കത്തിക്കയറുന്ന ചൂടും കണികാണാത്ത മഴയും വേനലിനെ കഠിനമാക്കുന്നു. ഇതിന്റെ കാരണങ്ങള്‍ നിരവധി. എങ്കിലും ഒട്ടും അപ്രധാനമല്ലാത്ത കാര്യമാണ് കരിയില ജ്വലനം. അത് വർദ്ധിച്ച അന്തരീക്ഷ ഊഷ്മാവിനെ വീണ്ടും ഉയര്‍ത്തുകയും ആര്‍ദ്രതക്ക് അന്ത്യം കുറിക്കുകയും ചെയ്യുന്നു. നമ്മള്‍ വസ്ത്രം ധരിക്കുന്നതുപോലെ, പുല്ലും കരിയിലയും ഭൂമിക്ക് മേല്‍ പ്രകൃതി ഒരുക്കിയ ജൈവാവരണമാണ്. ആദ്യം കരിയില എന്താണെന്ന് നോക്കാം. ചെടികള്‍ നേരത്തെ പിടിച്ചുവെച്ചിട്ടുള്ള സൗരോര്‍ജ്ജവും കാര്‍ബൺ ഡൈ ഓക്‌സൈഡും ആണത്. ഇലപൊഴിയും കാലത്ത് (ശരത്) ചുറ്റുവട്ടത്തെ ശീതളിമക്ക് മരത്തിന്റെ കരുതല്‍. സ്വേദനം (transpiration) വഴി ജലം നഷ്ടപ്പെടാതിരിക്കാനും വേനലിനെ വെല്ലാനും മണ്ണ് ചൂടാകാതിരിക്കാനും. സാധാരണയായി ഭൗമ താപനിലയേക്കാള്‍ 10-15 ഡിഗ്രി സെൽഷ്യസ് അധികമായിരിക്കും മണ്ണിന്റേത്. തുഷാര ബിന്ദുക്കളിലെ നനവ് പുതയില്‍ പതിച്ച് വെയിലിനെ അതിജീവിക്കാന്‍ ചെടികളെ സഹായിക്കുന്നു. ഒപ്പം ഭൂമിയിലെ ജലം ബാഷ്പീകരിച്ച് പോകാതിരിക്കാനും. മണ്ണിന് 25 ശതമാനമെങ്കിലും ഈര്‍പ്പം വേണം. അതുപോലെ വായു സഞ്ചാരവും. ജലസേചനം നടത്തുമ്പോള്‍/വെള്ളമൊഴിക്കുമ്പോള്‍ മണ്ണ് തറഞ്ഞുപോകാതെ അതിന്റെ മാര്‍ദ്ദവത...
Technocrat | Trainer | Yoga Expert | Agriculturist