ഡ് ഫാമിലി മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം ജപ്പാനില്‍ മാത്രം ഓരോ വര്‍ഷവും കുളിമുറിയുമായി ബന്ധപ്പെട്ട 19,000 ല്‍പ്പരം അപകട മരണങ്ങള്‍ സംഭവിക്കാറുണ്ട്. അതുപോലെ, ബാത്ത്‌റൂമിലെ അപകടത്തില്‍ പെടുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മള്‍ അപകടസാധ്യത തീരെയില്ലെന്നു കരുതുന്ന ഇടമാണ് ബാത്ത്റൂം‍. ചിലര്‍ ഒരല്പം റിലാക്സേഷന്‍ കണ്ടെത്തുന്നതു പോലും ബാത്ത്റൂമിലാണ്. എന്നാല്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്ട്രോക്ക് വരാനുള്ള സാധ്യത ഏറെ ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ ഏറ്റവും വില്ലനാകുന്നത് നമ്മള്‍ സാധാരണ കുളിക്കുന്ന രീതി തന്നെയാണ്. 
നമ്മള്‍ കുളിക്കുമ്പോള്‍ മിക്കവാറും ആദ്യം നനയ്ക്കുന്നത് തലയാണ്. ഇതു തെറ്റായ രീതിയാണ്. കാരണം നമ്മുടെ ശരീരം പൊതുവേ ചൂടുള്ളതാണ്. പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്പോള്‍ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താന്‍ ശ്രമിക്കും. ഇതിന്റെ ഫലമായി രക്തയോട്ടം അതിവേഗത്തിലാകും. തലയിലേക്കു പെട്ടന്നുള്ള ഈ സമ്മര്‍ദം ചിലപ്പോള്‍ രക്തക്കുഴൽപൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനു കാരണമാകും. തലച്ചോറിലെ കോശങ്ങൾക്ക് രക്തം ലഭിക്കാതെ വരുമ്പോൾ ആ കോശങ്ങൾ നശിക്കുന്നു. അത് സ്ട്രോക്കിനു കാരണമാകുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴൽ അടഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതു മൂലമോ സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം. 
തലച്ചോറിന്റെ ഇടതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ വലതുഭാഗത്തെയും തലച്ചോറിന്റെ വലതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് തളർത്തുക. ഈ അപകടം കണക്കിലെടുത്ത്, കുളിക്കുമ്പോള്‍ ആദ്യം ശരീരം നനച്ച ശേഷമാകണം തലയില്‍ വെള്ളം ഒഴിക്കാന്‍. കാലില്‍നിന്നു മുകളിലേക്ക് തോള്‍ വരെ സാവധാനം വെള്ളം ഒഴിക്കുകയാണ് ചെയ്യേണ്ടത്. ഉയര്‍ന്ന രക്തസമ്മര്‍ദം, കോളസ്ട്രോള്‍, മൈഗ്രൈന്‍, ശ്വാസംമുട്ട്, നീര് വേഴ്ച, ശരീര വേദന എന്നിവയുള്ളവര്‍ ഈ രീതി പിന്തുടർന്നാൽ നന്നാവും.

കുളിച്ചാല്‍ ആദ്യം മുതുകാണോ തുടയ്ക്കേണ്ടത്?

കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത് എന്നൊരു വിധിയുണ്ട്.
കുളിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തില്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് നട്ടെല്ലിലാണ്. നട്ടെല്ലില്‍ കൂടുതല്‍ തണുപ്പേല്‍ക്കേണ്ടി വന്നാല്‍ അത് രോഗങ്ങള്‍ക്കും കാരണമാവും. ഈ തിരിച്ചറിവില്‍ നിന്നാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം നട്ടെല്ല് സ്ഥിതി ചെയ്യുന്ന മുതുക് തുടക്കണമെന്ന വിധി ഉപദേശരൂപേണ പറഞ്ഞിട്ടുള്ളത്. ആയുർവേദം പറയുന്നുണ്ട് ആദ്യം തുവർത്തേണ്ടത് പുറം, അത് കഴിഞ്ഞു മുഖം അവസാനം തല

