Tuesday, 2 June 2020

ചിന്തകള്‍ നേരായ രീതിയില്‍ ആയിരുന്നെങ്കില്‍

ഒരിക്കല്‍ 
ഒരധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കവേ 
ബോര്‍ഡില്‍ ചോക്ക് കൊണ്ട് 'ചന്ത' എന്നെഴുതി...

എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു..
"ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട്
ചില ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ 
അതിന്റെ അര്‍ത്ഥമാകെ മാറും..

ഉദാഹരണത്തിന് ഈ വാക്കിലെ 
ഒരക്ഷരത്തിനോട് 
ഒരു 
വിസര്‍ഗം ചേര്‍ത്താല്‍ 
അത് 'ചന്തം' എന്ന് വായിക്കാം..."

ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷം 
അദ്ദേഹം തുടര്‍ന്നു ...
"എന്നാല്‍, ഈ വാക്കിലെ ഒരക്ഷരത്തിന്‍റെ കൂടെ 
ഒരു വള്ളി ചേര്‍ത്താല്‍ നമ്മള്‍ എന്ത്
വായിക്കും...?

ക്ലാസ്സിലാകെ ഒരാരവമുയര്‍ന്നു....
വികൃതിപ്പിള്ളേരിരിക്കുന്ന പിന്‍ ബഞ്ചില്‍ നിന്ന് 
അടക്കിപ്പിടിച്ച ചിരികളും 
ചില കമന്റുകളും ഉയര്‍ന്നു..

പെണ്‍കുട്ടികള്‍ ബോര്‍ഡിലേക്ക് നോക്കാതെ 
താഴോട്ടു മുഖം കുനിച്ചിരുന്നു.. 

മുന്നിലിരിക്കുന്ന പഠിപ്പിസ്റ്റുകള്‍
'ഈ മാഷിനിതെന്തു പറ്റി'യെന്ന്‍
ഒരല്‍പം നീരസത്തോടെ 
പരസ്പരം നോക്കി നെറ്റി ചുളിച്ചു ...

"ശരി നിങ്ങള്‍ പറയേണ്ട...
ഞാന്‍ തന്നെ എഴുതിക്കോളാം .."

മാഷ്‌ ചോക്ക് കൈയിലെടുത്തു 
ബോര്‍ഡിനടുത്തേക്ക് നീങ്ങി..

ശേഷം എഴുതിയ അക്ഷരങ്ങളോട് 
ഒരു വള്ളി ചിഹ്നം ചേര്‍ത്ത് വെച്ചു...

"ഇനി ഇതൊന്നു വായിക്കൂ..."
ബോര്‍ഡിലേക്കു നോക്കിയ കുട്ടികളുടെ 
മുഖത്തുനിന്നു പതുക്കെ ചിരി മാഞ്ഞു..

അവരുടെ ചുണ്ടുകള്‍ ഇങ്ങനെ വായിച്ചു....
"ചിന്ത"
"അതെ.. ചിന്ത..."

അദ്ധ്യാപകന്‍ പറഞ്ഞു..
"നിങ്ങളുടെ ചിന്തയാണ് ഇവിടുത്തെയും പ്രശ്നം..

ഞാന്‍ നിങ്ങളോട് ഈ  
ഒരക്ഷരത്തിന്റെ കൂടെ 
ഒരു വള്ളി ചിഹ്നം ചേര്‍ക്കാനേ പറഞ്ഞുള്ളൂ...

ഏതു അക്ഷരം എന്ന് പറഞ്ഞിരുന്നില്ല... 
നിങ്ങളുടെ ചിന്തയും മനസ്സും 
മറ്റൊരു രീതിയില്‍ പോയതുകൊണ്ടാണ് 
നിങ്ങള്‍ ചിരിച്ചത്.. 
മുഖം കുനിച്ചിരുന്നത്....

ചിന്തകള്‍ നേരായ രീതിയില്‍ ആയിരുന്നെങ്കില്‍.....
നമ്മുടെ മനസ്സ്...
അതങ്ങിനെയാണ്...

പക്ഷെ നല്ലതു മാത്രം ചിന്തിയ്ക്കുവാൻ ശീലിയ്ക്കുക....

മനസ്സു നന്നാകും...

മനസ്സു നന്നായാൽ പ്രവൃത്തിയും അങ്ങനെ വ്യക്തിയും നന്നാവും...

വ്യക്തി നന്നായാൽ കുടുംബവും  

കുടുംബം നന്നായാൽ സമൂഹവും നന്നാവും....
.
നല്ലതു മാത്രം ചിന്തിക്കു ...നല്ലതു മാത്രം പ്രവർത്തിക്കൂ....

(കടപ്പാട് : ഫേസ് ബുക്ക് )

Monday, 1 June 2020

കാർഷികം - കടച്ചക്ക

ശാഖോപശാഖകളായി ഏകദേശം 18 മീറ്റര്വരെ ഉയരത്തില് വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കടച്ചക്ക. ബ്രഡ് ഫ്രൂട്ട് എന്ന ആംഗലേയനാമത്തിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ജന്മദേശം ന്യൂഗിനിയ, ഫിലിപ്പീന്സ്, ഇന്ഡോമലയന് ദ്വീപസമൂഹങ്ങള് എന്നിവിടങ്ങളിലാണെങ്കിലും ലോകത്ത് മിക്കവാറും എല്ലാ ഉഷ്ണമേഖലാപ്രദേശങ്ങളിലും ഇന്ന് ഇത് നട്ടുവളര്ത്തിവരുന്നുണ്ട്. 
25 വര്ഷം പ്രായമായ ഒരു മരത്തില് 50 മുതല് 150 വരെ ഫലങ്ങള് വിളയും. 300 മുതല് 500 ഗ്രാം വരെ ഭാരം വരുന്ന കൊച്ചു ചക്ക പോലുള്ള ഫലങ്ങള് പാകമെത്തുന്നതോടെ പച്ചനിറം വിട്ട് ഇളംമഞ്ഞ നിറമാകുന്നു. കേരളത്തിലെ കാലാവസ്ഥയില് മാര്ച്ച്-ഏപ്രില് മാസങ്ങളിലാണ് പൂങ്കുലകള് കൂടുതലായും പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. ആണ്പൂങ്കുലകള് ഒരടിയോളം നീളത്തില് സിലിന്ഡര് രൂപത്തിലാണുണ്ടാവുക. പെണ്പൂങ്കുലകള് കായ്കളായിമാറി പാകമെത്താന് മൂന്നുമാസമെടുക്കും. 

പോഷകഗുണം

പോഷകഗുണത്തില് ചക്കയെക്കാള് ഒരുപടി മുന്നിലാണ് കടച്ചക്ക. ധാരാളം കാര്ബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയ ഫലങ്ങള് പെക്ടിന്, അയഡിന് എന്നിവയുടെ ഉറവിടം കൂടിയാണ്. കൂടാതെ വലിയ അളവില് അയേണ്, കാല്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കരോട്ടിന്, വിറ്റാമിന് എ, വിറ്റാമിന് സി എന്നിവയും ഉണ്ട്. ആന്റിഓക്സിഡന്റുകള് ധാരാളമുള്ള കടച്ചക്ക, രക്തത്തിലെ കൊളസ്ട്രോള് കുറയ്ക്കുന്നതായും ഉയര്ന്ന രക്തസമ്മര്ദം നിയന്ത്രിച്ചുനിര്ത്തുന്നതായും പഠനങ്ങള് സൂചിപ്പിക്കുന്നു.

സാമാന്യം നല്ല സൂര്യപ്രകാശമേല്ക്കുന്ന പ്രദേശങ്ങളിലെ ജൈവവളാംശവും നീര്വാര്ച്ചയുള്ളതുമായ ഏതുതരം മണ്ണിലും കടച്ചക്ക തഴച്ചുവളരും. വേരില്നിന്ന് പൊട്ടിക്കിളുര്ത്തുവരുന്ന തൈകളും ഗ്രാഫ്റ്റ് തൈകളും നടാനായി ഉപയോഗിക്കാം. കാലാവര്ഷാരംഭത്തോടെ തൈകള് നടാം. 

( കടപ്പാട് : മാതൃഭൂമി )

കാർഷികം - വാഴക്കൃഷി


വാഴക്കൃഷി തുടങ്ങും മുൻപ് പഴമക്കാർ പറയുന്ന ചില കാര്യങ്ങൾ......


വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.
വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.

  • ചുവട്ടിലേക്കു വണ്ണമുള്ളതും മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം
  • നേന്ത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.
  • മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.
  • ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.
  • അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്. വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.
വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .
നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.
വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.

ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.
വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ കിട്ടുകയില്ല.

( കടപ്പാട് : വാട്സ്ആപ്പ് )

ആതിഥേയ സസ്യങ്ങളും അവയുടെ ബാക്ടീരിയ പങ്കാളികളും

  Host plants and their bacterial partners മിക്ക പയർ വർഗ്ഗങ്ങളും — പീസ്, ബീൻസ്, ക്ലോവർ തുടങ്ങിയവ — നൈട്രജൻ നിശ്ചലീകരിക്കുന്ന (Nitrogen Fixin...