മണ്ണിലെ അനന്ത കോടി ജീവജാലങ്ങൾ
S O I L (Soul Of Infinite Lives )
എന്താണ് സോയിൽ ബയോട്ട?
മണ്ണിലെ പവർ ഹൌസ് (Power House ) എന്ന് വിളിക്കാവുന്ന അനന്തകോടി ജീവജാലങ്ങ ളാണ് ഇത്. ബാക്ടീരിയ, കുമിൾ, ആൽഗ എന്നിങ്ങനെയുള്ള സൂക്ഷ്മ ജീവികളും പ്രോട്ടോസോവ, നിമറ്റോഡ്, സ്പ്രിങ് റ്റയിൽസ്, ചിലന്തികൾ, പുഴുക്കൾ, മണ്ണിരകൾ എന്നിങ്ങനെയുള്ള “മണ്ണിലെ മൃഗങ്ങളും" ചേർന്ന ജീവി സമൂഹമാണ് സോയിൽ ബയോട്ട.
മേൽമണ്ണിൽ 10-15 cm കനത്തിൽ ജീവിക്കുന്ന ഈ ജീവി സമൂഹം നാം കണ്ണ് കൊണ്ട് കാണുന്ന ജന്തു സമൂഹ ത്തെക്കാൾ വൈവിധ്യം നിറഞ്ഞതാണ്. പരസ്പരം സഹകരിച്ച് വസിക്കുന്ന ഇവ ഓരോന്നും മണ്ണിലെ ഭക്ഷണ ശൃംഘലയിലെ പ്രധാന കണ്ണികളാണ്.
- ബാക്ടീരിയ
- ഫംഗസ്
- ആൽഗ
- പ്രോട്ടോസോവ
- മൈറ്റ്സ് ( പുഴുക്കൾ )
- നിമറ്റോഡ്
- സ്പ്രിങ് റ്റയിൽസ്
- പഴുതാര ( Centepede )
- ചിലന്തി (Spider )
- വണ്ട് (Beetle)
- തേൾ (Scorpion )
- ഉറുമ്പുകൾ ( Ants )
- ചിതൽ ( Termites)
- തേരട്ട ( Millepede )
- മണ്ണിരകൾ ( Earthworms )
ഒരു ഗ്രാം മേൽമണ്ണിൽ തന്നെ ലക്ഷക്കണക്കിന് സൂക്ഷ്മജീവി കളും ആയിരക്കണക്കിന് ജീവി വർഗങ്ങളും വസിക്കുന്നു. ചെടി കളുടെ വേരുകളും ഈ ആവാ സവ്യവസ്ഥയുടെ ഭാഗമാണ്. ഭൂമിയിലെ ജീവന്റെ നില നിൽപിന് വേണ്ട പ്രധാന കർമ്മങ്ങൾ നിർവഹിക്കു ന്നത് ഈ ജീവി സമൂഹമാണ്.
- മണ്ണിലെ ജൈവിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
- കാർബൺ അളവ് ക്രമീകരിക്കുക.
- ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കുക.
- മണ്ണിന്റെ ഘടന നിലനിർത്തുക.
- സസ്യങ്ങൾക്ക് വേണ്ട പോഷകങ്ങൾ നിർമ്മിക്കുക.
- ജൈവ അവശിഷ്ടങ്ങൾ മണ്ണോടു ചേർക്കുക.
- മണ്ണിലെ ഈർപ്പം നിലനിർത്തുക.
- മണ്ണിലെ ഊർജം നിലനിർത്തുക.
- കീട നിയന്ത്രണത്തിന് സഹായിക്കുക.
- വിഷ മാലിന്യങ്ങൾ നിർവ്വീര്യമാക്കുക.
👍
ReplyDelete👍🏻
ReplyDeleteVinayakumar 🙌🔥
ReplyDeleteSabith 🔥
ReplyDeleteAjmal
ReplyDelete👍👍
ReplyDelete🤝👍👍
ReplyDelete👍
ReplyDelete🙏😊🙏
ReplyDelete