കൂടുതല്‍ സമയം കുളിക്കാന്‍

പലരും കുളിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു. കൂടുതല്‍ സമയമെടുത്ത് കുളിച്ചാല്‍ പെട്ടെന്ന് വൃത്തിയാവും എന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ഇത് ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ദിവസവും ഒരു നേരത്തില്‍ കൂടുതല്‍ കുളിക്കുന്നത് തന്നെ ചര്‍മ്മത്തെ കട്ടിയുള്ളതാക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ നേരം എടുത്ത് കുളിക്കുന്നത് ഒരിക്കലും നല്ലതല്ല. ഒരു ബക്കറ്റ് പൈപ്പുജലത്തില്‍ കുളിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ നിര്‍ദ്ദേശം വച്ചിരുന്നത്. മറിച്ച് ബ്രഹ്മമുഹൂര്‍ത്തിലുണര്‍ന്ന്, തണുത്തൊഴുകുന്ന നദിയിലോ തടാകത്തിലോ കുളത്തിലോ ആവോളം മുങ്ങിക്കുളിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞിരുന്നത്.

എണ്ണ തേച്ച് കുളി

എണ്ണ തേച്ചുകുളി പണ്ടത്തെ തലമുറയുടെ ആരോഗ്യരഹസ്യമായിരുന്നു. എന്നാല്‍ തിരക്കേറിയ ഇന്നത്തെ ലോകത്ത് ഇതിനൊന്നും സമയമോ പ്രാധാന്യമോ ഇല്ലെന്നായിട്ടുണ്ട്. എണ്ണ തേച്ചു കുളി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്, ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം. എണ്ണ തേച്ചു കുളിയ്ക്കുമ്പോള്‍ ഇതു ചെയ്യേണ്ട ചില രീതികളുണ്ട്, ചില ചിട്ടകളുണ്ട്, എങ്കില്‍ മാത്രമേ പൂര്‍ണപ്രയോജനം ലഭിയ്ക്കുകയുള്ളൂ. എണ്ണതേച്ചു കുളിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ.
എണ്ണ തേയ്ക്കുമ്പോള്‍ നിറുകയില്‍ എണ്ണ തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. നിറുകയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇത് നേരെ നാഡീവ്യൂഹത്തിലേയ്ക്കിറങ്ങും. ഇതുകൊണ്ടു തന്നെ വിയര്‍പ്പും വെള്ളവുമൊന്നും എണ്ണ നിറുകയില്‍ വച്ചു കുളിയ്ക്കുമ്പോള്‍ നാഡിയിലേയ്ക്കിറങ്ങില്ല, ഇതുകൊണ്ടുതന്നെ ഇതുവഴിയുണ്ടാകുന്ന അസുഖങ്ങളുമുണ്ടാകില്ല. പച്ചവെളിച്ചെണ്ണ നിറുകയില്‍ വയ്ക്കരുത്. കാച്ചിയ വെളിച്ചെണ്ണയേ പാടൂള്ളൂ കാരണം പച്ചവെളിച്ചെണ്ണയില്‍ ജലാംശം ഉള്ളതുകൊണ്ടു തന്നെ നാഡിയിലേയ്ക്കിറങ്ങും. 
ദേഹത്ത് നല്ലെണ്ണ തേച്ചു കുളിയ്ക്കുന്നതാണ് നല്ലത്. കാലിനടിയിലും ചെവിയ്ക്കു പുറകിലും എണ്ണ തേയ്ക്കുക. കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത് കണ്ണിന് നല്ലതാണ്. ചെവിയില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്കു തണുപ്പേകും. കണ്ണിനു ചുററും എണ്ണ തേയ്ക്കുന്നത് പല്ലിനുണ്ടാകുന്ന രോഗങ്ങളെ തടയാന്‍ നല്ലതാണ്.
  • നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ബുദ്ധിക്ക് തിളക്കമേകും.
  • പേശികൾക്ക് ദൃഢതയും മിനുപ്പുമുണ്ടാക്കും.
  • നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ദഹനശക്തി വർധിപ്പിക്കും.
  • ശരീരത്തിന് വളരെയധികം ഊർജവും പ്രസരിപ്പുമേകും.
  • ദേഹം പുകച്ചിൽ, വിയർപ്പ്, ദാഹം തുടങ്ങിയവയെ ആരോഗ്യകരമായി നിയന്ത്രിക്കും.
  • സുഖസുഷുപ്തിക്ക് എണ്ണതേച്ചു കുളി വളരെ നല്ലതാണ്.
  • കണ്ണുകൾക്ക് കുളിർമയും ആരോഗ്യവുമേകും.
  • മുടികൾക്ക് കരുത്തും മുടിവേരുകൾക്ക് ബലവും നൽകും.
  • അകാലനര, മുടികൊഴിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ ഒഴിവാക്കാൻ എണ്ണ തേച്ചു കുളി നല്ലതാണ്.
  • ശരീരചർമത്തിന് മിനുസവും ആരോഗ്യവുമേകും.
  • ചർമരോഗങ്ങളിൽ നിന്നൊക്കെ മുക്തിയേകാൻ എണ്ണതേച്ചു കുളി നല്ലതാണ്.

