Skip to main content

Posts

കാർഷികം - പഞ്ചഗവ്യം

നമ്മുടെ നാടൻ പശുക്കൾ തരുന്ന ഗവ്യങ്ങൾ ആയ ചാണകം, ഗോമൂത്രം, പാൽ, തൈര്( മോര്),  വെണ്ണ(നെയ്യ്) ഉപയോഗപ്പെടുത്തി കൃഷി വളരെ ആരോഗ്യപരമായി കൊണ്ട് പോകാം എന്ന് നമ്മുടെ പൂർവികർ മനസ്സിലാക്കിയിരുന്നു. പഞ്ചഗവ്യം തയ്യാറാക്കുന്നത് എങ്ങിനെ? ചാണകം (പുതിയത്) - 5 കിലോ ഗോമൂത്രം - 3 ലിറ്റർ പാൽ - 2 ലിറ്റർ നെയ്യ് - ½ കിലോ തൈര് - 2 ലിറ്റർ കരിമ്പിൻ നീര് - 3 ലിറ്റർ ഇളനീർ വെള്ളം - 3 ലിറ്റർ വാഴപ്പഴം - 12 എണ്ണം കള്ള്/മുന്തിരി നീര് - 2 ലിറ്റർ തയ്യാറാക്കുന്ന രീതി പഞ്ചഗവ്യം തയ്യാറാക്കുന്നതിന് വായ വിസ്താരമുള്ള മൺപാത്രമോ, പ്ലാസ്റ്റിക് കാനോ ഉപയോഗിക്കാവന്നതാണ്. ലോഹ പത്രങ്ങൾ ഉപയോഗിക്കരുത്. ആദ്യം ചാണകവും നെയ്യും പാത്രത്തിലേക്ക് ഇട്ടു നന്നായി കൂട്ടി കലർത്തുക. മൂന്ന് ദിവസം വെക്കുക. ദിവസവും രണ്ടുനേരം വീതം ഇളക്കണം. നാലാമത്തെ ദിവസം ബാക്കിയുള്ള ചേരുവകൾ ഇതിലേക്ക് ചേർക്കുക. നന്നായി കൂട്ടിക്കലർത്തണം. 15 ദിവസം ഇത് വെക്കുക. ദിവസവും രണ്ടുനേരം വീതം ഇളക്കണം. പതിനെട്ടാമത്തെ ദിവസം പഞ്ചഗവ്യം ഉപയോഗത്തിന് തയ്യാറായി. ഈച്ചയും കൊതുകും കയറാതെ നന്നായി അടച്ചു സൂക്ഷിക്കാം. കരിമ്പ്നീര് ഇല്ലെങ്കിൽ 500 ഗ്രാം ശർക്കര 3 ലിറ്റർ വെള്ളത്തിൽ അലിയിച്ചു ചേർത്...