കാണാന്‍ ഇത്തിരി കുഞ്ഞന്‍ ആണെങ്കിലും നമ്മുടെ കാന്താരി ആളൊരു നിസ്സാരക്കാരനല്ല. നിരവധി രോഗങ്ങള്‍ അകറ്റാനുള്ള കഴിവ് കാന്താരിക്കുണ്ട്. രണ്ടു കാന്താരി മുളകും ഇത്തിരി ഉപ്പും അര ടീസ്പൂണ്‍ വെളിച്ചണ്ണയും ഉണ്ടെങ്കില്‍ എത്ര ചോറ് വേണമെങ്കിലും ഉണ്ണാം എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഈ പറയുന്ന രുചിപ്പെരുമക്ക് അപ്പുറമാണ്, കാന്താരിയുടെ ഔഷധ ഗുണം. എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടും എന്നാണ് പറയപ്പെടുന്നത്. കാന്താരിയില്‍ അടങ്ങിയിരിക്കുന്ന രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. കാന്താരിയുടെ മറ്റ് പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം, കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. എരിവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഉയര്‍ന്ന പ്രതിരോധശേഷി ഉണ്ടാവും. കാന്താരിയുടെ എരിവിനെ പ്രതിരോധിക്കാന്‍ ശരീരം ധാരാളം ഊര്‍ജം ഉല്പാദിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നതിന് കാ...
Technocrat | Trainer | Yoga Expert | Agriculturist