ഏത് എണ്ണ തേയ്ക്കണം

തേച്ചുകുളിക്കുന്നതിനുള്ള വിവിധ തരം എണ്ണകളെക്കുറിച്ചും അവയുടെ ഉപയോഗരീതികളെക്കുറിച്ചും ആയുർവേദത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തലമറന്ന് എണ്ണ തേയ്ക്കരുതെന്ന് നാട്ടിൽ ഒരു ചൊല്ലുണ്ടല്ലോ. ഓരോരുത്തരും അവരവരുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തിൽ തന്നെയേ ജീവിക്കാവൂ എന്നാണ് അതുകൊണ്ട് അർഥമാക്കുന്നത്. എണ്ണ തേയ്ക്കുന്ന കാര്യത്തിലും ഇത് ഏറെ പ്രധാനമാണ്.
അവരവരുടെ ശരീരപ്രകൃതത്തിനും ആവശ്യങ്ങൾക്കും ഇണങ്ങുന്ന എണ്ണകൾ തിരഞ്ഞെടുക്കുകയും ഉപയോഗക്രമം പാലിക്കുകയും വേണം. രോഗമില്ലാത്തവർക്കും ഉള്ളവർക്കും തേയ്ക്കാനായി വിവിധ തരം എണ്ണകളുണ്ട്. സാമാന്യമായി എള്ളെണ്ണ(തൈലം) എല്ലാവർക്കും തേയ്ക്കാവുന്നതാണ്. എള്ളിൽ നിന്ന് എടുക്കുന്നത് എന്ന അർഥത്തിലാണ് എണ്ണ എന്ന വാക്കു തന്നെ ഉണ്ടായത്. തൈലവും അങ്ങനെ തന്നെ.
എള്ള് അഥവാ തിലത്തിൽ നിന്ന് എടുക്കുന്നത് തൈലം. പിന്നീട് എല്ലാ എണ്ണകൾക്കും തൈലങ്ങൾക്കുമുള്ള പൊതു പേരായി ആ വാക്കുകൾ മാറുകയായിരുന്നു. താരൻ, സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങളുള്ളവർക്ക് വെളിച്ചെണ്ണയാണ് നല്ലത്.
കഫക്കെട്ട്, പനി, ചുമ, ശ്വാസംമുട്ടൽ, ടോൺസിലൈറ്റിസ് തുടങ്ങിയ അസുഖങ്ങൾ ഇടയ്ക്കിടെയുണ്ടാകുന്ന കുട്ടികൾക്ക് പൂവാങ്കുരുന്നില ചതച്ചിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് നല്ലതാണ്.
കുട്ടികൾക്ക് ദേഹത്തു തേച്ചു കുളിക്കാൻ നാല്പാമരാദി എണ്ണ വിശേഷമാണ്. 
മുയൽച്ചെവിയൻ ചതച്ചിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നതും കഫക്കെട്ടു പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്.
ത്വക്ക് രോഗങ്ങൾ, വരണ്ട ചർമം, ചൊറി, ചിരങ്ങ് എന്നിവയുള്ള കുട്ടികൾക്ക് നാടൻ ചെത്തിയുടെ പൂവ് ഇട്ടു കാച്ചിയ വെളിച്ചെണ്ണ വളരെ നല്ലതാണ്.
കരിഞ്ചീരകം ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ തേയ്ക്കുന്നത് കുട്ടികൾക്ക് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾ അകറ്റാനും ത്വഗ്രോഗങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.

