Skip to main content

Posts

ആതിഥേയ സസ്യങ്ങളും അവയുടെ ബാക്ടീരിയ പങ്കാളികളും

  Host plants and their bacterial partners മിക്ക പയർ വർഗ്ഗങ്ങളും — പീസ്, ബീൻസ്, ക്ലോവർ തുടങ്ങിയവ — നൈട്രജൻ നിശ്ചലീകരിക്കുന്ന (Nitrogen Fixing) ബാക്ടീരിയകളുമായി (പ്രധാനമായും Rhizobium ജനുസ്സിൽപ്പെട്ടവ) സഹജീവിത ബന്ധം  ( symbiotic relationship ) സ്ഥാപിക്കുന്നു. ഈ പരസ്പര ഗുണകരമായ ബന്ധത്തിൽ (mutualistic association), സസ്യം ബാക്ടീരിയക്ക് ഒരു രക്ഷിതമായ ആവാസവ്യവസ്ഥയും ഊർജത്തിന് കാർബോഹൈഡ്രേറ്റുകളും നൽകുന്നു, അതേസമയം ബാക്ടീരിയ അന്തരീക്ഷ നൈട്രജനെ സസ്യത്തിന് ഉപയോഗിക്കാവുന്ന രൂപത്തിലേക്ക് മാറ്റുന്നു. ആതിഥേയ സസ്യങ്ങളും അവയുടെ ബാക്ടീരിയ പങ്കാളികളും പയർ വർഗ്ഗങ്ങളുടെയും നൈട്രജൻ നിശ്ചലീകരിക്കുന്ന ബാക്ടീരിയകളുടെയും സഹജീവിതബന്ധം വളരെ പ്രത്യേകതയുള്ളതാണ്. Rhizobium ജനുസ്സിലോ അതുമായി ബന്ധപ്പെട്ട മറ്റു ജനുസ്സുകളിലോപ്പെട്ട ചില ബാക്ടീരിയകൾ നിശ്ചിത സസ്യങ്ങളോടു മാത്രമേ കൂട്ടുകെട്ട് (നോഡ്യൂൾ) രൂപീകരിക്കൂ. ഉദാഹരണങ്ങൾ: Rhizobium leguminosarum:  ആതിഥേയ സസ്യങ്ങൾ: പീസ്, ലെന്റിൽ, വെച്ച്, ഫാബ ബീൻസ് Bradyrhizobium japonicum: ആതിഥേയ സസ്യം: സോയാബീൻസ് Rhizobium phaseoli: ആതിഥേയ സസ്യം: സാധാരണ ബീൻസ് Sinorhizobi...
Recent posts

കരിയിലകള്‍ കത്തിയമരുമ്പോൾ നഷ്ടമാകുന്നത്

കത്തിക്കയറുന്ന ചൂടും കണികാണാത്ത മഴയും വേനലിനെ കഠിനമാക്കുന്നു. ഇതിന്റെ കാരണങ്ങള്‍ നിരവധി. എങ്കിലും ഒട്ടും അപ്രധാനമല്ലാത്ത കാര്യമാണ് കരിയില ജ്വലനം. അത് വർദ്ധിച്ച അന്തരീക്ഷ ഊഷ്മാവിനെ വീണ്ടും ഉയര്‍ത്തുകയും ആര്‍ദ്രതക്ക് അന്ത്യം കുറിക്കുകയും ചെയ്യുന്നു. നമ്മള്‍ വസ്ത്രം ധരിക്കുന്നതുപോലെ,  പുല്ലും കരിയിലയും ഭൂമിക്ക് മേല്‍ പ്രകൃതി ഒരുക്കിയ ജൈവാവരണമാണ്. ആദ്യം കരിയില എന്താണെന്ന് നോക്കാം. ചെടികള്‍ നേരത്തെ പിടിച്ചുവെച്ചിട്ടുള്ള സൗരോര്‍ജ്ജവും കാര്‍ബൺ ഡൈ ഓക്‌സൈഡും ആണത്. ഇലപൊഴിയും കാലത്ത് (ശരത്) ചുറ്റുവട്ടത്തെ ശീതളിമക്ക് മരത്തിന്റെ കരുതല്‍. സ്വേദനം (transpiration) വഴി ജലം നഷ്ടപ്പെടാതിരിക്കാനും വേനലിനെ വെല്ലാനും മണ്ണ് ചൂടാകാതിരിക്കാനും. സാധാരണയായി ഭൗമ താപനിലയേക്കാള്‍ 10-15 ഡി​ഗ്രി സെൽഷ്യസ് അധികമായിരിക്കും മണ്ണിന്റേത്. തുഷാര ബിന്ദുക്കളിലെ നനവ് പുതയില്‍ പതിച്ച് വെയിലിനെ അതിജീവിക്കാന്‍ ചെടികളെ സഹായിക്കുന്നു. ഒപ്പം ഭൂമിയിലെ ജലം ബാഷ്പീകരിച്ച് പോകാതിരിക്കാനും. മണ്ണിന് 25 ശതമാനമെങ്കിലും ഈര്‍പ്പം വേണം. അതുപോലെ വായു സഞ്ചാരവും. ജലസേചനം നടത്തുമ്പോള്‍/വെള്ളമൊഴിക്കുമ്പോള്‍ മണ്ണ് തറഞ്ഞുപോകാതെ അതിന്റെ മാര്‍ദ്ദവത...

