ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ എല്ലാം ഉണ്ടെങ്കിലും സദ്യയും, പായസവും ഇല്ലാതെ എന്താഘോഷം. അതിഥി സൽക്കാരങ്ങൾക്ക് മാറ്റുകൂട്ടാൻ ചോറും കറികളും പാകംചെയ്യുമ്പോൾ പലപ്പോഴും ആവശ്യമുള്ളതിനേക്കാൾ അധികമാകുകയാണ് പതിവ്. "പാഴായി പോകാതെ പശുവിൻറെ വയറ്റിൽ പോകട്ടെ" എന്നതാണല്ലോ പലപ്പോഴും നടപ്പുശീലം. ഇതേ കാരണം കൊണ്ടുതന്നെ ഓണം പിന്നിടുമ്പോഴേയ്ക്കും കർഷകരിൽ ഭൂരിപക്ഷത്തിന്റെയും ആടുമാടുകൾ കിടപ്പാകുന്നു. അസുഖ കാരണം കൊടുക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. ഓണം പോലുള്ള ആഘോഷങ്ങൾ കഴിയുമ്പോഴേക്കും പശുക്കളിൽ വയർ പെരുക്കം, വയറിളക്കം, മയക്കം, പാൽചുരത്താതിരിക്കൽ ചിലപ്പോൾ മരണം പോലുമോ സർ വ്വ സാധാരണമാകാറുണ്ട്. ദഹനവുമായി ബന്ധപ്പെട്ട പ്രസ്തുത പ്രശ്നത്തിന്റെ കാരണം അറിയണമെങ്കിൽ പശുവിന്റെ ദഹനപ്രക്രിയയെ കുറിച്ച് അറിയേണ്ടതുണ്ട്. മനുഷ്യരിൽ നിന്നും വ്യത്യസ്തമായി ആടുമാടുകളുടെ ആമാശയത്തിന് നാല് അറകളാണുള്ളത്. റൂമൻ, റെറ്റിക്കുലം, ഒമാസം, അബോമാസം എന്നിവയാണവ. ഇതിൽ മനുഷ്യന്റെ ആമാശയവുമായി ദഹനപ്രക്രിയയിൽ സാമ്യമുള്ളത് അബോമാസത്തിനാണ്. കന്നുകാലികളുടെ ദഹനേന്ദ്രിയത്തിന് ഏകദേശം 180 അടിയോളം ന...
Technocrat | Trainer | Yoga Expert | Agriculturist