വ്രതദിവസങ്ങളിലും ഒരിക്കല്‍ ദിവസങ്ങളിലും എണ്ണ തേച്ച് കുളിക്കാന്‍ പാടില്ല.

എണ്ണ തേച്ചുകുളിയെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്ന കേരളീയര്‍ ഇങ്ങനെ ഒരാചാരം വച്ചുപുലര്‍ത്തുന്നതിന് പിന്നില്‍ വെറും അന്ധവിശ്വാസം ആണെന്നാണ്‌ ഇതുവരെയും പ്രചരിച്ചിരുന്നത്. പക്ഷെ, ഇതിന് പിന്നിലെ ശാസ്ത്രീയത ഇതിനകം തന്നെ വെളിപ്പെട്ടുകഴിഞ്ഞു.
ശനിഗ്രഹത്തിന്റെ ശക്തിയില്‍ നിന്നുള്ള ഉല്‍പ്പന്നമായി കരുതിപ്പോരുന്ന എണ്ണ തലയ്ക്ക് ചുറ്റും ഒരു ധൂമവലയം സൃഷ്ടിക്കുമത്രെ. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വലയം നിലനില്‍ക്കുന്നതിനാല്‍ ഗ്രഹങ്ങളില്‍ നിന്ന് വരുന്ന കാന്തികതരംഗങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കാതെയാകും. വ്രതദിവസങ്ങളില്‍ ശരീര - മനഃ ശുദ്ധി പ്രധാനമായും നിലനില്‍ക്കുന്നതിനാല്‍ ഗ്രഹങ്ങളില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നും ഭൂമിയിലെത്തുന്ന കാന്തികപ്രസരണം ശരീരത്തില്‍ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ തലയില്‍ എണ്ണ തേച്ചിരിക്കുന്നത് കാരണം ഈ കാന്തികശക്തിയാകട്ടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് എണ്ണ തടസ്സമായി നില്‍ക്കുന്നു. ഇതു കൊണ്ടാണ് വ്രതദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കരുത് എന്ന് പറയുന്നത്.
കുളിക്കാന്‍ പോവുന്നതിന് മുന്‍പ് എണ്ണ തേക്കുന്ന ശീലം പലരിലും ഉണ്ട്. എന്നാല്‍ എല്ലാ ദിവസവും എണ്ണ തേച്ച് കുളിക്കേണ്ട ആവശ്യം ഇല്ല. കാരണം ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് ചര്‍മ്മം എണ്ണമയമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പലരുടേയും വിശ്വാസമനുസരിച്ച് തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും എണ്ണ തേച്ച് കുളിക്കാവുന്നതാണ്. എന്നാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം എണ്ണ തേച്ച് കുളിച്ചാല്‍ മതി. അല്ലെങ്കില്‍ അത് നീര്‍വീഴ്ച പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