കാർഷികം - ചേന

മലയാളിയുടെ തീൻ മേശയിലെ കരുത്തനാണ്, ചൊറിയനെങ്കിലും ചേന. വെറുതേ അല്ല ചൊറിച്ചിൽ.  നമ്മുടെ ശരീരത്തെ കരുത്തുറ്റതാക്കാനുള്ള കാൽസ്യം ഓക്സലേറ്റിന്റെ നിറകലാപമാണ് ചൊറിച്ചിലിന്റെ പിന്നിൽ . സഹിച്ചേ പറ്റു. നട്ടാലേ നേട്ടമുള്ളൂ  ഇനി അതല്ല,  ചൊറിച്ചിൽ വേണ്ടേ?  വേണ്ട... മ്മ്ടെ ഗജേന്ദ്രയോ, ശ്രീ പദ്മയോ നട്ടോളൂ. കാൽസ്യം അല്പം കുറഞ്ഞാലും വേണ്ടില്ല ചൊറിച്ചിൽ തീരെ കമ്മി.  ഇത് എവിടെ കിട്ടും?  ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ അന്വേഷിച്ച് നോക്കാം..(അവിടെ ഇല്ലെങ്കിൽ എന്നെ തെറി വിളിക്കരുത്, ). മലയാളിയുടെ ക്ഷാമ ഭൂതകാലത്തിൽ എരിവയറുകൾക്ക് കൂട്ടായി നിന്ന ഭക്ഷണമാണ് കിഴങ്ങ് വർഗ വിളകൾ.  കപ്പയും ചേനയും കാച്ചിലുമൊക്കെ. 'ചേനേം കാച്ചിലും മുമ്മാസം' ആയിരുന്നു അക്കാലം. അവിടെ നിന്നും 'സ്വിഗ്ഗിയും സൊമാറ്റോയും എക്കാലവും'  എന്ന നിലയിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ. പുകയാത്ത അടുപ്പുകൾ ഉള്ള നവ കേരളം.    ചേനയോടേറ്റുമുട്ടാൻ ആരുണ്ട് ഈ നാട്ടിൽ? വാ.. ഇങ്ങ് കേരളത്തിലേക്ക്... പ്രമേഹിയാണോ?സന്തോഷം..ചേനയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് . ധൈര്യമായി തട്ടിക്കോ..  കൂടിയ രക്...

നാട്ടുവൈദ്യം - നൂറ്റൊന്ന് നാട്ടു ചികിത്സകള്‍

1. ഉളുക്കിനു  - സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക. 2. പുഴുക്കടിക്ക്  - പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക. 3. തലമുടി സമൃദ്ധമായി വളരുന്നതിന് - എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക. 4. ചെവി വേദനയ്ക്ക് - വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക. 5. കണ്ണ് വേദനയ്ക്ക് - നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക. 6. മൂത്രതടസ്സത്തിന് - ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക. 7. വിരശല്യത്തിന് - പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക. 8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത്  കുടിക്കുക 9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും  ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന് - കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ 12. വളം കടിക്ക് - വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരില...

ചീവയ്ക്ക അഥവാ ഷിക്കാക്കായ്

 നൂറുകണക്കിനു വർഷങ്ങളായി ഇന്ത്യയിൽ കേശ സംരക്ഷണത്തിനായി ചീവയ്ക്ക അഥവാ ഷിക്കാക്കായ് ഉപയോഗിക്കുന്നു. വിറ്റാമിൻ എ, സി, ഡി, ഇ, കെ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീവയ്ക്ക മരത്തിന്റെ കായ്കൾ, ഇലകൾ, പുറംതൊലി എന്നിവ. മുടി വൃത്തിയാക്കാൻ ഇത് ഷാംപൂ രൂപത്തിൽ ഉപയോഗിക്കാം, ഹെയർ ഓയിൽ നിർമ്മിക്കാനും ഹെയർ മാസ്കുകൾ പോലെയും ഇവ ഉപയോഗിക്കാം. മുടി വേഗത്തിൽ വളരാനും മുടിക്ക് പോഷണം നൽകുവാനും ഇവ സഹായകമാണ്.  എന്താണ് ചീവയ്ക്കയും അതിന്റെ ഔഷധ ഗുണങ്ങളും? വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും നിറഞ്ഞ ഈ സസ്യം മുടിയുടെ വളർച്ചയും തിളക്കവും ഉള്ളും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കാരണം, മുറിവുകളെയും ചർമ്മപ്രശ്നങ്ങളെയും കൈകാര്യം ചെയ്യുവാനുള്ള ഔഷധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാം. മുടിക്ക് ചീവയ്ക്കയുടെ ഗുണങ്ങൾ വിറ്റാമിനുകൾ (എ, സി, ഡി, ഇ, കെ) - മുടിക്ക് പോഷണം നൽകുകയും ആരോഗ്യകരവും വേഗത്തിലുള്ളതുമായ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ക്ലെൻസർ: ഇത് ഒരു ഹെയർ ക്ലെൻസറായി പ്രവർത്തിക്കുന്നു. ഇത് സോപ്പ് പോലെ നന്നായി പതയില്ലെങ്കിലും, മുടിയിലോ ശിരോചർമ്മത്തിലോ പരുഷമായ പ്രത്യാഘാ...

