Skip to main content

Posts

Showing posts from July, 2020

ആയുർവേദം - കർപ്പൂരം

. 30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം. തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ഇന്ത്യയില്‍ ഭവനങ്ങളില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നതാണ് ഇത്. കര്‍പ്പൂരത്തിന്‍റെ ചില സവിശേഷ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുക. പൂജകള്‍ക്ക് മുതല്‍ ചര്‍മ്മസംരക്ഷണത്തിന് വരെയും, റൂംഫ്രഷ്നര്‍ മുതല്‍ സുഗന്ധദ്രവ്യമായും വരെയും പല തരത്തില്‍ കര്‍പ്പൂരം ഉപയോഗിക്കപ്പെടുന്നു. കര്‍പ്പൂരത്തിന്‍റെ തീവ്രമായ ഗന്ധം രോഗമുക്തി നല്‍കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ്. ശുഭചിന്തകള്‍‌ വളര്‍ത്താനും ഇത് സഹായിക്കും. ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്‍റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്‍റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ  സ്വാധീനം വളരെ വലുതാണ്. ആത്മീയമായി മാത്രമല്ല ആരോഗ്യുരമായും കര്‍പ്പൂരം മുന്നില്‍ തന്നെയാണ്. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരം കത്ത...

ആയുർവേദം - എണ്ണ തേച്ച് കുളി

കുളി ഒരു മനുഷ്യന്റെ വ്യക്തിശുചിത്വത്തിന്റെ കൂടി ഭാഗമാണ്. ദിവസവും രണ്ട് നേരമെങ്കിലും കുളിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്താകട്ടെ രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ലെന്ന് തന്നെ പറയാം. ഇതിനെല്ലാം പരിഹാരം കാണുന്നതിനും രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലാതാവാനും സഹായിക്കുന്നു കുളി. എന്നാല്‍ കുളിക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മിക്ക ദിവസങ്ങളിലും രണ്ട് നേരം കുളിക്കുന്നുണ്ടെങ്കിലും എങ്ങനെ കുളിക്കണം എന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര പിടിയില്ല എന്ന് തന്നെ പറയാം. ആയുര്‍വ്വേദത്തില്‍ കുളിക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. കുളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ രോഗത്തെയെല്ലാം ഇല്ലാതാക്കി ആരോഗ്യമുള്ള ഒരു ജീവിതം നിങ്ങള്‍ക്ക് നല്‍കുന്നു. പണ്ടത്തെ ആളുകള്‍ കുളിക്കുമ്പോള്‍ അതിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇത് തന്നെയാണ് പലപ്പോഴും ഇവരെ രോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക പ്രശ്‌നങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. സൂര്യനുദിക്കും മുന്‍പ് കുളി എന്നും കുളിക്കുന്നവരാണ് എല്ലാവരും. എന്തെങ്കിലും രോഗങ്ങളോ മറ്റോ വന്നാല്‍ മാത്രമേ കുളിയില്‍...

ആയുർവേദം - ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ

ഔഷധങ്ങളെ തേടുന്നതിനു മുമ്പു തന്നെ സ്വയം പാലിക്കാവുന്ന - അറിഞ്ഞിരിക്കേണ്ട - ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ  അജീർണ്ണേ ഭോജനം വിഷം പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ് അർദ്ധരോഗഹരീ നിദ്രാ പാതി രോഗം ഉറങ്ങിയാൽ തീരും മുദ്ഗദാളീ ഗദവ്യാളീ ചെറുപയർ രോഗം വരാതെ കാക്കും.  മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ  വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും അതി സർവ്വത്ര വർജ്ജയേൽ ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത് നാസ്തി മൂലം അനൗഷധം  ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല ന വൈദ്യ: പ്രഭുരായുഷ: വൈദ്യൻ ആയുസ്സിന്റെ നാഥനല്ല ചിന്താ വ്യാധിപ്രകാശായ മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും വ്യായാമശ്ച ശനൈഃ ശനൈഃ വ്യായാമം പതുക്കെ  വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല അജവത്  ചർവ്വണം കുര്യാത് ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം  കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും ന സ്നാനം ആചരേത്...