തേച്ചു കുളി

ദിവസവും നമ്മൾ നമ്മളെ തന്നെ ശുചതിയായി കൊണ്ട് നടക്കാനാണ് കുളിക്കുന്നത്. എന്നാൽ ഇനി കുളിക്കുമ്പോൾ സോപ്പിനു പകരമായി ചെറുപയർ ഉപയോഗിച്ച് നോക്കൂ. ചര്മത്തിലെ അഴുക്കു നീക്കാൻ മാത്രമല്ല , രക്തം ശുചിയാക്കാനും ഇത് ഉത്തമമാണെന്ന് ആയുർവേദം പറയുന്നു. കുളിക്കുക എന്നത് നിങ്ങൾക്കു പുതിയ അനുഭവമായിരിക്കില്ല. എന്നാൽ ചെറുപയർ ഉപയോഗിച്ച് കുളിച്ചാൽ അത് തീർച്ചയായും നിങ്ങൾക്കു പുതിയ അനുഭവങ്ങൾ നൽകും.
ഒരു ചെറിയ പാത്രത്തിൽ അൽപ്പം ചെറുപയർ പൊടിച്ചത് എടുത്തു വെള്ളം ചേർത്ത് പേസ്റ്റു രൂപത്തിൽ ആക്കുക. തികച്ചും പ്രകൃതി ദത്തമായതിനാൽ ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇത് മൂലം ഉണ്ടാവുകയില്ല. ചില സോപ്പുപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന ചർമ്മത്തിന്റെ വരൾച്ച ഒട്ടും തന്നെ ഉണ്ടാകില്ല.

ഭക്ഷണശേഷം

എപ്പോഴായാലും ഭക്ഷണ ശേഷം ഉടനെ കുളിക്കരുത്. ഉണ്ടിട്ടു കുളിക്കുന്നവരെ കണ്ടാൽ കുളിക്കണം എന്നാണ് പറയാറ്. ഭക്ഷണശേഷം കുളിക്കുന്നത് അത്രയ്ക്കു ചീത്ത കാര്യമാണെന്നർഥം. ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്നങ്ങളും അനുബന്ധരോഗങ്ങളും ഉണ്ടാക്കാൻ സാധ്യതയുണ്ട്.

മരണ വീട്ടില്‍ പോയി വന്നാല്‍

നിര്‍ബന്ധമായും കുളിച്ചിരിക്കേണ്ട ചില അവസ്ഥകള്‍ പലര്‍ക്കും ഉണ്ടാവുന്നുണ്ട്. ഇതില്‍ ഒന്നാണ് മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കേണ്ടത്. മൃതദേഹത്തില്‍ ധാരാളം അണുക്കള്‍ ഉണ്ടാവുന്നു. ഇത് ശരീരത്തില്‍ കയറാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കുന്നതിനും വൃത്തിയാവുന്നതിനും വേണ്ടി മരണ വീട്ടില്‍ പോയി വന്നാലുള്ള കുളി വളരെ അത്യാവശ്യമുള്ള ഒന്നാണ്.

( കടപ്പാട് : സനാതന ധർമ്മം - ഫേസ്‌ബുക് പേജ് )

Wednesday, 8 July 2020

ആയുർവേദം - ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ

ഔഷധങ്ങളെ തേടുന്നതിനു മുമ്പു തന്നെ സ്വയം പാലിക്കാവുന്ന - അറിഞ്ഞിരിക്കേണ്ട - ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ 

അജീർണ്ണേ ഭോജനം വിഷം
പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്

അർദ്ധരോഗഹരീ നിദ്രാ
പാതി രോഗം ഉറങ്ങിയാൽ തീരും

മുദ്ഗദാളീ ഗദവ്യാളീ
ചെറുപയർ രോഗം വരാതെ കാക്കും.  മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല

ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ 
വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും

അതി സർവ്വത്ര വർജ്ജയേൽ
ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്

നാസ്തി മൂലം അനൗഷധം 
ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല

ന വൈദ്യ: പ്രഭുരായുഷ:
വൈദ്യൻ ആയുസ്സിന്റെ നാഥനല്ല

ചിന്താ വ്യാധിപ്രകാശായ
മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും

വ്യായാമശ്ച ശനൈഃ ശനൈഃ
വ്യായാമം പതുക്കെ  വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല

അജവത്  ചർവ്വണം കുര്യാത്
ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ

സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം 
കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും

ന സ്നാനം ആചരേത് ഭുക്ത്വാ
ഊണുകഴിഞ്ഞയുടനെ കുളി പാടില്ല.  ദഹനം സ്തംഭിയ്ക്കും

നാസ്തി മേഘസമം തോയം
മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല

അജീർണ്ണേ ഭേഷജം വാരി
തെറ്റിയ ദഹനത്തെ  പച്ചവെള്ളം ശരിയാക്കും.