ഉറുവഞ്ചി - സോപ്പിൻ കായ - Soapnut - Reetha

ഇന്ത്യയിൽ സമതലങ്ങളിലും ചെറിയ മലകളിലെ കാടുകളിലും വളരുന്ന മരമാണ് ഉറുവഞ്ചി. സംസ്കൃതത്തിൽ അരിഷ്ട, ഫേനില, രീഠാ, സോമവൽക എന്നൊക്കെയാണ് പേര് . നമ്മുടെ പശക്കൊട്ട തന്നെ ഓർക്കാൻ എളുപ്പം .  ഇതൊരു അർദ്ധഹരിത വൃക്ഷമാണ് . 15മീറ്റർ ഉയരം വരെ വളരും. ഒക്ടോബറിൽ പൂക്കൾ ഉണ്ടായി, ജനുവരി-മാർച്ച് മാസങ്ങളിൽ കായ് വിളയും. ഇതിനു വളരാൻ വെയില് വേണം .തണലിൽ വളർച്ച മോശമായിരിക്കും . ഇതിന്റെ കായിൽ സാപോണിൻ എന്ന ആൽകലോയ്ഡ് അടങ്ങിയിരിക്കുന്നു . ഇത് വെള്ളത്തിൽ പതയും . അതുകൊണ്ട് ഇതിന്റെ കായുടെ തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു . ഇന്ത്യയിലെ സോപ്പ് എന്നാണ് ലാറ്റിനിൽ ഇതിന്റെ ശാസ്ത്രീയനാമം അർത്ഥമാക്കുന്നത് . ചിലർ ഇതിനെ സാബൂൻകായ എന്നും പറയും .സാബൂൻ എന്നത് അറബി പദമാണ്. അറബി ഭാഷയിൽ സോപ്പിനു സാബൂൻ എന്നാണു പറയുക. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉറുഞ്ചിക്കായ, ഉഴുറുഞ്ചിക്കായ, ചവക്കായ, പശകൊട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. ആയുർവേദത്തിൽ വളരെ പ്രചാരത്തിൽ ഉള്ള ഒരു ഔഷധ സസ്യമാണ് സോപ്പിൻ കായ. വെള്ളത്തിൽ കുതിർത്താൽ സോപ്പ് പതയുന്നതുപോലെ പത ഉള്ളതുകൊണ്ട് തന്നെയാണ് ഇതിനെ സോപ്പിൻ കായ എന്ന് വിളിക്കുന്നത്. ഇതുപയോഗിച്ച...

നാട്ടുപച്ച - തൊട്ടാവാടി

കേരളത്തിൽ യഥേഷ്ടം കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് Mimosaceae എന്ന സസ്യകുടുംബത്തിൽപ്പെട്ട തൊട്ടാവാടി (Mimosa Pudica Linn). നമ്മുടെ തൊടിയിലും വഴിയരികിലും ധാരാളം കണ്ടുവന്നിരുന്ന ഈ ചെടിയുടെ ഔഷധ ഗുണത്തെക്കുറിച്ച് മിക്കവർക്കും അറിവില്ല എന്നതാണ് യാഥാർഥ്യം. ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ബാഹ്യമായ ഏതു സ്പർശനത്തോടും ഇതിന്റെ ഇലകൾ പ്രതികരിക്കുന്നു. അതായതു ഇലകൾ വാടിയ പോലെ കൂമ്പുന്നു. പടര്‍ന്നു പിടിക്കുന്ന ഈ സസ്യത്തിന്റെ മുള്ളു കൊള്ളാത്തവര്‍ ഉണ്ടാകില്ല. ഇതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. അലര്‍ജി മുതല്‍ ക്യാന്‍സര്‍ വരെയുള്ള ചികിത്സയില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏത് വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരു...