വ്യവസായ ശാലകളിലെയും പ്രകൃതിദ ത്തമായ പ്രവർത്തനങ്ങളുടെയും ഫല മായി സ്വതന്ത്ര നൈട്രജൻ മറ്റു മൂലകങ്ങ ളുമായി കൂടിച്ചേർന്നു കൂടുതൽ പ്രവർ ത്തനക്ഷമമായ അമോണിയ, നൈട്രേറ്റ്, നൈട്രൈറ്റ് പോലെയുള്ള നൈട്രജൻ സംയുക്തങ്ങൾ ഉണ്ടാകുന്ന പ്രക്രിയ യാണ് നൈട്രജൻ ഫിക്‌സേഷൻ.
സാധാരണ അവസ്ഥയിൽ നൈട്രജൻ ഒരിക്കലും മറ്റു മൂലകങ്ങളുമായി പ്രതിപ്ര വർത്തിക്കില്ല. എങ്കിലും നൈട്രജൻ സംയുക്തങ്ങൾ പ്രകൃതിയിൽ യഥേഷ്ടം കാണാവുന്നതാണ്.
പ്രകൃതിയിൽ നൈട്രജൻ ഫിക് സേഷൻ നടക്കുന്നത് അതായത് നൈട്രിക് ഓക്‌സൈഡ് നിർമ്മി ക്കപ്പെടുന്നത് മിന്നലിലൂടെയും, അൾട്രാ വയലറ്റ് രശ്മികൾ വഴിയും ആണ്. എങ്കിലും അമോണിയ, നൈട്രേറ്റ്, നൈട്രൈറ്റ് എന്നിവയുടെ നിർ മ്മാണം ഏറ്റവും കൂടുതൽ നട ത്തപ്പെടുന്നത് മണ്ണിലെ സൂക്ഷ്മ ജീവികൾ വഴിയാണ്.
അതായതു നൈട്രജൻ ഫിക്‌സേഷൻ എന്ന പ്രവർത്തനത്തിന്റെ 90 % വും നടത്തപ്പെടുന്നത് ഈ സൂക്ഷ്മ ജീവികളാണ്. ഇങ്ങനെ നൈട്രജനെ മാറ്റാൻ കഴിവുള്ള സൂക്ഷ്മ ജീവികളെയാണ് നൈട്രജൻ ഫിക്സിങ് ബാക്റ്റീരിയ എന്ന് പറയുന്നത്.
അങ്ങനെ നൈട്രജൻ സൈക്കിളിൽ ഇവയ്ക്കു അതിപ്രധാനമായ പങ്കുണ്ട്.
രണ്ടു തരത്തിലുള്ള നൈട്രജൻ ഫിക്സിങ് ബാക്ടീരിയകളാണുള്ളത്.
ഒന്നാമത്തെ ഇനം സ്വതന്ത്രമായി ജീവിക്കുന്ന ബാക്ടീരിയകളാണ്.
free-living (non symbiotic) bacteria.
eg:
- Cyanobacteria (blue-green algae)
- Azotobacter
- Clostridium
- Anabaena
- Nostoc
- Beijerinckia
രണ്ടാമത്തേത് സഹജീവനം (mutualistic /symbiotic bacteria) നടത്തുന്ന ബാക്ടീരിയകളാണ്. ഇവ പയർ വർഗ്ഗത്തിൽപ്പെട്ട ചെടികളുടെ കൂടെ കണ്ടു വരുന്നു.
eg:
- Rhizobium
- Azospirillum
- Frankia
👍Useful
ReplyDelete👍
ReplyDelete🙏😊🙏
ReplyDelete