സർവ്വത്ര നൂതനം ശസ്തം  സേവകാന്നേ പുരാതനം
എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ

നിത്യം സർവ്വ രസാഭ്യാസ:
ദിവസവും ആറ്  രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം

ജഠരം പൂരയേദർദ്ധം അന്നൈ:
ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം

ഭുക്ത്വോപവിശതസ്തന്ദ്രാ
ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം നടക്കുക

ക്ഷുത് സ്വാദുതാം ജനയതി 
വിശപ്പ്  രുചി വർദ്ധിപ്പിക്കും -  Hunger is the best sauce.

ചിന്താ ജരാണാം മനുഷ്യാണാം 
മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും -- Worrying ages men and women.

ശതം വിഹായ ഭോക്തവ്യം
നൂറു കാര്യം നിർത്തണമെങ്കിലും ഊണ് സമയത്തു കഴിയ്ക്കണം.

സർവ്വധർമ്മേഷു മദ്ധ്യമാം 
എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ പോകുക -- Via media is the  best

നിശാന്തേ ച പിബേത് വാരി:
ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം.  മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും

വൈദ്യാനാം ഹിതഭുക് മിതഭുക് രിപു:
ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ  വൈദ്യന്റെ ശത്രു -- കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?

ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ:
ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം

ആരോഗ്യം ഭാസ്കരാദിച്ഛേത് ദാരിദ്ര്യം പരമൗഷധം
ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും.  അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിത സുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്

ആഹാരോ മഹാഭൈഷജ്യമുച്യതേ
ആഹാരമാണ് മഹാമരുന്ന്

രുഗബ്‌ധിതരണേ ഹേതും തരണീം ശരണീകുരുസുഹൃർദ്ദർശനമൗഷധം 
ഇഷ്ടസ്നേഹിതരെക്കണ്ടാൽ രോഗത്തിന്/ ദുഖത്തിന് ആശ്വാസം വരും. Healing power of love and friendship)

ജ്വരനാശായ ലംഘനം 
പനിയുണ്ടെങ്കിൽ ഉണ്ണരുത്

പിബ തക്രമഹോ നൃപ രോഗഹരം 
ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.

ന ശ്രാന്തോ ഭോജനം കുര്യാത് 
തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.

ഭുക്ത്വോപവിശത:  സ്ഥൗല്യം  
ഉണ്ടിട്ടു നടന്നില്ലെങ്കിൽ  തടിയ്ക്കും  

ദിവാസ്വാപം ന കുര്യാതു
പകലുറങ്ങരുത് -- കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,

ലാഭാനാം ശ്രേഷ്ഠമാരോഗ്യം
ഏറ്റവും മുന്തിയ നേട്ടം -- ആരോഗ്യം.  അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം

സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത് 
മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം

പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ
ശ്വാസോച്ഛ്വാസം പ്രാണായാമരീതിയിൽ ചെയ്‌യുന്നവനെ രോഗം ബാധിയ്ക്കില്ല

വിനാ ഗോരസം കോ രസം ഭോജനാനാം?
അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ ?

ആരോഗ്യം ഭോജനാധീനം
ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു  ശ്രദ്ധിയ്ക്

മിതഭോജനേ സ്വാസ്ഥ്യം
ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ  ആഹാരത്തിലാണ്.

സർവ്വരോഗഹരീ ക്ഷുധാ
ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം.  ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്.  അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.

( കടപ്പാട് : വാട്സ് ആപ്പ് )

ആതിഥേയ സസ്യങ്ങളും അവയുടെ ബാക്ടീരിയ പങ്കാളികളും

  Host plants and their bacterial partners മിക്ക പയർ വർഗ്ഗങ്ങളും — പീസ്, ബീൻസ്, ക്ലോവർ തുടങ്ങിയവ — നൈട്രജൻ നിശ്ചലീകരിക്കുന്ന (Nitrogen Fixin...